TRENDING:

Anaswara Rajan: 'ചില ക്യാമറ ആംഗിളുകളും പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളും അസ്വസ്ഥമുണ്ടാക്കുന്നു'; അനശ്വര രാജൻ

Last Updated:
പരിതാപകരമാണ് ആ അവസ്ഥയെന്നാണ് തോന്നിയിട്ടുള്ളത്. ആകാശത്തു നിന്ന് എടുക്കാതെ താഴെ നിന്ന് എടുത്തൂടെ എന്ന് ഒരിക്കൽ താനും പറഞ്ഞിട്ടുണ്ടെന്ന് അനശ്വര
advertisement
1/7
Anaswara Rajan: 'ചില ക്യാമറ ആംഗിളുകളും പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളും അസ്വസ്ഥമുണ്ടാക്കുന്നു'; അനശ്വര രാജൻ
പൊതുവേദികളിൽ എത്തുമ്പോൾ നമുക്ക് നേരെ വരുന്ന ചില ക്യാമറകളുടെ ആം​ഗിളുകൾ അസ്വസ്ഥമാക്കുന്നതാണ് എന്ന് നടി അനശ്വര രാജൻ. പ്രേക്ഷകരിലേക്ക് എത്തിക്കാനായി ചിലർ അത് മാന്യമായി ഷൂട്ട് ചെയ്യുമ്പോൾ മറ്റുചിലർ പ്രത്യേക ആംഗിളുകളിൽ മോശമായി ചിത്രീകരിക്കുന്നുവെന്നും അനശ്വര.
advertisement
2/7
നമ്മൾ കാറിൽ നിന്നിറങ്ങുന്ന സമയത്ത് വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിലും മറ്റു പ്ലാറ്റ്ഫോമുകളിലും അപ്ലോഡ് ചെയ്യുന്നതിനൊപ്പം തന്നെ അവ തമ്പ്നെയിലായും ഉപയോഗിക്കുന്നുവെന്നും അനശ്വര പറഞ്ഞു.
advertisement
3/7
ആണായാലും പെണ്ണായാലും കാറിൽ നിന്ന് ഇറങ്ങുമ്പോഴോ ഒരു വേദിയിൽ നിൽക്കുമ്പോൾ ആ സാഹചര്യം നോക്കാതെ പ്രത്യേക ആങ്കിളുകളിൽ ഷൂട്ട് ചെയ്ത് പ്രേക്ഷകരുടെ മുന്നിലേക്ക് വളരെ മോശമായി അതിനെ എത്തിക്കുന്ന പ്രവണത ശരിയല്ല. അത്തരം വീഡിയോകളുടെ താഴെ വരുന്ന കമന്റുകളും ബുദ്ധിമുട്ടിക്കുന്നതാണെന്ന് അനശ്വര വ്യക്തമാക്കി.
advertisement
4/7
ആളുകളുടെ മോശം മാനസികാവസ്ഥയെ ഉപയോഗിച്ചുകൊണ്ട് അതിനെ വ്യൂസ് കൂട്ടുന്നതിന് വേണ്ടിയാണ് ഇത്തരം വീഡിയോകൾ ഉപയോഗിക്കുന്നത്. പരിതാപകരമായി ആണ് ആ അവസ്ഥ തനിക്ക് തോന്നിയിട്ടുള്ളത്. നടന്നുപോകുന്ന സമയത്ത് നിങ്ങൾക്ക് ആകാശത്തു നിന്ന് എടുക്കാതെ താഴെ നിന്ന് എടുത്തൂടെ എന്ന് ഒരിക്കൽ താനും പറഞ്ഞിട്ടുണ്ട്.
advertisement
5/7
ഒരു സ്ഥലത്ത് വന്നു നിൽക്കുമ്പോൾ നമ്മുടെ മുകളിലായാണ് ഇവരുടെ ക്യാമറ ആംങ്കിളുകൾ എന്നും അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും നടി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോടായിരുന്നു അശ്വരയുടെ പ്രതികരണം.
advertisement
6/7
അതേസമയം യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാർവതി സൈബർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പായിരുന്നു മാലാ പാർവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
advertisement
7/7
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Anaswara Rajan: 'ചില ക്യാമറ ആംഗിളുകളും പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളും അസ്വസ്ഥമുണ്ടാക്കുന്നു'; അനശ്വര രാജൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories