ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറി ട്രെൻഡായതോടെ വാരിയെല്ല് കൊണ്ട് എനിക്കും സർജറി; ഒടുവിൽ സംഭവിച്ചതിനെ കുറിച്ച് അനുരാധ
- Published by:Sneha Reghu
- news18-malayalam
Last Updated:
ആ ഓപ്പറേഷൻ ചെയ്തത് കൊണ്ട് അര ഇഡലി പോലും കഴിക്കാൻ പറ്റാത്തവരെ കണ്ടിട്ടുണ്ടെന്ന് അനുരാധ പറഞ്ഞു
advertisement
1/5

സൗന്ദര്യ വർധനവിനുവേണ്ടി ശസ്ത്രക്രിയ ചെയ്യുന്ന പതിവ് ഇന്നത്തെ പോലെ പഴയ കാലഘട്ടത്തിലും നിലനിന്നിരുന്നു. ഈ രീതിയിലുള്ള സർജറികളെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും ഇപ്പോഴുമുണ്ട്. പല താരങ്ങളും സൗന്ദര്യ വർധവിനായി കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമാ മേഖലയിൽ സൗന്ദര്യ വർധനവിനുള്ള സർജറികളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന നടിയാണ് ശ്രീദേവി.
advertisement
2/5
നടിയുടെ മരണസമയത്ത് പോലും സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായത് പ്ലാസ്റ്റിക് സർജറിയെ കുറിച്ചാണ്. നടി മൂക്കിന് വരുത്തിയ മാറ്റമായിരുന്നു ആദ്യം വാർത്തയായി മാറിയത്. തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നടി ബോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴാണ് സൗന്ദര്യ വർധനവിന് വേണ്ടിയുള്ള സർജറികൾക്കും പ്രധാന്യം നൽകിയത്.
advertisement
3/5
പ്ലാസ്റ്റിക് സർജറി അക്കാലത്ത് ട്രെൻഡായി മാറിയതോടെ പല അഭിനേതാക്കളും നടിയെ അനുകരിക്കാൻ തുടങ്ങി. ഇതിനെക്കുറിച്ച് പഴേയക്കാല നടി അനുരാധ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീദേവി ചെയ്യുന്നതുകണ്ട് താനും മൂക്കിന് സർജറി ചെയ്തെന്നാണ് അനുരാധ പറയുന്നത്. അമ്മയുടെ ആഗ്രഹപ്രകാരമാണ് താൻ സർജറി ചെയ്തതെന്നാണ് അനുരാധയുടെ വാക്കുകൾ.
advertisement
4/5
ശ്രീദേവി സർജറി ചെയ്ത സമയത്ത് അതൊരു ഫാഷനായിരുന്നു. എന്റെ അമ്മ ഹെയർ ഡ്രസ്സറായിരുന്നു. എന്റെ മകളും ശ്രീദേവിയെ പോലെയിരിക്കണമെന്ന് ആഗ്രഹിച്ചോയെന്നറിയില്ല. മൂക്കിൽ സർജറിക്ക് വെച്ചത് ശ്രീദേവി ഇംപോർട്ട് ചെയ്യുകയായിരുന്നു. എന്നാൽ, ഇന്നത്തെ കാലഘട്ടത്തിൽ അതെല്ലാം ലഭിക്കും. എന്നാൽ, അക്കാലത്ത് അവ ലഭിക്കാത്തതിനാൽ എനിക്ക് എന്റെ റിബ് ബോൺ കട്ട് ചെയതാണ് വെച്ചത്. എന്നാൽ ഷെയ്പ്പ് നന്നായിരുന്നില്ല. തുടർന്ന, 15-20 ദിവസം കഴിഞ്ഞതോടെ അത് മാറ്റുകയും ചെയ്തെന്നാണ് അനുരാധ പറയുന്നത്.
advertisement
5/5
അതുപോലെ വണ്ണം കുറയ്ക്കുന്നതിനായി സർജറി ചെയ്യുന്നതും നല്ലതല്ലെന്നാണ് നടിയുടെ അഭിപ്രായം. ദൈവം നൽകിയ കുടൽ കട്ട് ചെയ്യുന്നതും ശരിയല്ല. വണ്ണം കുറയ്ക്കണമെങ്കിൽ വർക്കൗട്ട് ചെയ്യുക. ആ ഓപ്പറേഷൻ ചെയ്തത് കൊണ്ട് അര ഇഡലി പോലും കഴിക്കാൻ പറ്റാത്തവരെ ഞാൻ കണ്ടിട്ടുണ്ടെന്നും അനുരാധ വ്യക്തമാക്കി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ സംസാരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറി ട്രെൻഡായതോടെ വാരിയെല്ല് കൊണ്ട് എനിക്കും സർജറി; ഒടുവിൽ സംഭവിച്ചതിനെ കുറിച്ച് അനുരാധ