TRENDING:

ബൈക്കപകടത്തിൽ ​ഗുരുതര പരുക്കേറ്റ നടി അരുന്ധതി നായര്‍ വെന്‍റിലേറ്ററില്‍; സഹായം അഭ്യർത്ഥിച്ച് ഗോപിക അനില്‍

Last Updated:
അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവളെന്നും താരം പറഞ്ഞു
advertisement
1/7
ബൈക്കപകടത്തിൽ ​ഗുരുതര പരുക്കേറ്റ നടി അരുന്ധതി നായര്‍ വെന്‍റിലേറ്ററില്‍; സഹായം അഭ്യർത്ഥിച്ച് ഗോപിക അനില്‍
തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ അരുന്ധതി നായർക്ക് ബൈക്കപകടത്തിൽ ഗുരുതര പരുക്ക്. കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.
advertisement
2/7
സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. എന്നാല്‍ നടി ഇപ്പോൾ വെന്റിലേറ്ററിലാണ്.
advertisement
3/7
സീരിയൽ താരം ​ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.
advertisement
4/7
‘‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്.
advertisement
5/7
ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.
advertisement
6/7
അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്.
advertisement
7/7
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ബൈക്കപകടത്തിൽ ​ഗുരുതര പരുക്കേറ്റ നടി അരുന്ധതി നായര്‍ വെന്‍റിലേറ്ററില്‍; സഹായം അഭ്യർത്ഥിച്ച് ഗോപിക അനില്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories