TRENDING:

ആമ്പൽകുളത്തിൽ ദേവതയെപോലെ ദീപ്തി സതി; ഫോട്ടോഷൂട്ട് വൈറൽ

Last Updated:
ഭാരിച്ച ഹൃദയത്തോടെ അവൾ ഒഴുകുകയാണ് എന്നു തുടങ്ങുന്ന കുറിപ്പും ചിത്രങ്ങളോടൊപ്പം പങ്കുവച്ചിട്ടുണ്ട്
advertisement
1/5
ആമ്പൽകുളത്തിൽ ദേവതയെപോലെ ദീപ്തി സതി; ഫോട്ടോഷൂട്ട് വൈറൽ
​ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി എപ്പോഴും സോഷ്യൽമീഡിയയിൽ നിറയുന്ന താരമാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ ദീപ്തി ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവർക്കൊപ്പം അഭിനയിച്ച ‘താനാര'എന്ന ചിത്രമായിരുന്നു നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
advertisement
2/5
നടിയുടെ പുതിയൊരു ഫോട്ടോ ഷൂട്ടാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ജോസ് ചാൾസ് പകർത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
advertisement
3/5
ആമ്പൽകുളത്തിൽ ദേവതയെപോലെയുള്ള ലുക്കിലാണ് ദിപ്തിയെ ഫോട്ടോഷൂട്ടിൽ കാണാൻ കഴിയുക. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ജിജീഷ്.
advertisement
4/5
വെള്ള നിറത്തിലുള്ള സെമി ട്രാൻസ്പരൻ്റ് സ്ട്രാപ് ഡ്രസാണ് ദീപ്തി ധരിച്ചത്. ഭാരിച്ച ഹൃദയത്തോടെ അവൾ ഒഴുകുകയാണ്. പക്ഷേ നദി അവളെ പഠിപ്പിച്ചത് എല്ലാത്തിനെയും ലാഘവത്തോടെ കാണാനാണ്. നദിയുടെ ആലിംഗനത്തിൽ, അവൾ തന്റെ ദുഃഖങ്ങളെ ഒഴുകാൻ അനുവദിച്ചു.....' എന്നൊരു കുറിപ്പും ചിത്രങ്ങളോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
advertisement
5/5
ചിത്രങ്ങൾ നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയയിൽ വൈറലായത്. നിരവധിപേരാണ് ചിത്രങ്ങളിൽ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദേവതയെപോലെയുണ്ട്. ക്യൂട്ട്, മനോഹരം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
ആമ്പൽകുളത്തിൽ ദേവതയെപോലെ ദീപ്തി സതി; ഫോട്ടോഷൂട്ട് വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories