Jyotika: 'ജീവിതത്തിലെ ഗതി മാറ്റിയ തീരുമാനം..അമ്മയായതിന് ശേഷം പ്രധാന വേഷങ്ങളിൽ നിന്നും തഴയപ്പെട്ടു'; ജ്യോതിക
- Published by:Sarika N
- news18-malayalam
Last Updated:
സ്വന്തം ഐഡന്റിറ്റിയില് അറിയപ്പെടാനുള്ള ആഗ്രഹത്തെ കുറിച്ച് ജ്യോതിക പറയുന്നു
advertisement
1/5

സിനിമയിലേക്ക് ജ്യോതിക (Jyotika) എത്തിപെട്ടിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക പിന്നീട് തമിഴ്, മലയാളം ഭാഷകളിലും സജീവമായി. ഒരു നടിയെന്ന നിലയിൽ ജ്യോതികയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തത് തമിഴ് സിനിമകളാണ്. ഖുഷി, ചന്ദ്രമുഖി, മൊഴി തുടങ്ങിയവ.ഈ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപെട്ടതാണ്.സ്വന്തം കരിയറിനെ അവലോകനം ചെയ്യുമ്പോൾ താൻ ഒരു വിജയകരമായ നടി ആണെന്ന് ജ്യോതിക സ്വയം വിലയിരുത്തുന്നു.ലിംഗ വിവേചനപരമായ കാഴ്ചപ്പാടുകൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും എല്ലായിടത്തും ഭർത്താവിന്റെ പേരിലാണ് താൻ അറിയപ്പെടുന്നത് എന്നും താരം പറയുന്നു. സമീപകാലത്ത് താൻ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്നതിനിടെയാണ് ജ്യോതികയുടെ വെളിപ്പെടുത്തൽ. 2006 ൽ ആയിരുന്നു ജ്യോതികയും സിനിമ നടൻ സൂര്യയും (Suriya) തമ്മിലുള്ള പ്രണയ വിവാഹം. വിവാഹത്തിന് ശേഷം കരിയറിൽ നിന്ന് ചെറിയ ഇടവേള എടുത്ത നടി 2015 ഓടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി. തിരിച്ചുവരവിലും തന്റേതായ രീതിയിൽ വിജയം നേടിയെങ്കിലും സൂര്യയുടെ ഭാര്യ എന്ന വിശേഷണമാണ് എല്ലായിടത്തും ലഭിക്കുന്നത് എന്ന് ജ്യോതിക പറയുന്നു.
advertisement
2/5
സുര്യയുമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുമ്പോഴും സ്വന്തം വ്യക്തിത്വത്തിൽ അറിയപ്പെടാനുള്ള തന്റെ ആഗ്രഹത്തെകുറിച്ചാണ് തണ്ടർ പറയുന്നത്. ഒരു സൂപ്പർ സ്റ്റാറിനെ വിവാഹം ചെയ്തതിന്റെ പേരിൽ താൻ നിരന്തരം നേരിടുന്ന ഒരു പ്രശ്നമാണ് ലിംഗവിവേചനമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഒരു സൂപ്പര്‍ സ്റ്റാറിനെ വിവാഹം ചെയ്തു എന്ന കാരണത്താല്‍ എന്നും ഞാന്‍ നേരിടുന്ന പ്രശ്നമാണ് സെക്സിസം. എല്ലാ അഭിമുഖങ്ങളിലും ഇത് ഉണ്ട് . സൂര്യയെ വിവാഹം ചെയ്തതില്‍ ഭാഗ്യവതിയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍, ആളുകള്‍ പറയും- അതെ സൂര്യ ഒരു നല്ല വ്യക്തിയാണ് എന്ന്. ഒരു നല്ല പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ ഞാന്‍ ഭാഗ്യവാനാണ് എന്ന് സൂര്യ പറഞ്ഞാല്‍- അപ്പോഴും പറയും സൂര്യ ഒരു നല്ല വ്യക്തി ആയതുകൊണ്ടാണ് ഭാര്യയെ കുറിച്ച് ഇത്ര മനോഹരമായി സംസാരിക്കുന്നത് എന്ന്.
advertisement
3/5
കഷ്ടപ്പെട്ട് അഭിനയിച്ച്, പണം സമ്പാദിച്ച് ഞാന്‍ ഒരു കാര്‍ വാങ്ങിയാലും അത് സൂര്യയുടെ പേരുമായി ചേര്‍ത്തുവച്ചാണ് വായിക്കുന്നത്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ എല്ലാ ദിവസവും എന്ന രീതിയില്‍ നടക്കുന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ അത് തിരുത്തപ്പെടണം എന്നും, ആളുകളുടെ ഔട്ട്ലുക്ക് മാറ്റണം എന്ന് ആഗ്രഹിക്കുന്നു എന്നും ജ്യോതിക പറയുന്നു. അതേസമയം,തമിഴ് സിനിമാമേഖലയില്‍ നടിമാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ജ്യോതിക. ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. നെറ്റ്ഫ്ളിക്സ് വെബ് സീരീസായ 'ഡബ്ബ കാര്‍ട്ടലി'ന്റെ പ്രമോഷനോട് അനുബന്ധിച്ച് ഫീവര്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
advertisement
4/5
പുരുഷതാരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാര്യമാവുമ്പോള്‍തന്നെ നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ലെന്ന ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു ജ്യോതിക. സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് അവര്‍ സംസാരിച്ചത്. 28-ാം വയസ്സില്‍ തനിക്ക് കുട്ടികളുണ്ടായി. അതിന് ശേഷം വ്യത്യസ്തമായ വേഷങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 28-ന് ശേഷം ഒരു താരത്തിനോ ഹീറോയ്ക്കോ ഒപ്പം അഭിനയിച്ചിട്ടില്ല. പുതിയ സംവിധായകര്‍ക്കൊപ്പം സ്വന്തമായി കരിയര്‍ നിര്‍മിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും തമിഴ് സിനിമയില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമയിലാകെ ഈ പ്രവണതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.'സ്ത്രീകള്‍ക്കുവേണ്ടിയുള്ളതോ അവര്‍ക്ക് പ്രാധാന്യമുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍, പണ്ടത്തെ പോലെ കെ. ബാലചന്ദറിനെപ്പോലെയുള്ള വലിയ, അനുഭവസമ്പത്തുള്ള സിനിമ സംവിധായകര്‍ നമുക്കിപ്പോഴില്ല. വലിയ നടന്മാര്‍ക്കുവേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്. സ്ത്രീ അഭിനേതാക്കള്‍ക്കുവേണ്ടി സിനിമയെടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് പോരാടുന്ന യുദ്ധമാണത്', ജ്യോതിക കൂട്ടിച്ചേര്‍ത്തു.
advertisement
5/5
ഡബ്ബ കാര്‍ട്ടല്‍ എന്ന പുതിയ ഹിന്ദി വെബ് സീരീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ജ്യോതിക. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മാറി ബോളിവുഡ് സിനിമകളിലും വെബ് സീരീസുകളിലുമാണ് ഇപ്പോള്‍ ജ്യോതിക കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. നായകന് പിന്നില്‍ ചുറ്റിത്തിരിയുന്ന നായികാ വേഷങ്ങള്‍ ഇനി ചെയ്യില്ല എന്ന് ജ്യോതിക പറഞ്ഞതും വൈറലായിരുന്നു. എന്റെ 27 വയസ്സിലേ അത്തരം റോളുകള്‍ ഞാന്‍ ഉപേക്ഷിച്ചു. എനിക്കിപ്പോള്‍ 47 വയസ്സായി, നല്ല സ്ത്രീ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതിലാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ എന്നും താരം പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Jyotika: 'ജീവിതത്തിലെ ഗതി മാറ്റിയ തീരുമാനം..അമ്മയായതിന് ശേഷം പ്രധാന വേഷങ്ങളിൽ നിന്നും തഴയപ്പെട്ടു'; ജ്യോതിക