TRENDING:

കല്യാണിക്കും സിദ്ധാർത്ഥിനും മെർലിനും ഒപ്പം ഓണമാഘോഷിച്ച് ലിസി

Last Updated:
മെർലിൻ കൂടി എത്തിയതോടെ ഇത്തവണ ഓണത്തിന് ഇരട്ടിമധുരം
advertisement
1/8
കല്യാണിക്കും സിദ്ധാർത്ഥിനും മെർലിനും ഒപ്പം ഓണമാഘോഷിച്ച് ലിസി
നടി ലിസി ലക്ഷ്മി ഇത്തവണ ഓണമാഘോഷിച്ചത് മകനും മകൾക്കും മരുമകൾക്കുമൊപ്പം. ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ മകൾ കല്യാണി പ്രിയദർശൻ, മകൻ സിദ്ധാര്‍ത്ഥ്, മരുമകൾ മെർലിൻ എന്നിവർക്കൊപ്പം ഓണമാഘോഷിക്കുന്നത് കാണാം. (Image: Lissy Lakshmi/ instagram)
advertisement
2/8
ഇത്തവണ മെർലിൻ കൂടി എത്തിയതോടെ ഓണത്തിന്റെ മധുരം ഇരട്ടിയായി. പരമ്പരാഗത കസവ് വസ്ത്രം ധരിച്ചാണ് എല്ലാവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീട്ടിൽ പൂക്കളം ഇട്ടതിന്റെയും സദ്യ ഒരുക്കിയതിന്റെയും ചിത്രങ്ങളാണ് ലിസി പങ്കുവെച്ചത്. (Image: Lissy Lakshmi/ instagram)
advertisement
3/8
''കേരളം തങ്ങളുടെ മഹാരാജാവിനെ സ്വീകരിക്കുമ്പോൾ, ഞാനും എല്ലാവർക്കും ഓണം ആശംസിക്കുന്നു, സന്തോഷം നിറഞ്ഞ ഓണാശംസകൾ''- വീഡിയോ പങ്കുവെച്ചുകൊണ്ട് ലിസി കുറിച്ചു. (Image: Lissy Lakshmi/ instagram)
advertisement
4/8
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിനെ സിദ്ധാർത്ഥ് വിവാ​ഹം ചെയ്തത്. (Image: Lissy Lakshmi/ instagram)
advertisement
5/8
ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. (Image: Lissy Lakshmi/ instagram)
advertisement
6/8
അച്ഛൻ പ്രിയദർശന്റേയും അമ്മ ലിസിയുടെയും പാത സ്വീകരിച്ച് സിനിമയിലേക്ക് തന്നെയാണ് കല്യാണിയും സിദ്ധാർത്ഥും എത്തിച്ചേർന്നത്. കല്യാണി മലയാളികളുടെ ഇഷ്ടനായികയായി മാറിയപ്പോള്‍ വിഎഫ്എക്സ് രംഗത്താണ് സിദ്ധാർത്ഥ് കഴിവുതെളിയിച്ചത്. പ്രിയദർശനം സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് കൈകാര്യം ചെയ്ത സിദ്ധാർത്ഥിന് ദേശീയപുരസ്‌ക്കാരവും ലഭിച്ചിരുന്നു. (Image: Lissy Lakshmi/ instagram)
advertisement
7/8
വിവാഹ ബന്ധം വേർപ്പെടുത്തിയെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും എല്ലാകാര്യങ്ങൾക്കും ലിസിയും പ്രിയദർശനും ഒന്നിച്ചെത്താറുണ്ട്. അഭിനയത്തിൽ നിന്നും മാറിനിൽക്കുമ്പോഴും ചെന്നൈയിലെ ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലെ ഡബ്ബിംഗ് സ്റ്റുഡിയോയും മറ്റുമായി തിരക്കിലാണ് ലിസി. (Image: Lissy Lakshmi/ instagram)
advertisement
8/8
2015ലായിരുന്നു പ്രിയനും ലിസിയും പിരിയാനുള്ള തീരുമാനം എടുത്തത്. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ലിസി മലയാളത്തിലെ ജനപ്രിയ നായികമാരിൽ ഒരാളാണ്. 1990ലായിരുന്നു ലിസി- പ്രിയൻ വിവാഹം. (Image: Lissy Lakshmi/ instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
കല്യാണിക്കും സിദ്ധാർത്ഥിനും മെർലിനും ഒപ്പം ഓണമാഘോഷിച്ച് ലിസി
Open in App
Home
Video
Impact Shorts
Web Stories