ഇന്ത്യയുടെ അത്യാധുനിക പിനാക റോക്കറ്റിന് പുരാണവുമായുള്ള ബന്ധം എന്ത്?
- Published by:Sarika N
- news18-malayalam
Last Updated:
പിനാക എല്ആര്ജിആര് 120 എന്നറിയപ്പെടുന്ന പരീക്ഷണ റോക്കറ്റിന്റെ വിജയം ഭാവിയില് സായുധ സേനയിലേക്കുള്ള പ്രവേശനം കൂടി ഉറപ്പാക്കുന്നതാണ്
advertisement
1/10

ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് പുത്തന്‍ കരുത്തേകിക്കൊണ്ട് പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. തിങ്കളാഴ്ച ഓഡീഷയിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് ഡിആര്‍ഡിഒ പരീക്ഷണ വിക്ഷേപണം നടത്തിയത്. 120 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് റോക്കറ്റ് അതികൃത്യതയോടെ കുതിച്ചതായി ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
advertisement
2/10
പിനാക എല്‍ആര്‍ജിആര്‍ 120 എന്നറിയപ്പെടുന്ന പരീക്ഷണ റോക്കറ്റിന്റെ വിജയം ഭാവിയില്‍ സായുധ സേനയിലേക്കുള്ള പ്രവേശനം കൂടി ഉറപ്പാക്കുന്നതാണ്. ഒന്നിലധികം ഡിആര്‍ഡിഒ ലാബുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. പ്രത്യേക ഗവേഷണ കേന്ദ്രങ്ങളുടെ പിന്തുണയോടെ ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്.
advertisement
3/10
നിലവില്‍ ഉപയോഗത്തിലുള്ള പിനാക ലോഞ്ചര്‍ ഉപയോഗിച്ചാണ് പുതിയ ദീര്‍ഘദൂര റോക്കറ്റിന്റെയും പരീക്ഷണം പൂര്‍ത്തിയാക്കിയത്. നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റം വരുത്താതെ തന്നെ പുതിയ മെച്ചപ്പെട്ട പതിപ്പുകള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന് ഇത് കാണിച്ചുതന്നു.
advertisement
4/10
പിനാക ദീര്‍ഘദൂര റോക്കറ്റ് ഇന്ത്യന്‍ സായുധ സേനയുടെ ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുമെന്നും പ്രതിരോധ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. പോര്‍മുഖത്ത് ഇന്ത്യയുടെ വഴക്കം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സായുധസേനയുടെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനുള്ള വികസനമായാണ് ഇതിനെ അവര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രതിരോധ സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ വളരുന്ന സ്വാശ്രയത്വത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.
advertisement
5/10
പിനാകയുടെ ശേഷി മാത്രമല്ല ആ പേരും ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പിനാക എന്ന പേര് വെറും സാങ്കേതികമല്ല. സാങ്കേതിക വശങ്ങളെല്ലാം മാറ്റിനിര്‍ത്തിയാല്‍ ഹിന്ദു പുരാണവുമായി പിനാക എന്ന പേരിന് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. പുരാണ ഗ്രന്ഥങ്ങളില്‍ 'പിനാകം' ശിവഭഗവാന്റെ ദിവ്യ വില്ലാണ്. അസാധ്യ പ്രഹര ശേഷിയുള്ള ദിവ്യ ആയുധമായിട്ടാണ് പുരാണ ഗ്രന്ഥങ്ങളില്‍ പിനാകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. തല്‍ക്ഷണം ശക്തി ആവാഹിക്കുന്ന തിന്മയുടെ നാശം വിതയ്ക്കുന്ന ധര്‍മ്മത്തെ സംരക്ഷിക്കുന്ന വില്ലാണ് പിനാക.
advertisement
6/10
പുരാണത്തില്‍ പറയുന്നത് പ്രകരാം ത്രിപുരാസുരനെ പരാജയപ്പെടുത്താന്‍ ഭഗവാന്‍ ശിവന്‍ പിനാക വില്ല് കുലച്ചതായാണ് ഐതിഹ്യം. ത്രിപുരാസുരന്റെ സ്വേച്ഛാധിപത്യം പ്രപഞ്ചത്തെ അസ്വസ്ഥമാക്കി. ഒരൊറ്റ വില്ലുകൊണ്ട് ശിവന്‍ ത്രിപുരാസുരനെ ഇല്ലാതാക്കി സന്തുലിതാവസ്ഥ പുനഃസ്ഥാപിച്ചു. ഈ സംഭവത്തോടെ അധര്‍മ്മത്തിനുമേല്‍ നീതി സ്ഥാപിക്കുന്നതിന്റെ പ്രതീകമായി പിനാക കീര്‍ത്തി നേടി.
advertisement
7/10
ഈ ദിവ്യ വില്ല് പിന്നീട് ജനക രാജാവിന്റെ കൈവശം വന്നുചേര്‍ന്നതായും പുരാണ കഥകളുണ്ട്. ഇത് തലമുറകളായി മിഥിലയില്‍ സംരക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് കഥ. ഒരു സാധാരണ യോദ്ധാവിന് അത് ഉയര്‍ത്താന്‍ പോലും കഴിയാത്തത്ര ശക്തമായിട്ടാണ് വില്ല് കണക്കാക്കപ്പെട്ടിരുന്നത്. ദിവ്യ ശക്തിയുടെ ഒരു പരീക്ഷണമായി അതിന്റെ സാന്നിധ്യം മാറി.
advertisement
8/10
<strong>സീതാ സ്വയംവര നിമിഷം: </strong>സീതദേവിയുടെ സ്വയംവര സമയത്ത് ജനക രാജാവ് ഒരു നിബന്ധന വച്ചു. പിനാക വില്ല് ഉയര്‍ത്തുകയും കുലയ്ക്കുകയും ചെയ്യുന്ന യോദ്ധാവിന് മാത്രമേ സീതാദേവിയെ വിവാഹം ചെയ്തു നല്‍കുകയുള്ളു. ശ്രീരാമന്‍ ഈ വില്ല് എളുപ്പത്തില്‍ എടുത്ത് ഉയര്‍ത്തുക മാത്രമല്ല, അത് കുലച്ചു. ആ നിമിഷം അദ്ദേഹത്തിന്റെ ദിവ്യത്വം വെളിപ്പെടുകയും സീതാസ്വയംവരം നടക്കുകയും ചെയ്തു.
advertisement
9/10
പുരാണത്തില്‍ പിനാക നിര്‍മ്മിച്ചത് വിശ്വകര്‍മ്മാവ് തന്നെയാണെന്നും പറയപ്പെടുന്നുണ്ട്. ശിവന്റെ പേരായ 'പിനാകി' എന്നത് അക്ഷരാര്‍ത്ഥത്തില്‍ 'പിനാക വില്ല് വഹിക്കുന്നവന്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ ആയുധം ഇച്ഛാശക്തി, നീതി, ധാര്‍മ്മിക അധികാരം എന്നിവയെ പ്രതിനിധീകരിക്കുന്നു. അത് നീതിയാല്‍ നയിക്കപ്പെടുന്ന ശക്തിയെ സൂചിപ്പിക്കുന്നു.
advertisement
10/10
ഇന്നത്തെ പിനാക റോക്കറ്റ് സംവിധാനം ആ പ്രതീകാത്മക ഭാരം ആധുനിക പ്രതിരോധത്തിലേക്ക് വഹിക്കുന്നു. ഐതിഹ്യങ്ങളില്‍ വേരൂന്നിയതാണെങ്കിലും അത് ഇപ്പോള്‍ കൃത്യത, ലക്ഷ്യം ഭേദിക്കല്‍, തദ്ദേശീയ കഴിവ് എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ പേര് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കുന്നു. ശക്തി, ഉദ്ദേശ്യം, സംരക്ഷണം എന്നിവ എല്ലാ യുഗത്തിലും പിനാകയെ നിര്‍വചിക്കുന്നത് തുടരുന്നു.
മലയാളം വാർത്തകൾ/Photogallery/India/
ഇന്ത്യയുടെ അത്യാധുനിക പിനാക റോക്കറ്റിന് പുരാണവുമായുള്ള ബന്ധം എന്ത്?