TRENDING:

ഓണത്തിന് അണിഞ്ഞൊരുങ്ങി നടി മഡോണ സെബാസ്റ്റ്യന്‍; പഴമയില്‍ പുതുമ കണ്ടെത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Last Updated:
സെറ്റ് സാരിയും മുല്ലപ്പുവുമൊക്കെയായി തനി മലയാളി മങ്കയായി അണിഞ്ഞൊരുക്കിയാണ് മഡോണ ചിത്രങ്ങളില്‍
advertisement
1/7
ഓണത്തിന് അണിഞ്ഞൊരുങ്ങി നടി മഡോണ സെബാസ്റ്റ്യന്‍; പഴമയില്‍ പുതുമ കണ്ടെത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ഓണക്കാലത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട തയാറെടുപ്പിലാണ് മലയാളികള്‍. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണം ആഘോഷിച്ച് ആനന്ദം കണ്ടെത്തുന്നവരാണ് കേരളീയര്‍. ഓണക്കോടി ഉടുത്ത് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാനും ആരും മറക്കില്ല. ഇപ്പോഴിതാ ഓണത്തിന്‍റെ വരവറിയിച്ച് തനിമലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍
advertisement
2/7
മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായി പ്രേമം സിനിമയിലെ സെലിനായി അരങ്ങേറിയ മഡോണ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നായികയാണ്. അഭിനയത്തിനൊപ്പം ഒരു മികച്ച ഗായിക കൂടിയാണ് മഡോണ.
advertisement
3/7
ഓണക്കാലത്തെ സ്വാഗതം ചെയ്ത് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ മഡോണ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങള്‍ അണിഞ്ഞ് അതി മനോഹരിയായാണ് മഡോണയെ ചിത്രങ്ങളില്‍ കാണാനാകുന്നത്.
advertisement
4/7
കേരളത്തിന്‍റെ തനിമ വിളിച്ചോതുന്ന സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി തനി കേരള സ്റ്റൈലിലാണ് മഡോണ ഒരുങ്ങിയിരിക്കുന്നത്.
advertisement
5/7
പഴയകാലഘട്ടത്തെ സൂചിപ്പിക്കുന്ന ഒരു വിന്‍റേജ് പശ്ചാലത്തലത്തിലുള്ള മഡോണയുടെ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ രാഹുല്‍ രാജാണ് പകര്‍ത്തിയിരിക്കുന്നത്.
advertisement
6/7
റെയ്മീസ് ഡിസൈനര്‍ ബുട്ടിക്ക് തയാറാക്കിയ വസ്ത്രണങ്ങള്‍ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ഫോര്‍ട്ട് കൊച്ചിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
advertisement
7/7
തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെയുടെ പദ്മിനി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായി അടുത്തിടെ മഡോണ എത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഓണത്തിന് അണിഞ്ഞൊരുങ്ങി നടി മഡോണ സെബാസ്റ്റ്യന്‍; പഴമയില്‍ പുതുമ കണ്ടെത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories