'എസ്പി അതിയന്റെ താര; സ്നേഹവും ബഹുമാനവും മാത്രം':രജനികാന്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ
- Published by:Sarika N
- news18-malayalam
Last Updated:
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് വേട്ടയ്യൻ,അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തമിഴകത്ത് ചുവടുവച്ചത്
advertisement
1/5

വലിയ പ്രതീക്ഷകളോടെ തീയേറ്ററുകളിൽ എത്തി ശ്രദ്ധനേടിയ തമിഴ് സിനിമയാണ് വേട്ടയ്യൻ. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം വൻ താരനിര അണിനിരക്കുന്ന ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. അമിതാഭ് ബച്ചനൊപ്പം മഞ്ജു വാര്യരും ഫഹദ് ഫാസിലുമടക്കമുള്ള മലയാളി താരങ്ങളും അഭിനയിച്ച ചിത്രം മൂന്നാം ദിനവും വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം വിജയക്കൊടി പാറിക്കുന്നതിനിടയിൽ രജനികാന്തിന് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.
advertisement
2/5
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആണ് മഞ്ജു വാര്യർ തലൈവർക്ക് നന്ദി അറിയിച്ചത് . 'തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ. എപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വേട്ടയ്യനിൽ അതിയന്റെ താര ആയത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു', എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യർ പോസ്റ്റ് ഇട്ടിരിക്കുന്നത്.
advertisement
3/5
കുറിപ്പിനോടൊപ്പം വേട്ടയ്യൻ സെറ്റിൽ നിന്നും രജനികാന്തിനൊപ്പമുള്ള ഫോട്ടോകളും മഞ്ജു വാര്യർ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട് .ചിത്രത്തിൽ സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളില്‍ ആയിരുന്നു മഞ്ജു എത്തിയത്. താരത്തിന്റെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
advertisement
4/5
ഒക്ടോബർ 10ന് ആണ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യൻ തിയറ്ററുകളിൽ എത്തിയത്. പ്രീ സെയിൽ ബിസിനസുകളിലൂടെ തന്നെ കോടികൾ വാരിക്കൂട്ടിയ ചത്രം തിയറ്ററിൽ എത്തിയപ്പോഴും അത് ആവർത്തിക്കുകയാണ്. ആദ്യദിനം 31.7 കോടി രൂപയാണ് വേട്ടയ്യൻ നേടിയതെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. തമിഴ് നാട്ടിലും കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 49.1 കോടി നേടിയിട്ടുണ്ട്.
advertisement
5/5
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് വേട്ടയ്യൻ. അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തമിഴകത്ത് ചുവടുവച്ചത്. പിന്നീട് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. നിലവിൽ വിടുതലൈ 2 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി മഞ്ജു അഭിനയിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'എസ്പി അതിയന്റെ താര; സ്നേഹവും ബഹുമാനവും മാത്രം':രജനികാന്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ