TRENDING:

30-ാം വയസിൽ വിവാഹശേഷം സിനിമയിൽ അരങ്ങേറ്റം...ക്രിക്കറ്റ് കളിക്കാരനുമായി പ്രണയം; അധ്യാപനം ഉപേക്ഷിച്ച് അഭിനയം തിരഞ്ഞെടുത്ത ബോൾഡ് നായിക!

Last Updated:
അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ നടിയേക്കുറിച്ചറിയാം
advertisement
1/9
30-ാം വയസിൽ സിനിമയിൽ അരങ്ങേറ്റം,ക്രിക്കറ്റ് കളിക്കാരനുമായി പ്രണയം;അധ്യാപനം ഉപേക്ഷിച്ച് അഭിനയം തിരഞ്ഞെടുത്ത നടി!
സിനിമാ മേഖലയിൽ ഒരു നായികയുടെ കരിയർ അവസാനിക്കുന്നത് അവൾ ജീവിതത്തിൽ അമ്മയാവുമ്പോഴാണെന്ന് പറയാറുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞാലോ കുട്ടികൾ ജനിച്ചാലോ നടൻമാർ അഭിനയം നിർത്താറില്ല. വിവാഹിതയായി കുട്ടികളുണ്ടായതിന് ശേഷം സിനിമയിലേക്ക് കടന്നുവന്ന ഒരു നായികയുണ്ട്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഒട്ടനവധി ആരാധകരെ സൃഷ്‌ടിച്ച ബോൾഡ് നായിക. ഇന്നും ബോളിവുഡിൽ താരത്തിന്റെ അഭിനയവും സ്റ്റൈലും ആരും മറന്നിട്ടില്ല.
advertisement
2/9
ആ താരം മറ്റാരുമല്ല. 80 കളിലെ ബോളിവുഡ് സെൻസേഷൻ ആയിരുന്ന നടി മൂൺ മൂൺ സെൻ (Moon Moon Sen) ആണ്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും തന്റെ സൗന്ദര്യവും സ്റ്റൈലും കൊണ്ട് ശ്രദ്ധനേടാൻ താരം ശ്രദ്ധിച്ചിരുന്നു. എന്നാൽ പ്രശസ്തിക്ക് പുറമെ നടി പല വിവാദങ്ങൾക്കും പാത്രമായി. മൂൺ മൂൺ സെൻ ഹിന്ദി , ബംഗാളി , മലയാളം , കന്നഡ , തെലുങ്ക് , തമിഴ് , മറാത്തി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബംഗാളി നടി സുചിത്ര സെന്നും ദിബാനാഥ് സെന്നും മകളെയാണ് താരത്തിന്റെ ജനനം. ബാലിഗഞ്ച് പ്ലേസിൽ നിന്നുള്ള അവരുടെ പിതാവ് കൊൽക്കത്തയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളായ ആദിനാഥ് സെന്നിന്റെ മകനായിരുന്നു.
advertisement
3/9
നടി മൂൺ മൂൺ സെൻ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ച് വിജയിച്ച നായികയാണ്. താരത്തിന്റെ മുത്തച്ഛൻ ആദിനാഥ് സെൻ നഗരത്തിലെ ഒരു സമ്പന്ന ബിസിനസുകാരനായിരുന്നു.
advertisement
4/9
1978 ൽ മൂൺ മൂൺ സെൻ ഭരത് ദേവ് വർമ്മയെ വിവാഹം കഴിച്ചു. അദ്ദേഹവും ഒരു രാജകുടുംബത്തിൽ നിന്നാണ് വന്നത്. താരത്തിന്റെ ഭർത്താവും പരമ്പരാഗത ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു. മുൻമുനും ഭരതിനും രണ്ട് പെൺകുട്ടികളാണ്. റിയയും റൈമയും. ഇരുവരും ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ നേടാൻ സാധിച്ചില്ല.
advertisement
5/9
വിവാഹം കഴിഞ്ഞ് കുട്ടികൾ ജനിച്ചശേഷം തന്റെ 30-ാം വയസിലാണ് മൂൺ മൂൺ സെൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തിരക്കഥയുടെ തിരഞ്ഞെടുപ്പുകളിലൂടെയും ചടുലമായ അഭിനയത്തിലൂടെയും നടി ഏവരെയും അമ്പരപ്പിച്ചു. 1984 ൽ പുറത്തിറങ്ങിയ ആന്ദർ ബഹാർ ആണ് നടിയുടെ ആദ്യ ചിത്രം. അതിനുശേഷം മാധുരി ദീക്ഷിതിനൊപ്പം 100 ഡെയ്‌സിൽ അഭിനയിച്ചു. പിന്നീട് സഖ്മി ദിൽ, കുച്ച് തോ ഹേ ചാ സിരിവെന്നേല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതോടൊപ്പം, മൊഹബ്ബത്ത് കി കസം, മുസാഫിർ, നടൻ മിഥുൻ ചക്രവർത്തിയോടൊപ്പം ഷീഷ മുതൽ ബഹാർ ആനെ തക് വരെയുള്ള നിരവധി ചിത്രങ്ങളിലും അവർ അഭിനയിച്ചു.
advertisement
6/9
മൂൺ മൂൺ തന്റെ കരിയറിൽ 60 സിനിമകളിലും 40-ലധികം ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ബംഗാളി, ഹിന്ദി സിനിമകൾക്ക് പുറമേ, മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, മറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1987-ൽ സിരിവെന്നേല എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു.
advertisement
7/9
സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, മൂൺ മൂൺ സെൻ ഒരു ഇംഗ്ലീഷ് സാഹിത്യ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. കൊൽക്കത്തയിലെ ഒരു സ്കൂളിലാണ് താരം പഠിപ്പിച്ചിരുന്നത്. ഓക്സ്ഫോർഡിൽ നിന്നാണ് അവർ പഠനം നടത്തിയത്. 2014 മാർച്ചിൽ അവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബങ്കുര നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചു. അവിടെ അവർ സിപിഐ എമ്മിന്റെ ഒമ്പത് തവണ എംപിയായ ബസുദേബ് ആചാര്യയെ പരാജയപ്പെടുത്തി .അതേസമയം, 2019 ൽ അസൻസോൾ ലോക്‌സഭാ മണ്ഡല തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബാബുൽ സുപ്രിയോയോട് അവർ പരാജയപ്പെട്ടു.
advertisement
8/9
പ്രൊഫഷണൽ ജീവിതത്തിന് പുറമേ, മൂൺ മൂൺ സെൻ തന്റെ സ്വകാര്യ ജീവിതത്തിലൂടെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കരിയറിൽ സെയ്ഫ് അലി ഖാൻ, നിർമ്മാതാവ് റോമു സിപ്പി, വിക്ടർ ബാനർജി എന്നിവരുമായി ചേർത്ത് ഗോസിപ്പ് വന്നിരുന്നു. ഇതുകൂടാതെ, മുൻ ക്രിക്കറ്റ് കളിക്കാരനും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചും വാർത്തകൾ പ്രചരിച്ചിരുന്നു.
advertisement
9/9
ഇരുവരും തമ്മിൽ ഡേറ്റിംഗിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആ സമയത്ത് ഒരു മാസികയ്ക്കുവേണ്ടി ഇരുവരും ഒരു ഫോട്ടോഷൂട്ട് നടത്തിയതായും പറയപ്പെടുന്നു. ഇമ്രാൻ ഖാനുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചുള്ള വാർത്തകളോട് നടി പ്രതികരിച്ചു. ഇമ്രാനുമായി സമയം ചെലവഴിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് താരം പറഞ്ഞു. തന്റെ ഭർത്താവിന് അതിൽ പ്രശ്നമില്ലെങ്കിൽ ആളുകൾ എന്തിനാണ് അതിൽ ആകുലരാകുന്നത്. 2019 ൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. കൂടാതെ, ഇമ്രാനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് വെറും സൗഹൃദം മാത്രമാണെന്നും നടി വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
30-ാം വയസിൽ വിവാഹശേഷം സിനിമയിൽ അരങ്ങേറ്റം...ക്രിക്കറ്റ് കളിക്കാരനുമായി പ്രണയം; അധ്യാപനം ഉപേക്ഷിച്ച് അഭിനയം തിരഞ്ഞെടുത്ത ബോൾഡ് നായിക!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories