'അയ്യോ അത് ഞാനല്ലേ' പരസ്യ ചിത്രത്തിലെ മോഡലുമായി സാമ്യം; ഡീപ് ഫേക്കിന് ഇരയായി നോറ ഫത്തേഹി
- Published by:Arun krishna
- news18-malayalam
Last Updated:
നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ സൃഷ്ടിച്ചതിന് ഉത്തരവാദിയായ ആളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവം പുറത്തുവന്നത്.
advertisement
1/7

ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും ഡീപ് ഫേക്ക് വിവാദം. നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ്, കജോള്‍ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു താരം കൂടി ഡീപ് ഫേക്കിന് ഇരയായിരിക്കുന്നു.
advertisement
2/7
നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയാണ് ഡീപ് ഫേക്ക് തട്ടിപ്പിന് ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്നത്.
advertisement
3/7
എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചും മതിയായ നിയമപരമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ചും വ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും ഇത് ആവര്‍ത്തിച്ചിരിക്കുന്നത്.
advertisement
4/7
വസ്ത്ര ബ്രാന്‍ഡായ ലുലുമെലോണ്‍ പങ്കുവെച്ച ഒരു ഓഫറുമായി ബന്ധപ്പെട്ട പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് താനും ഡീപ് ഫേക്കിന് ഇരയായ വിവരം നോറ ഫത്തേഹി അറിയുന്നത്
advertisement
5/7
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രസ്തുത പരസ്യം പങ്കുവെച്ച നോറ ഇത് തീര്‍ത്തും ഞെട്ടിക്കുന്നതാണെന്നും പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന മോഡല്‍ താന്‍ അല്ലെന്നും വെളിപ്പെടുത്തി.
advertisement
6/7
നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ സൃഷ്ടിച്ചതിന് ഉത്തരവാദിയായ ആളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവം പുറത്തുവന്നത്.
advertisement
7/7
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഈമണി നവീൻ എന്ന 24കാരനാണ് പ്രതി. കഴിഞ്ഞ നവംബറിൽ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയർന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'അയ്യോ അത് ഞാനല്ലേ' പരസ്യ ചിത്രത്തിലെ മോഡലുമായി സാമ്യം; ഡീപ് ഫേക്കിന് ഇരയായി നോറ ഫത്തേഹി