TRENDING:

Samvrutha Sunil : 'ആദ്യത്തെ കുഞ്ഞുണ്ടായി കഴിഞ്ഞപ്പോൾ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു.. ഇപ്പോഴും കഥകൾ കേൾക്കുന്നുണ്ട്'; സംവൃത സുനിൽ

Last Updated:
ആദ്യമായി സ്വകാര്യജീവിതം പൂർണതയിൽ അനുഭവിക്കാന്‍ കഴിയുന്നത് അമേരിക്കയിൽ പോയതിനുശേഷമാണെന്ന് നടി പറയുന്നു
advertisement
1/5
Samvrutha Sunil : 'ആദ്യത്തെ കുഞ്ഞുണ്ടായി കഴിഞ്ഞപ്പോൾ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു..ഇപ്പോഴും കഥകൾ കേൾക്കുന്നുണ്ട്'
നീളൻ മുടിയുമായി നിറചിരിയോടെ എത്തിയ ഈ ശാലീന സുന്ദരിയെ മലയാളികൾ മറക്കാൻ ഇടയില്ല. 2004 ൽ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിന് കിട്ടിയ മുതൽക്കൂട്ട് അതാണ് സംവൃത സുനിൽ (Samvrutha Sunil ) എന്ന നായിക. ഇപ്പോൾ ഏറെക്കാലമായി സിനിമയിൽ സജീവമല്ലാത്ത താരം തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. താന്‍ ഇപ്പോഴും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും താത്പര്യം തോന്നുന്ന സിനിമ വന്നാല്‍ ചെയ്യുമെന്നും സംവൃത പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
advertisement
2/5
കരിയർ ബ്രേക്ക് താൻ ആഗ്രഹിച്ചിരുന്നതാണെന്നും അതിൽ ഒരിക്കലും വിഷമം തോന്നിട്ടില്ലെന്നും താരം പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ,' സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നതിന് മുൻപ് അവസാനമായി ചെയ്ത ചിത്രം 2012-ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ ആണ്. ആ സമയത്ത് മാനസികമായി ഞാൻ ഒരു ബ്രേക്കിന് വേണ്ടി കൊതിക്കുന്നുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല .കുറച്ചുനാള് ഫ്രീയായി ഇരിക്കണം. തുടര്‍ച്ചയായി ഷൂട്ടിങ്, ഒരേവര്‍ഷം കുറേ സിനിമകള്‍ ചെയ്തു. ആ തിരക്കുള്ള ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് തോന്നുന്ന സമയത്താണ് കല്യാണം'.
advertisement
3/5
വിവാഹം കഴിഞ്ഞ് പോവുന്നത് യുഎസിലേക്കായിരുന്നു. അവിടെ എന്നെ ആര്‍ക്കും അറിയില്ല. അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടാവാതിരുന്ന സ്വകാര്യജീവിതം എനിക്ക് ആദ്യമായി അനുഭവിക്കാന്‍ കഴിയുന്നത് അവിടെപ്പോയപ്പോഴാണ്', സംവൃത പറഞ്ഞു. അവിടെ താൻ ഒരുപാട് ഹാപ്പിയായിരുന്നു എന്ന് താരം പറയുന്നു. ചുമ്മാ നടക്കുക, ഷോപ്പിങ്ങിന് പോവുക, പലചരക്കുകടയില്‍ പോവുക, പാചകപരീക്ഷണം നടത്തുക, ലൈഫ് പെട്ടന്നാണ് വേറൊരു തരത്തിലേക്ക് മാറിയത്.
advertisement
4/5
അതേസമയം, തന്റെ ആദ്യ കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാൻ അഗാർഹിച്ചിരുന്നതായി നടി പറയുന്നു. അപ്പോഴാണ് 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിന്റെ കഥ കേൾക്കുന്നതും അത് ചെയ്യുന്നതും. ഇടവേളയ്ക്ക് ശേഷം അഭിനയിക്കാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. മലയാളികൾ ഞാൻ ചെയ്ത വേഷങ്ങൾ മറന്നിട്ടില്ലെന്ന് ആ ചിത്രത്തിലൂടെ എനിക്ക് മനസിലായി. അതേസമയം ഇപ്പോഴും കഥകള്‍ കേള്കുന്നുണ്ടെന്നും ചെയ്യണം എന്ന് താത്പര്യം തോന്നുന്ന പ്രൊജക്ട് വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും നടി വ്യക്തമാക്കി.
advertisement
5/5
2012-ലാണ് അഖിലുമായുള്ള സംവൃതയുടെ വിവാഹം കഴിഞ്ഞത്. ഇരുവർക്കും രണ്ട് കുട്ടികളാണ്. അഗസ്ത്യയും രുദ്രയും. 2020 ഫെബ്രുവരി 27നാണ് സംവൃത തനിക്ക് രണ്ടാമത് ഒരു കുഞ്ഞു കൂടി ഉണ്ടായ വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകലോകത്തെ അറിയിച്ചത്.മൂത്ത മകൻ അഗസ്ത്യക്ക്‌ അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകൻ രുദ്രയുടെ ജനനം.
മലയാളം വാർത്തകൾ/Photogallery/Buzz/
Samvrutha Sunil : 'ആദ്യത്തെ കുഞ്ഞുണ്ടായി കഴിഞ്ഞപ്പോൾ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു.. ഇപ്പോഴും കഥകൾ കേൾക്കുന്നുണ്ട്'; സംവൃത സുനിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories