TRENDING:

നാഗവല്ലിയുടെ നാട്ടില്‍ ടോവിനോയുടെ നായിക; ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം

Last Updated:
തമിഴ്നാട്ടിലെ പ്രശസ്തമായ തഞ്ചാവൂര്‍ പെരിയ കോവില്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. 
advertisement
1/7
നാഗവല്ലിയുടെ നാട്ടില്‍ ടോവിനോയുടെ നായിക; ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം
സൗബിന്‍ ഷഹീര്‍ നായകനായെത്തിയ അമ്പിളിയിലെ ആരാധികേ എന്ന പാട്ടുകേട്ടവരുടെ മനസില്‍ കുടിയേറിയ അഭിനേത്രിയാണ് തന്‍വി റാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച നടിയെന്ന് പേരെടുക്കാന്‍ താരത്തിന് സാധിച്ചു. 
advertisement
2/7
പിന്നാലെ 2018, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, കുമാരി, എങ്കിലും ചന്ദ്രികേ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി തന്‍വി മലയാള സിനിമയില്‍ സജീവമായൊരു സ്ഥാനം നേടി. 
advertisement
3/7
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെച്ച ഒരുപിടി ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. തമിഴ്നാട്ടിലെ പ്രശസ്തമായ തഞ്ചാവൂര്‍ പെരിയ കോവില്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. 
advertisement
4/7
ദ്രാവിഡ ശില്‍പകലയുടെ പെരുമ പേറുന്ന മഹത്തായ ഒരു നിര്‍മ്മിതി കൂടിയാണ് രാജരാജ ചോഴന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം. ഉയരം കൂടിയ ഗോപുരവും കൊത്തുപണികളും പ്രതികമകളും കൊണ്ട് മനോഹരമാണ് ക്ഷേത്രവും പരിസരവും.
advertisement
5/7
നീലയും ചുവപ്പും കോമ്പിനേഷനിലുള്ള പട്ടുസാരിയുടുത്ത് ഭസ്മക്കുറിയും തൊട്ട് മൂക്കുത്തിയിട്ട് അതിസുന്ദരിയായാണ് തന്‍വിയെ ചിത്രങ്ങളില്‍ കാണാനാവുക
advertisement
6/7
തഞ്ചാവൂര്‍ ക്ഷേത്രത്തിലെ മനോഹരമായ രാജഗോപുരത്തിന് മുന്നില്‍ നൃത്തം ചെയ്യുന്ന നര്‍ത്തകിയെ പോലെ പോസ് ചെയ്യുന്ന തന്‍വിയുടെ ചിത്രം അതിമനോഹരമെന്ന് ആരാധകര്‍ പറയുന്നു. 
advertisement
7/7
മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നാനിയും നസ്റിയയും ഒന്നിച്ച അണ്ടേ സുന്ദരനാകി എന്ന ചിത്രത്തിലൂടെയാണ് തന്‍വി തെലുങ്കില്‍ അരങ്ങേറിയത്. 
മലയാളം വാർത്തകൾ/Photogallery/Buzz/
നാഗവല്ലിയുടെ നാട്ടില്‍ ടോവിനോയുടെ നായിക; ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories