പത്താം ക്‌ളാസിൽ തോറ്റപ്പോൾ പത്രത്തിൽ ജോലിക്ക് കയറി; 450 കോടി രൂപയുടെ ആസ്തിയുള്ള സൂപ്പർനടൻ
- Published by:meera_57
- news18-malayalam
Last Updated:
പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പിതാവിന്റെ ജോലി കാരണം രജനീകാന്തിന്റെ കുടുംബം പല സ്ഥലങ്ങളിൽ മാറിത്താമസിക്കേണ്ടി വന്നു
advertisement
1/6

ഡോക്‌ടർമാരും എഞ്ചിനീർമാരും സിനിമയിൽ എത്തി ചലച്ചിത്ര താരങ്ങളായി മാറുന്ന കാഴ്ച നമ്മൾ കണ്ടിരിക്കും. അവരിൽ എത്രപേർ മാധ്യമപ്രവർത്തകരായിട്ടുണ്ട് എന്നറിയുമോ? ഒന്നിലേറെപ്പേർ ഉണ്ട്. അതിലൊരാൾ ഇന്ന് രാജ്യം മുഴുവനുമറിയപ്പെടുന്ന സൂപ്പർ താരമാണ്. അദ്ദേഹം പത്രത്തിൽ ജോലിക്ക് കയറിയതാകട്ടെ, പത്താം ക്ലാസ്സിൽ തോറ്റതിന് ശേഷവും. കർണാടകയിലെ 'സംയുക്ത കർണാടക' എന്ന പത്രസ്ഥാപനത്തിൽ അദ്ദേഹം പ്രൂഫ് റീഡറായി ജോലിക്ക് കയറി. അതിനു ശേഷം അദ്ദേഹം പോയത് സിനിമയിലേക്കല്ല, അതിനിടയിൽ അദ്ദേഹം ചെയ്ത ജോലി എന്തെന്ന കാര്യം ഏവർക്കുമറിയാവുന്നതാണ്
advertisement
2/6
ഒരു സിഗരറ്റ് എങ്ങോട്ടെന്നില്ലാതെ മുകളിലേക്കെറിഞ്ഞ് അത് വായ കൊണ്ട് കടിച്ചുപിടിക്കുന്ന ഒരു സ്റ്റൈൽ മതി അതാരെന്നു തിരിച്ചറിയാൻ. പത്രത്തിലെ ജോലി കഴിഞ്ഞ് ബസ് കണ്ടക്‌ടറായി മാറിയ അയാൾക്ക് ഒരു കൂട്ടുകാരൻ നൽകിയ വഴികാട്ടിയാണ് സിനിമയിലെത്തിച്ചത്. അതേ, മലയാളി പ്രേക്ഷകർക്കുൾപ്പെടെ പ്രിയങ്കരനായ നടൻ രജനീകാന്ത് ആണത്. പത്രത്തിൽ ജോലി ചെയ്തിരുന്ന കൂട്ടുകാരനാണ് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ശിവജി റാവു ഗെയ്‌ക്ക്‌വാഡ് എന്ന രജനിക്ക് ഒരു തൊഴിൽ സംഘടിപ്പിച്ചുകൊടുത്തത് (തുടർന്ന് വായിക്കുക)
advertisement
3/6
ബെംഗളൂരു നഗരത്തിലെ ബസ് കണ്ടക്ടർ ആയിരുന്നു രജനീകാന്ത്. ശിവജി നഗർ- സാമ്രാജ് പേട്ട് റൂട്ടിലായിരുന്നു അദ്ദേഹം ജോലി നോക്കിയിരുന്നത്. തന്റെ റൂട്ട് നമ്പറായ '134' അദ്ദേഹം ഇപ്പോഴുമോർത്തിരിക്കുന്നു. അവിടെ നിന്നും സ്വരുക്കൂട്ടിയ പണം ചേർത്തുവച്ചായിരുന്നു അദ്ദേഹം തന്റെ സ്വപ്നമായ ഫിലിം കോളേജിലെ പഠനം സാക്ഷാത്കരിച്ചത്. തമിഴിന്റെ സ്വന്തം 'തലൈവർ' പക്ഷെ തമിഴനോ, കന്നഡിഗയോ അല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉത്തരേന്ത്യക്കാരനായ ശിവജി റാവു എങ്ങനെ തെന്നിന്ത്യ വരെയെത്തി എന്നതിന് പിന്നിലും ഒരു കഥയുണ്ട്
advertisement
4/6
രജനീകാന്തിന്റെ മാതൃഭാഷ മറാത്തിയാണ്. അദ്ദേഹം ജനിച്ചത് മഹാരാഷ്ട്രയിലും. പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പിതാവിന്റെ ജോലി കാരണം കുടുംബം പല സ്ഥലങ്ങളിൽ മാറിത്താമസിക്കേണ്ടി വന്നു. പലയിടത്തും പോയി ഒടുവിൽ ബംഗളുരുവിൽ താമസമാക്കി. നാല് മക്കളുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മഹാരാഷ്ട്ര സ്വദേശിക്ക് തമിഴകത്തിന്റെ സ്നേഹം പറ്റി വളർന്ന് പടർന്ന് പന്തലിക്കാനായിരുന്നു നിയോഗം. പ്രമുഖ സംവിധായകൻ എസ്. ബാലചന്ദർ ആയിരുന്നു രജനീകാന്ത് എന്ന നടനെ കണ്ടെത്തിയത്
advertisement
5/6
രജനീകാന്തിന്റെ കരിയർ വളർച്ച വളരെ വേഗത്തിലായിരുന്നു. ആദ്യത്തെ 50 ചിത്രങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. കേവലം നാല് വർഷം കൊണ്ടാണ് രജനീകാന്ത് ഈ നേട്ടം വരെയെത്തിയത്. അഞ്ചാമത് ചിത്രമായ ടൈഗർ 1979ൽ റിലീസ് ചെയ്തു. അദ്ദേഹത്തിനുണ്ടായിരുന്ന പ്രേക്ഷക സ്വീകാര്യതയും ഡിമാൻഡും എത്രത്തോളം എന്ന് മനസിലാക്കാൻ ഇത്രയും മാത്രം മതിയാകും. മുൻനിര നടന്മാർ അഭിനയിച്ച പല കഥാപാത്രങ്ങളും റീമേക്കിലൂടെ രജനീകാന്തിനെ തേടിയെത്തി. അതിൽപലതും നടൻ അമിതാഭ് ബച്ചൻ അഭിനയിച്ച റോളുകളായിരുന്നു. ഇവയെല്ലാം തന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായി മാറി എന്നതും ശ്രദ്ധേയം
advertisement
6/6
രജനീകാന്തിന്റെ പ്രശസ്തി തെന്നിന്ത്യക്ക് പുറത്തേക്കും പടരാൻ അധികകാലം വേണ്ടിവന്നില്ല. 1983ലെ 'അന്ധാ കാനൂൻ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രം. ഈ ചിത്രം ഗംഭീര ഹിറ്റായി മാറി. തിയേറ്ററിൽ 50 ആഴ്ചകൾ ഓടിയ ചിത്രം ബോളിവുഡിൽ നേടിയ വരവ് അത്രയേറെയുണ്ട്. ഇന്ന് രജനിക്ക് 75 വയസ് തികയുന്നു. ഇതേ ദിവസം തന്നെ അദ്ദേഹത്തിന്റെ സൂപ്പർതാരപദവിക്ക് മുതൽക്കൂട്ടായ ചിത്രങ്ങളിൽ ഒന്നായ പടയപ്പ റീ-റിലീസ് ചെയ്യുന്നു. കൂടാതെ, വരാൻ പോകുന്ന ചിത്രം ജെയ്ലർ 2ൽ കണ്ണുംനട്ടിരിപ്പാണ് പ്രേക്ഷകർ. ഇതിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാലും അതിഥി വേഷം ചെയ്യുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
പത്താം ക്‌ളാസിൽ തോറ്റപ്പോൾ പത്രത്തിൽ ജോലിക്ക് കയറി; 450 കോടി രൂപയുടെ ആസ്തിയുള്ള സൂപ്പർനടൻ