TRENDING:

'സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണോ ഇത്'; 'അനിമലി'നെ അഭിനന്ദിച്ച് പോസ്റ്റിട്ടതിനു പിന്നാലെ തൃഷയ്ക്ക് രൂക്ഷവിമർശനം

Last Updated:
മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശവും, തൃഷയുടെ പിന്തുണയും ഒരുപോലെ കാണാവുന്നതാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
advertisement
1/6
'സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണോ ഇത്; തൃഷയ്ക്ക് രൂക്ഷവിമർശനം
സോഷ്യൽ മീഡിയ താരങ്ങൾ‌ പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും ഏറെ വിവാദങ്ങൾക്കും ട്രോളുകള്‍ക്കും വഴിയൊരുക്കുന്നത് പതിവാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടി തൃഷ.
advertisement
2/6
രൺബീർ കപൂർ നായകനായ അനിമൽ എന്ന ചിത്രത്തെ പ്രശംസിച്ച് പോസ്റ്റിട്ടതിനു പിന്നാലെയാണ് താരത്തിനെ തേടി വിമർശനങ്ങൾ എത്തിയത്. സം​ഗതി വിവാദമായതോടെ അവർ പിന്നീട് പോസ്റ്റ് പിൻവലിച്ചു.
advertisement
3/6
'അനിമല്‍' സിനിമയെ പ്രശംസിച്ചായിരുന്നു നടി തൃഷയുടെ പോസ്റ്റ്. ഒറ്റ വാക്ക്–കള്‍ട്ട് എന്നാണ് രണ്‍ബീര്‍ കപൂര്‍ നായകനായ സിനിമയെ കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ തൃഷ കുറിച്ചത്. ഇതിനു പിന്നാലെ ആരാധകരുടെ പ്രതികരണം രൂക്ഷമായതോടെ താരം ഇന്‍സ്റ്റാ സ്റ്റോറി പിന്‍വലിച്ചു.
advertisement
4/6
പക്ഷേ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ടോക്‌സിക്കായിട്ടുള്ള പുരുഷന്മാരെ നടി ഹീറോയായി കാണിക്കുകയാണെന്നും, അത്തരം കാര്യത്തെ നടി പിന്തുണയ്ക്കുന്നുവെന്നും ആരാധകര്‍ ആരോപിച്ചു.
advertisement
5/6
സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണോ ഇങ്ങനെ പറയുന്നത് എന്നാണ് പലരും ചോദിക്കുന്നത്. മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശവും, തൃഷയുടെ പിന്തുണയും ഒരുപോലെ കാണാവുന്നതാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
advertisement
6/6
അടുത്തിടെ നടന്‍ മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ നിലപാടാണ് തൃഷ സ്വീകരിച്ചത്. അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ച വ്യക്തിക്ക് ഇപ്പോള്‍ എങ്ങനെ അനിമലിനെ പിന്തുണയ്ക്കാന്‍ സാധിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം.
മലയാളം വാർത്തകൾ/Photogallery/Buzz/
'സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണോ ഇത്'; 'അനിമലി'നെ അഭിനന്ദിച്ച് പോസ്റ്റിട്ടതിനു പിന്നാലെ തൃഷയ്ക്ക് രൂക്ഷവിമർശനം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories