TRENDING:

സ്ത്രീകളുടെ ലോകത്തിൽ സന്തോഷമായി കഴിയാൻ അനുഗ്രഹം നേടി ഭൂമിയിലേക്ക് വന്ന ഭാഗ്യവാൻ; കൃഷ്ണകുമാറിന്റെ കുറിപ്പ്

Last Updated:
സുഖമുള്ള മാറ്റം... അടുത്ത നൂറ്റാണ്ടു സ്ത്രീകൾക്കുള്ളതാണ് എന്നാണ് കൃഷ്ണകുമാർ കുറിച്ചത്
advertisement
1/6
സ്ത്രീകളുടെ ലോകത്തിൽ സന്തോഷമായി കഴിയാൻ അനുഗ്രഹം നേടി ഭൂമിയിലേക്ക് വന്ന ഭാഗ്യവാൻ; കൃഷ്ണകുമാറിന്റെ കുറിപ്പ്
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. ആദ്യകാലത്ത് മലയാളികൾക്ക് പരിചിതം കൃഷണകുമാറിനെ മാത്രമായിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തേക്കാൾ പരിചിതമാണ് ഭാര്യയേയും മക്കളേയും. ഒരുപക്ഷെ ഇന്ന് ആളുകൾ ഏറെ ശ്രദ്ധിക്കുന്നതും ചർച്ചചെയ്യുന്നതും അവരെക്കുറിച്ചാണെന്ന് പറയുന്നതിലും തെറ്റില്ല.
advertisement
2/6
4 പെൺമക്കളും ഭാര്യയും അടങ്ങുന്ന ഒരു പെൺസംഘത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ജീവിതം. അതു 5 പേരും വ്യത്യസ്ഥ ശൈലിയും നിലപാടുമുള്ളവർ. സോഷ്യൽ മീഡിയയില്‌ സജീവമായ ഇവരെല്ലാവരും ഒരേ വീട്ടിൽ നിന്നു പോലും വ്യത്യസ്ഥ തരത്തിലുള്ള വീഡിയോകളുമായി എത്തുന്നത്.
advertisement
3/6
ഇപ്പോഴിതാ തന്റെ വീട്ടിലെ സ്ത്രീകൾക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് കൃഷ്ണകുമാർ എഴുതിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മകൾ ഓസിയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അ​ദ്ദേഹം ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്.
advertisement
4/6
സ്ത്രീകളുടെ ലോകത്തിൽ സന്തോഷമായി കഴിയാൻ അനുഗ്രഹം നേടി ഭൂമിയിലേക്ക് വന്ന ഒരു ഭാഗ്യവാനായി എനിക്ക് തന്നെ കുറിച്ച് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് കൃഷ്മകുമാർ. സാധാരണ അച്ഛനാണ് പെണ്മക്കളുടെ ധൈര്യം, വഴികാട്ടി... എന്നൊക്കെ കേൾക്കാറുണ്ട്..
advertisement
5/6
എന്നാൽ ഇവിടെ നേരെ തിരിച്ചാണ്.. മക്കളാണ് തന്റെ ധൈര്യം, ധനം, വഴികാട്ടിയെന്നും ഇന്ന് തന്റെ മേൽവിലാസം പോലും മാറിയെന്നും കൃഷ്ണകുമാർ കുറിച്ചു.
advertisement
6/6
അവരുടെ അച്ഛൻ.. സിന്ധുവിന്റെ ഭർത്താവ്... സുഖമുള്ള മാറ്റം... അടുത്ത നൂറ്റാണ്ടു സ്ത്രീകൾക്കുള്ളതാണ്.. നന്മകൾ നേരുന്നു... എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്ത്രീകളുടെ ലോകത്തിൽ സന്തോഷമായി കഴിയാൻ അനുഗ്രഹം നേടി ഭൂമിയിലേക്ക് വന്ന ഭാഗ്യവാൻ; കൃഷ്ണകുമാറിന്റെ കുറിപ്പ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories