Ahaana Krishna | സുരേഷ് ഗോപി വിഷയത്തിൽ ഉദ്‌ഘാടന വേദിയിൽ ചോദ്യം; അഹാനയുടെ പ്രതികരണം
- Published by:user_57
- news18-malayalam
Last Updated:
സുരേഷ് ഗോപി വിഷയത്തിൽ അഹാനയുടെ പ്രതികരണം തേടി നവമാധ്യമ പ്രതിനിധികൾ. അഹാന കൃഷ്ണ പറഞ്ഞത്...
advertisement
1/8

കുട്ടിക്കാലം മുതലേ ഏറെ അടുപ്പമുള്ള കുടുംബങ്ങളാണ് നടൻ സുരേഷ് ഗോപിയുടെയും കൃഷ്ണകുമാറിന്റെയും. രണ്ടിടത്തും മക്കൾ നാല് പേർ. കുട്ടികളുടെ പിറന്നാളിനും അവർ ഒത്തുചേർന്നു. കുഞ്ഞുനാളിലെ ആഘോഷ ചിത്രങ്ങൾ അഹാനയുടെ (Ahaana Krishna) കുടുംബത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. സുരേഷ് ഗോപിയെ ചൊല്ലിയുള്ള വിവാദം കത്തിനിൽക്കുന്ന സമയമാണിത്
advertisement
2/8
മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അനുചിതമായി പെരുമാറിയ സംഭവത്തിൽ ആദ്യമേ പ്രതികരിച്ചവരിൽ അഹാനയുടെ പിതാവ് കൃഷ്ണകുമാർ ഉണ്ട്. അതിരൂക്ഷമായ ഒരു പോസ്റ്റ് ആയിരുന്നു അദ്ദേഹത്തിന്റേത്. അഹാന പരസ്യപ്രതികരണം നടത്തിയിട്ടില്ല താനും. ഒരു ഉദ്‌ഘാടന വേളയിൽ അഹാനയോട് ആ ചോദ്യം ഉയർന്നു (തുടർന്ന് വായിക്കുക)
advertisement
3/8
തിരുവനന്തപുരം നഗരത്തിൽ ബ്രാൻഡഡ് സലൂണിന്റെ പുതിയ ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്തത് അഹാനയായിരുന്നു. അമ്മ സിന്ധു കൃഷ്ണയും കൂടെയുണ്ടായിരുന്നു. ഈ സമയം വന്നുചേർന്ന സോഷ്യൽ മീഡിയ ചാനൽ പ്രതിനിധികൾ അഹാനയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു
advertisement
4/8
സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന വിഷയം ശ്രദ്ധിച്ചായിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം. എന്നാൽ അഹാനയുടെ മറുപടി തീർത്തും വ്യത്യസ്തമായിരുന്നു
advertisement
5/8
ഇല്ല എന്നായിരുന്നു ആദ്യ പ്രതികരണം. മൂന്നു ദിവസം മുൻപേ താൻ കണ്ണിനു ശസ്ത്രക്രിയ നടത്തി വിശ്രമിക്കുകയായിരുന്നു. ഈ വിവരം അഹാനയുടെ വാട്സാപ്പ് ചാനലിലും അപ്ഡേറ്റ് ആയി എത്തിച്ചേർന്നിരുന്നു
advertisement
6/8
സ്ക്രീൻ ഉപയോഗം തീർത്തും പാടില്ലാത്ത ദിവസങ്ങളായിരുന്നു. അതിനാൽ സോഷ്യൽ മീഡിയ, ടി.വി. എന്നിവിടങ്ങളിലെ വാർത്തകൾ ഒന്നും തന്നെ താൻ അറിഞ്ഞിട്ടില്ല. ഉദ്‌ഘാടനത്തിനു പോലും വലിയ കൂളിംഗ് ഗ്ലാസ് ധരിച്ചാണ് അഹാന പ്രത്യക്ഷപ്പെട്ടത്. സാധാരണ അങ്ങനെ പോകാറില്ല എന്ന് അഹാന
advertisement
7/8
ഇനി വേണം എല്ലാം കാണാൻ എന്ന് അഹാന. കണ്ടു കഴിഞ്ഞാൽ പ്രതികരിക്കുമോ എന്ന് ചോദിച്ചതും, തന്റെ പ്രതികരണം കൊണ്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടാകും എന്ന് തോന്നുന്നില്ല എന്ന് അഹാന മറുപടി നൽകി
advertisement
8/8
ഇതായിരുന്നു അഹാനയുടെ പിതാവ് കൃഷ്ണകുമാറിന്റെ പ്രതികരണം. മക്കളുടെ പേര് പറഞ്ഞ് സൈബർ സ്‌പെയ്‌സിൽ ഈ പോസ്റ്റിനു മേൽ രൂക്ഷമായ ആക്രമണം ഉണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | സുരേഷ് ഗോപി വിഷയത്തിൽ ഉദ്‌ഘാടന വേദിയിൽ ചോദ്യം; അഹാനയുടെ പ്രതികരണം