TRENDING:

ചെന്നൈ പ്രളയത്തിൽപെട്ട ആമിർ ഖാനെ സന്ദർശിച്ച് അജിത്; നന്ദി പറഞ്ഞ് വിഷ്ണു വിശാൽ

Last Updated:
സുഹൃത്ത് വഴിയാണ് ആമിർ ഖാൻ പ്രളയത്തിൽ അകപ്പെട്ട വിവരം അജിത് അറിഞ്ഞത്
advertisement
1/9
ചെന്നൈ പ്രളയത്തിൽപെട്ട ആമിർ ഖാനെ സന്ദർശിച്ച് അജിത്; നന്ദി പറഞ്ഞ് വിഷ്ണു വിശാൽ
ചെന്നൈ പ്രളയത്തിൽ ബോളിവുഡ് താരം ആമിർ ഖാൻ കുടുങ്ങിയതും രക്ഷാപ്രവർത്തനം നടത്തിയതുമെല്ലാം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.
advertisement
2/9
ആമിർ ഖാൻ, തമിഴ് നടൻ വിഷ്ണു വിശാൽ അടക്കമുള്ളവരെ ഫയർ ആന്റ് റസ്ക്യൂ പ്രവർത്തകർ എത്തിയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. താരത്തെ ബോട്ടിൽ കയറ്റി പുറത്തെത്തിക്കുന്ന ചിത്രങ്ങളും ഇന്നലെ പുറത്തു വന്നിരുന്നു.
advertisement
3/9
ആമിർ ഖാൻ പ്രളയത്തിൽ അകപ്പെട്ടതിനു പിന്നാലെ വിവരം അറിഞ്ഞ് നേരിട്ടെത്തി സന്ദർശിച്ചിരിക്കുകയാണ് സാക്ഷാൽ അജിത് കുമാർ. പ്രളയത്തിൽ ആമിർ ഖാൻ അടക്കമുള്ളവർ കുടുങ്ങിയെന്ന വിവരം അറിഞ്ഞതോടെ ഉടനടി വേണ്ട കാര്യങ്ങൾ അജിത് കുമാർ ഒരുക്കുകയായിരുന്നു.
advertisement
4/9
വിഷ്ണു വിശാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. പൊതു സുഹൃത്തു വഴിയാണ് ആമിർ ഖാന്റേയും വിഷ്ണു വിശാലിന്റേയും വിവരം അജിത് അറിഞ്ഞത്. വെള്ളക്കെട്ടിൽ നിന്നും പുറത്തു കടന്നതിനു ശേഷം ഇരുവരേയും അജിത് സന്ദർശിച്ചു.
advertisement
5/9
തങ്ങൾക്കൊപ്പം വില്ലയിലുണ്ടായിരുന്ന മറ്റുള്ളവർക്കു വേണ്ട യാത്രാ സൗകര്യങ്ങളും അജിത് ഏർപ്പാടാക്കിയതായി വിഷ്ണു വിശാൽ അറിയിച്ചു. അജിത്തിനും ആമിർ ഖാനുമൊപ്പമുള്ള ചിത്രം വിഷ്ണു വിശാൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
6/9
ആമിർ ഖാനും വിഷ്ണു വിശാലും അടക്കം മുപ്പതിലേറെ പേരാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ചെന്നൈയിലെ കാരപ്പാക്കത്തുള്ള വില്ലയിലാണ് ആമിർ ഖാനും വിഷ്ണു വിശാലും താമസിച്ചിരുന്നത്.
advertisement
7/9
അമ്മയുടെ ചികിത്സയ്ക്കായി മാസങ്ങൾക്കു മുമ്പാണ് ആമിർ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ചെന്നൈയിലേക്ക് താമസം മാറിയത്.
advertisement
8/9
അതേസമയം, മഴ മാറിയെങ്കിലും വേലച്ചേരി അടക്കുമുള്ള സ്ഥലങ്ങളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്.
advertisement
9/9
ചെന്നൈ അടക്കം നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ നിന്നുള്ള പതിമൂന്നു ട്രെയിനുകൾ സർവീസുകൾ റദ്ദാക്കി.
മലയാളം വാർത്തകൾ/Photogallery/Buzz/
ചെന്നൈ പ്രളയത്തിൽപെട്ട ആമിർ ഖാനെ സന്ദർശിച്ച് അജിത്; നന്ദി പറഞ്ഞ് വിഷ്ണു വിശാൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories