ജനപ്രീതിയില്‍ രണ്ടാമത് സാമന്ത; മാറിമറിഞ്ഞ് നായികമാരുടെ റാങ്കിംഗ് പട്ടിക
- Published by:Sarika N
- news18-malayalam
Last Updated:
എന്നാൽ പട്ടികയിൽ ശ്രദ്ധ കപ്പൂർ എവിടെയെന്നാണ് ആരാധകർ ഇപ്പോൾ തിരയുന്നത്. താരത്തിന് ആദ്യ അഞ്ചിൽ എത്താനുള്ള യോഗ്യത ഉണ്ടായിരുന്നു എന്നാണ് ആരാധകരുടെ വാദം
advertisement
1/6

കഴിഞ്ഞ ജൂലൈ മാസത്തിൽ കൂടുതല്‍ ജനപ്രീതി നേടിയ നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. തന്റെ ഒന്നാം സ്ഥാനം നിലനിർത്തി ആലിയ ഭട്ട് ഇപ്പോഴും മുന്നിൽ തന്നെയാണ്. ജൂണ്‍ മാസത്തെ പട്ടികയിലും ആലിയ തന്നെയാണ് മുന്നിൽ.
advertisement
2/6
ജനപ്രീതിയില്‍ രണ്ടാമത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം സാമന്തയാണ്. തെന്നിന്തൻ താരമായിട്ടും രാജ്യമൊട്ടാകെ താരത്തിന് ജനപ്രീതി ആര്‍ജ്ജിക്കാൻ കഴിയുന്നുണ്ടെന്നത് നിസ്സാരമല്ല .മെയ് മാസത്തിലും സാമന്തയായിരുന്നു ഇന്ത്യൻ താരങ്ങളില്‍ രണ്ടാമത് ഉണ്ടായിരുന്നതെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ബോളിവുഡിലെ മുൻനിര നായികമാരെയും അമ്പരപ്പിച്ചാണ് താരം രണ്ടാം സ്ഥാനം നിലനിർത്തുന്നത്.
advertisement
3/6
മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണാണ് . അടുത്തിടെ പുറത്തിറങ്ങിയ കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ദീപിക പദുക്കോണ്‍. ജൂണിലും മൂന്നാമതുണ്ടായിരുന്ന ഹിറ്റ് നായികാ താരമായിരുന്നു ദീപിക പദുക്കോണ്‍. വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാൻ ദീപിക പദുക്കോണിനാകുന്നുണ്ടെന്നതാണ് താരങ്ങളില്‍ എന്നും മുന്നില്‍ എത്താൻ സഹായകരമാകുന്നത്.
advertisement
4/6
നാലാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ് താരങ്ങളുടെ പുതിയ പട്ടികയില്‍ ഉള്ളത് . നാലാമതുണ്ടായിരുന്ന രശ്‍മിക മന്ദാന പത്താമതായത് താരങ്ങളുടെ പട്ടികയില്‍ നിര്‍ണായകമാണ്. നിരവധി മാറ്റങ്ങൾ ഉണ്ടായിരിക്കുന്ന ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.
advertisement
5/6
കത്രീന കൈഫിന് ആറാം സ്ഥാനത്തേയ്‍ക്ക് എത്താനായെന്നതും പ്രധാന മാറ്റമാണ്. തൊട്ടു മുന്നില്‍ മലയാളിയായ നയൻതാരയാണ്. ഏഴാം സ്ഥാനത്തേയ്‍ക്ക് തെന്നിന്ത്യയിലെ ഹിറ്റ് നടി തൃഷയ്‍ക്ക് മുന്നേറാനായി എന്നതും പ്രസക്തമായതാണ്. തൊട്ടുപിന്നില്‍ കെയ്‍റ അദ്വാനിയും ഇന്ത്യൻ താരങ്ങളില്‍ ഒമ്പതാമത് കൃതി സനോനുമാണ്.
advertisement
6/6
എന്നാൽ പട്ടികയിൽ ശ്രദ്ധ കപ്പൂർ എവിടെയെന്നാണ് ആരാധകർ ഇപ്പോൾ തിരയുന്നത്. താരത്തിന് ആദ്യ അഞ്ചിൽ എത്താനുള്ള യോഗ്യത ഉണ്ടായിരുന്നു എന്നാണ് ആരാധകരുടെ വാദം.
മലയാളം വാർത്തകൾ/Photogallery/Buzz/
ജനപ്രീതിയില്‍ രണ്ടാമത് സാമന്ത; മാറിമറിഞ്ഞ് നായികമാരുടെ റാങ്കിംഗ് പട്ടിക