TRENDING:

Alia Bhatt | റിലീസിന് ശേഷം RRR പോസ്റ്റുകൾ നീക്കം ചെയ്ത് ആലിയ; രാജമൗലിയെ അൺഫോളോ ചെയ്തെന്നും നിരീക്ഷണം

Last Updated:
Alia Bhatt takes RRR posts down Instagram handle, reportedly unfollowed Rajamouli | ആലിയ ഭട്ടിനെ പ്രകോപിതയാക്കാനുള്ള കാരണം എന്ത്?
advertisement
1/6
റിലീസിന് ശേഷം RRR പോസ്റ്റുകൾ നീക്കം ചെയ്ത് ആലിയ; രാജമൗലിയെ അൺഫോളോ ചെയ്തെന്നും നിരീക്ഷണം
ബോളിവുഡ് നടി (Bollywood actor) ആലിയ ഭട്ട് (Alia Bhatt) ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന നിലയിലാണ്. സഞ്ജയ് ലീല ബൻസാലിയുടെ 'ഗംഗുഭായ് കത്യവാഡി' എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം, എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRRലൂടെയാണ് നടി തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. രാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച ചിത്രം ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിംഗ് നേടി, രാജമൗലിയുടെ ബാഹുബലി 2 സ്ഥാപിച്ച റെക്കോർഡ് തകർക്കുകയുണ്ടായി
advertisement
2/6
IANS റിപ്പോർട്ട് പറയുന്നതനുസരിച്ച്, ആലിയ ഭട്ട് തന്റെ ഇൻസ്റ്റഗ്രാം ഫീഡിൽ നിന്ന് സിനിമയുമായി ബന്ധപ്പെട്ട കുറച്ച് പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതായി ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റഗ്രാമിൽ നടി രാജമൗലിയെ അൺഫോളോ ചെയ്തതായും വാർത്തയുണ്ട്. എന്നാൽ ഇതിന് ആധികാരിക തെളിവുകളൊന്നുമില്ല. ആലിയ ഭട്ടിനെ പ്രകോപിപ്പിച്ചു എന്ന് പറയപ്പെടുന്ന ഒരു കാരണവുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
റിലീസ് മാറ്റിവയ്ക്കുന്നതിന് മുമ്പ് ‘RRR’ പ്രചാരണത്തിൽ ആലിയ, ഒരു വലിയ ഇവന്റ് ഒഴികെയുള്ള രണ്ടാം ഘട്ട പ്രമോഷണൽ കാമ്പെയ്‌നിൽ എങ്ങും പങ്കെടുത്തില്ല എന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു
advertisement
4/6
RRRന്റെ അവസാന കട്ടിൽ തനിക്ക് അനുവദിച്ച ഹ്രസ്വമായ സ്‌ക്രീൻ സ്‌പെയ്‌സിൽ ആലിയ തീരെ തൃപ്തയല്ലെന്നാണ് പറയപ്പെടുന്നത്. കേവലം 15മിനിറ്റ് മാത്രമാണ് ആലിയക്ക് നൽകിയത് എന്ന് റിപോർട്ടുകൾ പറയുന്നു. ബോളിവുഡിലുടനീളമുള്ള താരപരിവേഷം പരിഗണിക്കുകയാണെങ്കിൽ ‘RRR’ എന്ന സിനിമയിൽ ആലിയ ഭട്ടിന് മികച്ച കഥാപാത്രങ്ങൾ നൽകുന്ന കാര്യത്തിൽ രാജമൗലി ശ്രദ്ധ നൽകിയില്ല എന്നത് സത്യമാണ്. അതിൽ, നടി പോലും അസ്വസ്ഥയായതിൽ അതിശയിക്കാനില്ല
advertisement
5/6
RRR ബോക്‌സ് ഓഫീസിൽ അതിശയകരമായ പ്രകടനം കാഴ്ചവച്ചു കഴിഞ്ഞു. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റർ ലോകമെമ്പാടുമായി 500 കോടി രൂപയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ നേടി, അതും കേവലം മൂന്നു ദിവസം കൊണ്ട്
advertisement
6/6
RRR റിലീസ് ചെയ്ത ആദ്യ ദിനം ആഗോളതലത്തിൽ 223 കോടി നേടി. ഇന്ത്യയിൽ ആദ്യ ദിനം തന്നെ ചിത്രം നേടിയത് 156 കോടി രൂപയാണ്. ശനിയാഴ്ച 114.38 കോടി രൂപയുടെ നേട്ടമാണ് ചിത്രം കൈവരിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Alia Bhatt | റിലീസിന് ശേഷം RRR പോസ്റ്റുകൾ നീക്കം ചെയ്ത് ആലിയ; രാജമൗലിയെ അൺഫോളോ ചെയ്തെന്നും നിരീക്ഷണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories