TRENDING:

പകർച്ചവ്യാധിക്കാലത്ത് ഒറ്റപ്പെട്ടു പോകുന്നവർക്ക് ചെമ്മരിയാടുകളെ ആലിംഗനം ചെയ്യാൻ അവസരമൊരുക്കി ഫാം

Last Updated:
ചെമ്മരിയാടുകളെ വളർത്തുന്ന ഫാം അധികൃതർ കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ ഏകാന്തതയനുഭവിക്കുന്നവർക്കായി സൗജന്യ ആലിംഗനം നൽകുകയാണ്. ഇണക്കവും ഓമനത്തവുമുള്ള ചെമ്മരിയാടുകളെ ഇവിടെ സൗജന്യമായി ആലിംഗനം ചെയ്യാം, ഓമനിക്കാം. “
advertisement
1/5
ഒറ്റപ്പെട്ടു പോകുന്നവർക്ക് ചെമ്മരിയാടുകളെ ആലിംഗനം ചെയ്യാൻ അവസരമൊരുക്കി ഫാം
കൊറോണ ഭീതിയ്ക്കൊപ്പം ലോകമൊട്ടാകെയുള്ള ജനങ്ങൾ അനുഭവിച്ച മറ്റൊരു പ്രശ്നം കടുത്ത ഏകാന്തതയാണ്. സാമൂഹ്യമായ ഇടപെടലുകളിലൂടെ വികാസം പ്രാപിച്ച മനുഷ്യന് പെട്ടെന്നൊരുനാൾ സ്വയം ചുരുങ്ങിക്കഴിയേണ്ടി വരുന്നത് ദൂരവ്യാപകമായ ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും . ഇത്തരമൊരവസ്ഥയെ മറികടക്കുന്നതിന് ആളുകളെ സഹായിക്കുകയാണ് ജർമനിയിലെ ഒരു ആട് ഫാം.
advertisement
2/5
ചെമ്മരിയാടുകളെ വളർത്തുന്ന ഫാം അധികൃതർ കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ ഏകാന്തതയനുഭവിക്കുന്നവർക്കായി സൗജന്യ ആലിംഗനം നൽകുകയാണ്. ഇണക്കവും ഓമനത്തവുമുള്ള ചെമ്മരിയാടുകളെ ഇവിടെ സൗജന്യമായി ആലിംഗനം ചെയ്യാം, ഓമനിക്കാം. “സന്ദർശകരെ ഒരുപാട് ഇഷ്ടപ്പെടുന്ന സുന്ദരൻആടുകൾ ഞങ്ങളുടെ ഫാമിലുണ്ട്”.പടിഞ്ഞാറൻ ജർമനിയിലെ ഹാറ്റിങ്ങെന്നിൽ മനുഷ്യർക്ക് മൃഗങ്ങളുമായുള്ള അടുപ്പം വർധിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾസംഘടിപ്പിക്കുന്ന ലെക് സവോസ് പറഞ്ഞു.
advertisement
3/5
 "ഇവിടെ മാസ്കുകളുടെയോസാ മൂഹ്യഅകലത്തിന്റെയോ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ നിങ്ങൾക്ക് ആടുകളെ സമീപിക്കാം. എല്ലാ പ്രയാസങ്ങളിൽ നിന്നും വളരെ അകലെയായി പ്രകൃതിയുമായി നേരിട്ട് ഒരു നല്ല സമയം ചിലവഴിക്കാം". സന്ദർശകർ തങ്ങളുടെ ഊഴം മുൻകൂട്ടി ബുക്ക് ചെയ്യണം. അവരുടെ ആഗ്രഹമനുസരിച്ച് എത്രവേണമെങ്കിലും ആടുകളുടെ അടുത്തേക്ക് ചെല്ലാം. പൂർണമായും സൗജന്യമായാണ് ഈ 'ആലിംഗന' സൗകര്യം നല്കുന്നതെങ്കിലും ഇവിടെയെത്തുന്ന സന്ദർശകരോട് സംഭാവന അഭ്യർഥിക്കുന്നുണ്ട് അധികൃതർ."ഇത് വിശേഷണങ്ങൾക്ക് അതീതമാണ്. സാധാരണയായി ഞാൻ ആട്ടിൻകൂട്ടത്തിന്റെ അടുത്തേക്ക് പോകുമ്പോഴെല്ലാം അവ ദൂരേക്ക് ഓടി പോകാറാണ് പതിവ്. ഇവിടെ എന്നാൽ കാര്യങ്ങൾ വ്യത്യസ്തമാണ്," ഫാം സന്ദർശിച്ച തെരേസ് സഫെഫെർ പറഞ്ഞു. 
advertisement
4/5
കോവിഡ് വ്യാപനത്തെതുടർന്ന് 3 മുതൽ 8 മാസം വരെ നീളുന്ന ലോക്‌ഡോൺ പ്രക്രിയ പലരാജ്യങ്ങളും നടപ്പാക്കിയിരുന്നു. കോവിഡ് ബാധിതർക്കിടയിലും ലോക്‌ഡോണിനെ തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടവർക്കിടയിലും വിഷാദരോഗമുൾപ്പെടെയുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ കൂടുതലാവുന്നതായി നിരവധി പഠനങ്ങളും വാർത്തകളും പുറത്തുവരികയുമുണ്ടായി. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ ആളുകളെ പ്രാപ്തമാക്കുന്നതിന് മിക്ക രാജ്യങ്ങളും ഔദ്യോഗികമായി തന്നെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇക്കാലയളവിൽ സ്വകാര്യ വിനോദ വ്യവസായ പ്രസ്ഥാനങ്ങളും സമൂഹമാധ്യമ പ്ലാറ്റുഫോമുകളും ആളുകളെ മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങളും ഗെയിമുകളും നടത്തുകയുണ്ടായി. സിനിമ പ്ലാറ്റുഫോമുകളും നിരവധി കല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് മുൻകൈയെടുത്തു . 
advertisement
5/5
ജനുവരിയോടെ കോവിഡ് വാക്‌സിൻ വ്യാപകമായതോടെയാണ് ജനജീവിതം പഴയ നിലയിലേക്ക് പോയത്. എങ്കിലും ലോക ആരോഗ്യസംഘടനയുൾപ്പെടെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയാണ്ഏക മാർഗമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ആവശ്യമായമാറ്റങ്ങളുടെ ഒരു പട്ടിക തന്നെ പുറത്തിറക്കുകയുംചെയ്തു. നേരെത്തെ ആശങ്കപ്പെട്ടത് പോലെ തന്നെ വൈറസിന്റെ രണ്ടാം വരവും ഉണ്ടായി. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിലല്ലാതെ നീണ്ടലോക്ക് ഡൗൺ പിന്നീട് പ്രഖ്യാപിക്കപ്പെട്ടില്ല. ഇംഗ്ലണ്ടിൽ രണ്ടാമതും ലോക്‌ഡൗൺ പ്രഖ്യാപിക്കുന്ന നിലയുണ്ടായി. ഇന്ത്യയിൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക്‌ഡൗൺ കാലമാണ് ഇപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
പകർച്ചവ്യാധിക്കാലത്ത് ഒറ്റപ്പെട്ടു പോകുന്നവർക്ക് ചെമ്മരിയാടുകളെ ആലിംഗനം ചെയ്യാൻ അവസരമൊരുക്കി ഫാം
Open in App
Home
Video
Impact Shorts
Web Stories