TRENDING:

ജഗിന്റെ വില്ലയിൽ താമസിച്ചു പരിചയം, പിന്നാലെ ഗർഭധാരണം, വിവാഹം; അമല പോൾ അമ്മയുടെ റോളിനെ കുറിച്ച്

Last Updated:
ആറു മാസമോ ഒരു വർഷമോ ഡേറ്റ് ചെയ്ത ശേഷം മാത്രമേ വിവാഹം ചെയ്യൂ എന്നായിരുന്നു അമലയുടെ തീരുമാനം എങ്കിലും, അതെല്ലാം തകിടം മറിയുകയായിരുന്നു
advertisement
1/7
ജഗിന്റെ വില്ലയിൽ താമസിച്ചു പരിചയം, പിന്നാലെ ഗർഭധാരണം, വിവാഹം; അമല പോൾ അമ്മയുടെ റോളിനെ കുറിച്ച്
മകൻ ഇലൈ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ ആഘോഷത്തിലാണ് നടി അമല പോൾ (Amala Paul) ഇപ്പോൾ. വിവാഹം കഴിഞ്ഞ് അധികം വൈകും മുൻപേ തന്നെ അമലയും ജഗത് ദേശായിയും അച്ഛനമ്മമാരായി മാറി. എന്നാലും ജീവിതം ആസ്വദിക്കുന്നതിൽ അമല തീർത്തും പിന്നിലല്ല. കുഞ്ഞ് പിറന്ന ശേഷം വിളിക്കുമ്പോൾ ഭർത്താവിനൊപ്പം സ്റ്റാർബക്ക്സിലാണ് എന്ന് പറയുന്ന അമലയെ ആണ് കേൾക്കുന്നത് എന്ന് കൂട്ടുകാരി പേളി മാണിയും പറയുന്നു
advertisement
2/7
വിവാഹത്തിനും മുൻപേ ഗർഭധാരണം ഉണ്ടായി എന്ന് മറച്ചു വെക്കാതെ പറഞ്ഞയാളാണ് അമല പോൾ. ആദ്യ വിവാഹത്തിന്റെ കയ്പ്പേറിയ അനുഭവം ഉണ്ടായതിനാൽ, ആറു മാസമോ ഒരു വർഷമോ ഡേറ്റ് ചെയ്ത ശേഷം മാത്രമേ ഇനി വിവാഹം ചെയ്യൂ എന്നായിരുന്നു തീരുമാനം എങ്കിലും, അതെല്ലാം തകിടം മറിയുകയായിരുന്നു എന്ന് അമല (തുടർന്ന് വായിക്കുക)
advertisement
3/7
പ്രണയം തുടങ്ങിയ കാലം മുതലേ മകൻ തന്റെയുള്ളിൽ വളരുകായായിരുന്നു എന്ന് അമല. അതുകൊണ്ട് താനും ജഗത്തും കൂടിയുള്ള ജീവിതത്തിൽ അവൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണെന്ന് അമല വിശ്വസിക്കുന്നു
advertisement
4/7
കഴിഞ്ഞ വർഷം കുടുംബവുമൊത്ത് ഗോവയിൽ അവധിയാഘോഷിക്കുകയായിരുന്നു അമല. അന്ന് താമസമാക്കിയത് ജഗിന്റെ വില്ലയിലും. അമല വന്നിറങ്ങിയപ്പോൾ തന്നെ മനസ്സിൽ ഇഷ്‌ടം തോന്നിയിരുന്നു എന്ന് ജഗത്തും ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതിനിടെയാണ് കുഞ്ഞായ ഇലൈയുടെ സർപ്രൈസ് എൻട്രി
advertisement
5/7
പരിചയത്തിന്റെ ഒരു മാസത്തിനുള്ളിൽ തന്നെ അമല ഗർഭിണിയായി. അതിനാൽ പ്രണയകാലത്തിന്റെ ഒരു നല്ല ഭാഗത്തും കുഞ്ഞും ഒപ്പമുണ്ട്. അധികം വൈകാതെ വിവാഹമുണ്ടായി
advertisement
6/7
അമല അറിയപ്പെടുന്ന നടിയെന്നൊന്നും ജഗത്ത് ആരംഭത്തിൽ അറിഞ്ഞിരുന്നില്ല. ബിസിനസ് സംരംഭകയെന്നാണ് പറഞ്ഞിരുന്നത്. ഒടുവിൽ വില്ലയിലെ രജിസ്റ്ററിൽ പേര് കണ്ട ഒരാൾ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച നടി അമല പോൾ ആണോ എന്ന് ചോദിച്ചപ്പോഴാണ് മലയാളിയല്ലാത്ത ജഗത്തിന് ആളെ മനസിലായത്
advertisement
7/7
പ്രണയിക്കുമ്പോൾ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പേജിന്റെ ലിങ്കാണ് അമല നൽകിയിരുന്നതും. അതിനാൽ അമല എന്ന നടിയെ ജഗത്തിന് കണ്ടുപിടിക്കാൻ അവസരം തീരെ കുറവായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ജഗിന്റെ വില്ലയിൽ താമസിച്ചു പരിചയം, പിന്നാലെ ഗർഭധാരണം, വിവാഹം; അമല പോൾ അമ്മയുടെ റോളിനെ കുറിച്ച്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories