Amala Paul | 'ഇതിലാരാ ഗർഭിണി'; അമല പോൾ പങ്കുവെച്ച ചിത്രത്തിന് കമന്റുകളുടെ പ്രവാഹം
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഞങ്ങൾ ഗർഭിണികളാണ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
advertisement
1/5

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസം മുമ്പാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പങ്കാളിയുടെയും തന്‍റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി സന്തോഷവാര്‍ത്തയും കുറിച്ചത്.
advertisement
2/5
ഇതിന് ശേഷം ഇപ്പോഴിതാ ഭർത്താവിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഭർത്താവിന്റെ കുടവയറിനെ കളിയാക്കിയാണ് 'ഞങ്ങൾ ഗർഭിണികളാണ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
3/5
'നിങ്ങൾക്കറിയാമോ? ഗർഭകാലത്ത് ഒരു പുരുഷന്റെ ആമാശയം ഭാര്യയുടേതിന് തുല്യമായി വളരുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു! കെട്ടുകഥകൾ പൊളിച്ചെഴുതാനുള്ള സമയം - ഇത് "അവൾ ഗർഭിണിയാണ്" മാത്രമല്ല, "ഞങ്ങൾ ഗർഭിണികളാണ്!" ക്ഷമിക്കണം ഭർത്താവെ', എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
4/5
വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
advertisement
5/5
2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം.
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | 'ഇതിലാരാ ഗർഭിണി'; അമല പോൾ പങ്കുവെച്ച ചിത്രത്തിന് കമന്റുകളുടെ പ്രവാഹം