TRENDING:

ട്രെന്റ് തുടരുമോ? ബേസിലിന് പിറന്നാൾ ആശംസിച്ച ടൊവിനോ പങ്കുവെച്ച ചിത്രത്തിൽ അമല പോളിന്റെ കിടിലൻ കമന്റ്

Last Updated:
ഒന്നിച്ചിരുന്നാൽ പരസ്പരം ​കളിയാക്കുകയും ​ത​​ഗ്​ഗുകളും പറയുന്ന ഇരുവരും ആരാധകരുടെ ഇഷ്ട കോമ്പോയാണ്
advertisement
1/6
ട്രെന്റ് തുടരുമോ? ബേസിലിന് പിറന്നാൾ ആശംസിച്ച ടൊവിനോ പങ്കുവെച്ച ചിത്രത്തിൽ അമല പോളിന്റെ കിടിലൻ കമന്റ്
നടൻ ബേസിലിന്റെ ജന്മ​ദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസിച്ചുകൊണ്ട് നടൻ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രങ്ങമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബേസിൽ ഉറങ്ങുന്ന ഒരു ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. ഏറെ കാത്തിരുന്ന കാത്തിരുന്ന പിറന്നാൾ ആശംസയാണ് ടൊവിനോയുടേതെന്നാണ് ആരാധകർ പറയുന്നത്.
advertisement
2/6
ബേസിലിന്റെയും ടൊവിനോടയുടേയും കോമ്പോ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഒന്നിച്ചിരുന്നാൽ പരസ്പരം ​കളിയാക്കിയും ​ത​​ഗ്​ഗുകളും പറയുന്ന ഇരുവരും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഈയിടെ ഇരുവർക്കും പറ്റിയ ചില അമളികളും സമൂഹമാധ്യമത്തിൽ ട്രെന്റിങ്ങ് ആയിരുന്നു.
advertisement
3/6
ഒരു സിനിമാ ചിത്രീകരണത്തിന്റെ പൂജാ വേളയിലാണ് ആദ്യമായി ടൊവിനോയെ കളിയാക്കി ബേസിൽ ഈ ട്രെന്റിന് തുടക്കമിട്ടത്. പിന്നീട് മറ്റോരു വേദിയിൽ ബേസിലിനും കിട്ടി മറ്റൊരു വിധത്തിൽ പണി. പിന്നീട് ഇതങ്ങു ട്രെന്റിങ്ങ് ആയി മാറി. അതോടെ ഇരുവരും ആരാധകരുടെ ഇഷ്ട കോമ്പോകളുമായി മാറി.
advertisement
4/6
അതിനിടെ ടൊവിനോ പങ്കുവെച്ച ബേസിൽ ചിത്രത്തിന് കമ്മന്റുമായി നടി അമലാപോളും എത്തി. ചിരിക്കുന്ന ഇമോജിയും ലൗ ഇമോജിയുമാണ് താരം പങ്കുവെച്ചത്. അമലാ പോളിന്റെ ഈ കമ്മന്റും ആരാധകർ ഏറ്റെടുത്തു. ആരാധകരും ചിത്രത്തിൽ രസകരമായ കമ്മന്റുകൾ നൽകിയിട്ടുണ്ട്. തളർത്താതെ, ബെഡിൽ ജോസഫ്,
advertisement
5/6
സന്തോഷ ജന്മദിനം കുട്ടിക്ക്, രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഊക്ക് തന്നെ.., ഇതിൻ്റെ പ്രത്യാഘാതകം.. വളരെ വലുതായിരിക്കും..,വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്ന കിടപ്പ് കണ്ടോ, ലെ ബേസിൽ - ചതിച്ചതാ,
advertisement
6/6
ചത്ത് ചത്ത് ചത്ത്, ബേസിലിക്ക, ബേസിൽ : സമാധാനത്തോടെ ഉറങ്ങാനുള്ള ധൈര്യവും പോയല്ലോ കർത്താവെ, എനിക്കും കിട്ടും അവസരം!, പണി കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം , ലെ ബേസിൽ- തിരിച്ച് എനിക്കും കിട്ടും അവസരം mr ടിനോവ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
ട്രെന്റ് തുടരുമോ? ബേസിലിന് പിറന്നാൾ ആശംസിച്ച ടൊവിനോ പങ്കുവെച്ച ചിത്രത്തിൽ അമല പോളിന്റെ കിടിലൻ കമന്റ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories