TRENDING:

Amrutha Suresh | ഇച്ചിരി പെയിന്റ്, ഒരു ബ്രഷ്; ജീവിതം നിറം തേച്ച് മിനുക്കാം; അമൃത സുരേഷിന്റെ കാഴ്ചപ്പാടിങ്ങനെ

Last Updated:
വിവാദങ്ങൾ കുമിഞ്ഞുകൂടുമ്പോൾ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി അമൃത സുരേഷ്
advertisement
1/7
Amrutha Suresh | ഇച്ചിരി പെയിന്റ്, ഒരു ബ്രഷ്; ജീവിതം നിറം തേച്ച് മിനുക്കാം; അമൃത സുരേഷിന്റെ കാഴ്ചപ്പാടിങ്ങനെ
വ്യക്തിജീവിതം സോഷ്യൽ മീഡിയയിൽ പലതരം വ്യാഖ്യാനങ്ങളിലൂടെ കടന്നുപോകുമ്പോഴും, ജീവിതത്തിനു നിറം തേച്ചു പിടിപ്പിക്കുന്നതിൽ ശ്രദ്ധ നൽകി അമൃത സുരേഷ് (Amrutha Suresh). ഒരു പെയിന്റിംഗ് ബ്രഷുമായി ചുമരിൽ നിറം പിടിപ്പിക്കുന്ന ചിത്രങ്ങളും അതിനൊപ്പം ഒരു കുറിപ്പുമായാണ് അമൃതയുടെ വരവ്. തന്റെ ബാൻഡിന്റെ ഡ്രമർ പകർത്തിയ ചിത്രങ്ങളാണിത് എന്ന് അമൃത രേഖപ്പെടുത്തിയിട്ടുണ്ട്
advertisement
2/7
കഴിഞ്ഞ വർഷം ഒന്നിച്ച് ജീവിതം ആരംഭിച്ച അമൃതയും ഗോപി സുന്ദറും പിരിഞ്ഞു എന്ന കാര്യം ശക്തമാകുന്നതിനിടയിലാണ് ഇത്തരമൊരു പോസ്റ്റ്. ഇതിനൊപ്പം താത്വിക ചിന്ത നിറയുന്ന ഒരു പോസ്റ്റും അമൃത കുറിച്ചു.ലോകത്ത് മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിധിന്യായങ്ങളും നിറയുമ്പോൾ, സ്വന്തം നിറങ്ങളുടെ കാഴ്ച നഷ്‌ടമാകുന്നത് സ്വാഭാവികമാണ്... (തുടർന്ന് വായിക്കുക)
advertisement
3/7
ജീവിതത്തിന്റെ ചുവരുകളിൽ നിറം പിടിപ്പിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഒരു ചുമര് പെയിന്റ് ചെയ്യുന്നതിൽ മുഴുകിയ നിലയിൽ എന്നെ നിങ്ങൾ കാണുമ്പോൾ ഞാൻ ജീവിതത്തിൽ ശക്തമായ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു' എന്ന് അമൃത. ജീവിതത്തിൽ നിങ്ങളുടെ സത്യത്തെ പ്രതിഫലിപ്പിക്കുന്ന നിറങ്ങൾ കൊണ്ട് വരയ്ക്കാനുള്ള സമയമാണിത് എന്ന് അമൃതയുടെ ഓർമ്മപ്പെടുത്തൽ
advertisement
4/7
[caption id="attachment_614511" align="alignnone" width="1440"] കുശുകുശുപ്പുകളെയും വിമർശനങ്ങളെയും കുറിച്ച് വിഷമിക്കേണ്ട. പകരം, നിങ്ങളെത്തന്നെ ആഴത്തിൽ അറിയുന്നതിലും നിങ്ങളെ തിളക്കമാർന്നവരാക്കുന്ന നിറങ്ങൾ ഉൾക്കൊള്ളുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് അമൃതയുടെ ഉപദേശം</dd> <dd>[/caption]
advertisement
5/7
ബെംഗളൂരുവിൽ നടന്ന ഒരു തിയേറ്റർ വർക്ഷോപ്പിൽ നടൻ നാഗ ചൈതന്യക്കൊപ്പം പങ്കെടുത്ത ചിത്രങ്ങൾ അമൃത പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു കലാ സംബന്ധിയായ വിഷയമായിട്ടു പോലും ആ ചിത്രത്തിന് മേലും ഗോസിപ്പുകൾ പടർന്നു
advertisement
6/7
വിമർശനങ്ങൾ അതിരു വിട്ടപ്പോൾ അമൃത നിശ്ശബ്ദയായിരുന്നു എങ്കിലും അനുജത്തി അഭിരാമി പ്രതികരിച്ചു. ഫോട്ടോ പോസ്റ്റിനു താഴെ വന്ന പല കമന്റുകൾക്കും അഭിരാമി രോഷാകുലയായി പ്രതികരിച്ചു. അമൃത തന്നെ അനുജത്തിയെ പിന്തിരിപ്പിക്കാൻ ഇടപെടേണ്ടി വന്നു. ഒടുവിൽ കമന്റ് സെക്ഷൻ ക്ലോസ് ചെയ്യുകയായിരുന്നു
advertisement
7/7
അമൃത സ്വന്തം ബാൻഡുമായി സജീവമാവുകയാണ്. അമൃതം ഗമയ എന്നാണ് ബാൻഡിന്റെ പേര്. അനുജത്തി അഭിരാമി സുരേഷും ഇതിൽ പങ്കാളിയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് അഭിരാമി കൊച്ചിയിൽ ഒരു കഫെ തുറന്നിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh | ഇച്ചിരി പെയിന്റ്, ഒരു ബ്രഷ്; ജീവിതം നിറം തേച്ച് മിനുക്കാം; അമൃത സുരേഷിന്റെ കാഴ്ചപ്പാടിങ്ങനെ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories