TRENDING:

Optical Illusion | കരിയിലക്കൂട്ടത്തിൽ ഒരു പാമ്പ്; ചിത്രം ചികഞ്ഞു നോക്കിയിട്ടും ഉത്തരംമുട്ടി കാണികൾ

Last Updated:
മണിക്കൂറുകൾ എടുത്തിട്ടും പല ബുദ്ധിമാന്മാരെയും നിരീക്ഷകരെയും വട്ടംകറക്കിയ ചിത്രത്തിൽ ഒരു പാമ്പുണ്ട്
advertisement
1/7
കരിയിലക്കൂട്ടത്തിൽ ഒരു പാമ്പ്; ചിത്രം ചികഞ്ഞു നോക്കിയിട്ടും ഉത്തരംമുട്ടി കാണികൾ
ഈ വനത്തിന്റെ അടിത്തട്ടിൽ ഇലകൾക്കിടയിൽ പതിയിരിക്കുന്ന മാരകമായ പാമ്പിനെ (snake) നിങ്ങൾക്ക് കാണാൻ കഴിയുമോ? കഴുകൻ കണ്ണുള്ളവർ എന്ന് പറഞ്ഞവർ പോലും ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രത്തിന് മുന്നിൽ സുല്ലിട്ടുകഴിഞ്ഞു. റെഡ്ഡിറ്റ് ഉപയോക്താക്കൾ ഏതാണ്ട് അദൃശ്യമായ പാമ്പിനെ കണ്ടെത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്
advertisement
2/7
ഉണങ്ങിയ ഇലകൾ, വിറകുകൾ, പച്ച ചെടികളുടെ കഷ്ണങ്ങൾ എന്നിവയാൽ പൊതിഞ്ഞ ഒരു വനഭൂമിയാണ് ചിത്രത്തിൽ കാണിക്കുന്നത്, പക്ഷേ അതിനിടയിൽ ഒരു മാരകമായ സർപ്പം ഒളിച്ചിരിക്കുന്നു - നിങ്ങൾക്കത് കാണാൻ കഴിയുമോ? 'കാടിനുള്ളിൽ നിങ്ങൾ എടുക്കുന്ന ഓരോ ചുവടും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,' പോസ്റ്റിന്റെ രചയിതാവ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയതിങ്ങനെ. ശ്രമിച്ചുവെങ്കിലും കണ്ടെത്തിയില്ലെങ്കിൽ, ക്ലൂ ഇതാ പിടിച്ചോ (തുടർന്ന് വായിക്കുക)
advertisement
3/7
ചിത്രം ഉപയോക്താക്കളുടെ തല പുണ്ണാക്കി എന്ന് പറയേണ്ടതില്ലല്ലോ. 'ഇത് കണ്ടെത്താൻ നിങ്ങൾ വാക്കിംഗ് സ്റ്റിക്കുകൾ ഉപയോഗിക്കണം,' ഒരു ഉപയോക്താവ് കമന്റ് ചെയ്തു
advertisement
4/7
'ഇതുകൊണ്ടാണ് ഞാൻ അടഞ്ഞ ഷൂ ധരിക്കുന്നത്,' എന്നായി മറ്റൊരാൾ
advertisement
5/7
കുറച്ചുകൂടി അടുത്ത് നോക്കുക. മധ്യഭാഗത്ത് മഞ്ഞ-പച്ച ഇലയുടെ ഇടതുവശത്ത് ഒരു S ആകൃതി കാണാം
advertisement
6/7
വിഷമുള്ള കോപ്പർഹെഡ് പാമ്പിന് മുകളിൽ ഇളം തവിട്ട് നിറത്തിലുള്ള ത്രികോണ അടയാളങ്ങളുണ്ട്. മാത്രമല്ല ഇലകളാൽ പൂർണ്ണമായും മറഞ്ഞിരിക്കുന്നതുമാണ്. ഇനിയും കണ്ടെത്തിയില്ലെങ്കിൽ, ചുവടെയുള്ള ചിത്രം നോക്കുക
advertisement
7/7
ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതാണ് പാമ്പ്. ഈ പ്രതിഭാസം 'ബ്രോക്കൺ സ്പെക്റ്റർ' എന്നറിയപ്പെടുന്ന ഒരു അപൂർവ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Optical Illusion | കരിയിലക്കൂട്ടത്തിൽ ഒരു പാമ്പ്; ചിത്രം ചികഞ്ഞു നോക്കിയിട്ടും ഉത്തരംമുട്ടി കാണികൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories