TRENDING:

Actor Bala | 'അത് സത്യമാണ്, ബാല കള്ളം പറഞ്ഞിട്ടില്ല;' നടൻ ബാലയെക്കുറിച്ച് അനൂപ് മേനോൻ

Last Updated:
നടൻ ബാലയെക്കുറിച്ച് അനൂപ് മേനോൻ പറയുന്നത്
advertisement
1/7
Actor Bala | 'അത് സത്യമാണ്, ബാല കള്ളം പറഞ്ഞിട്ടില്ല;' നടൻ ബാലയെക്കുറിച്ച് അനൂപ് മേനോൻ
വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല (actor Bala) സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്
advertisement
2/7
ശേഷം ബാല വിവാഹം ചെയ്തത് മലയാളി ഡോക്ടർ എലിസബത്ത് ഉദയനെയാണ്. കുറച്ചു നാളുകളായി എലിസബത്ത് ബാലയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിൽ കാണാതായതും ഇവർ തമ്മിൽ അകന്നു എന്ന നിലയിലായി പ്രചാരണങ്ങളുടെ വഴി. ഒപ്പം തന്നെ ബാലയുടെ ഒരു ട്രോളും സോഷ്യൽ മീഡിയയിൽ പ്രചാരണം നേടി. ഇപ്പോൾ അനൂപ് മേനോൻ ബാലയെക്കുറിച്ച് പറഞ്ഞ ഒരു പരാമർശം ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
ഒരു ചാനൽ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. 2012ൽ ബാല സംവിധാനവും നിർമ്മാണവും നിർവഹിച്ച 'ദി ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയുടെ കാസ്റ്റിങ് വേളയിൽ ടിനിയെ ക്ഷണിച്ചതാണ് വിഷയമായത്
advertisement
4/7
മലയാളി അല്ലാഞ്ഞിട്ടു കൂടി ബാല വളരെ ബുദ്ധിമുട്ടി മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ... എന്ന് തുടങ്ങുന്ന ബാലയുടെ സംസാരമാണ് ടിനി അനുകരിച്ചത്. ആ സിനിമയിൽ ടിനി ടോം വേഷമിടുകയും ചെയ്തു
advertisement
5/7
ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകവേ ബാലയുടെ സംസാര രീതിയെ ട്രോൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യം അനൂപ് മേനോന്റെ മുന്നിലുമെത്തി. "അതൊരു തമാശയായി എടുക്കുന്നതിൽ കുഴപ്പമില്ല. ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത്. ബാല ഒരു പാവം മനുഷ്യനാണ്. സത്യസന്ധനാണ്...
advertisement
6/7
അദ്ദേഹം തമിഴ്നാട്ടിൽ ജീവിച്ചു വളർന്നയാളാണ്. അദ്ദേഹം മലയാളം സംസാരിക്കുമ്പോൾ അതിന്റേതായ രീതിയുണ്ട്. നമ്മൾ തമിഴ് സംസാരിക്കുമ്പോൾ അവർ അത് കോമഡി ആക്കിയാൽ എങ്ങനെയുണ്ടാവും? അത് ചെയ്യരുത്. ടിനി അത് തമാശ രൂപേണ പറഞ്ഞതാണ്. അത് ഊതിപ്പെരുകി ഇങ്ങനെയായി എന്നാണ് എനിക്ക് തോന്നുന്നത്...
advertisement
7/7
ബാലയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ബാല എന്നെ ആ സിനിമയ്ക്ക് വിളിച്ചിരുന്നു. അത് സത്യമാണ്. ബാല കള്ളം പറഞ്ഞിട്ടില്ല. ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. എന്നെ എന്തായാലും വിളിച്ചിട്ടുണ്ട്. ഇക്കാര്യം പറയാൻ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. അന്ന് അത് ചെയ്യാൻ പറ്റിയില്ല എന്ന് മാത്രം,' അനൂപ് മേനോൻ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | 'അത് സത്യമാണ്, ബാല കള്ളം പറഞ്ഞിട്ടില്ല;' നടൻ ബാലയെക്കുറിച്ച് അനൂപ് മേനോൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories