അനുപമ പരമേശ്വരന്‍ @28; മൗറീഷ്യസില്‍ അനുപമയുടെ കിടിലന്‍ പിറന്നാള്‍ ആഘോഷം; ഗ്ലാമര്‍ലുക്കില്‍ താരം
- Published by:Arun krishna
- news18-malayalam
Last Updated:
അഭിനേതാവ് എന്ന നിലയില്‍ ഒരു പതിറ്റാണ്ട് കാലം കൂടി പൂര്‍ത്തിയാക്കിരിക്കുകയാണ് താരം.
advertisement
1/10

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ മേരിയായി സിനിമയിലെത്തിയ അനുപമ ഇന്ന് തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ മുന്‍നിര നായികമാരിലൊരാളാണ്,
advertisement
2/10
തന്‍റെ ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ മൗറീഷ്യസിലേക്കാണ് അനുപമ ഇത്തവണ പോയത്. കടല്‍തീരത്തെ റിസോര്‍ട്ടില്‍ നിന്ന് താരം പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാണ്.
advertisement
3/10
28-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ മറ്റൊരു സുപ്രധാന ഘട്ടം കൂടി കടന്നിരിക്കുകയാണ് അനുപമ. അഭിനേതാവ് എന്ന നിലയില്‍ ഒരു പതിറ്റാണ്ട് കാലം കൂടി പൂര്‍ത്തിയാക്കിരിക്കുകയാണ് താരം.
advertisement
4/10
18 വയസ് ഉള്ളപ്പോഴാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ അനുപമ സിനിമാജീവിതം ആരംഭിച്ചത്. നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായ മേരിയെയാണ് അനുപമ അവതരിപ്പിച്ചത്.
advertisement
5/10
പ്രേമം സൂപ്പര്‍ ഹിറ്റായതോടെ അനുപമയ്ക്ക് മറ്റ് ഭാഷകളിലും അവസരങ്ങള്‍ വന്നു. സമൂഹമാധ്യമങ്ങളില്‍ ലക്ഷകണക്കിന് ഫോളോവേഴ്സാണ് അനുപമയ്ക്ക് ഉള്ളത്.
advertisement
6/10
മലയാളത്തില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നതെങ്കിലും തെലുങ്ക്, കന്നട സിനിമകളില്‍ കൈനിറയെ അവസരങ്ങള്‍ അനുപമയ്ക്ക് ലഭിക്കുന്നു.
advertisement
7/10
സിനിമയിലെത്തിയ പത്ത് വര്‍ഷത്തില്‍ എല്ലാവര്‍ക്കും ഇന്‍സ്റ്റഗ്രാമിലൂടെ താരം നന്ദി പറഞ്ഞു. ഇന്ന് ഞാൻ എൻ്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, ഒരു അഭിനേതാവെന്ന നിലയിൽ എൻ്റെ സ്വപ്നം ജീവിച്ചതിൻ്റെ ഒരു പതിറ്റാണ്ട് കൂടി ആഘോഷിക്കുകയാണ്.
advertisement
8/10
18 വയസ്സ് മുതൽ, ഞങ്ങളുടെ അവിശ്വസനീയമായ യാത്രയുടെ ഉയർച്ച താഴ്ച്ചകളിലൂടെ എന്നെ ആശ്വസിപ്പിച്ചുകൊണ്ട്, ഓരോ ഘട്ടത്തിലും നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഇന്ധനം.
advertisement
9/10
ഇവിടെ മനോഹരമായി ജീവിക്കുക, ധൈര്യത്തോടെ സ്വപ്നം കാണുക, ഈ അത്ഭുതകരമായ സാഹസികത ഒരുമിച്ച് പങ്കിടുന്നത് തുടരുക.എൻ്റെ ചിറകിനടിയിലെ കാറ്റായതിന് നന്ദി, ഐ ലവ് യു അനുപമ കുറിച്ചു.
advertisement
10/10
സ്റ്റാര്‍ ബോയ് സിദ്ധു നായകനാകുന്ന ടില്ലു സ്ക്വയര്‍ എന്ന തെലുങ്ക് ചിത്രമാണ് അനുപമയുടെ റിലീസിനൊരുങ്ങുന്ന സിനിമ. മാര്‍ച്ച് 29നാണ് ചിത്രം റിലീസ് ചെയ്യുക.
മലയാളം വാർത്തകൾ/Photogallery/Buzz/
അനുപമ പരമേശ്വരന്‍ @28; മൗറീഷ്യസില്‍ അനുപമയുടെ കിടിലന്‍ പിറന്നാള്‍ ആഘോഷം; ഗ്ലാമര്‍ലുക്കില്‍ താരം