'മൂന്നാം വർഷത്തിലേക്ക്, ഇനി നമ്മൾ മൂന്ന്'; വിവാഹ വാർഷികം ആഘോഷമാക്കി കോഹ്ലിയും അനുഷ്കയും
- Published by:Naseeba TC
- news18-malayalam
Last Updated:
വിവാഹം കഴിഞ്ഞ് ആദ്യ ആറു മാസത്തിനിടയിൽ 21 ദിവസം മാത്രമാണ് ഒന്നിച്ചുണ്ടായിരുന്നതെന്ന് അനുഷ്ക പറഞ്ഞിരുന്നു 
advertisement
1/7

 വിവാഹം കഴിഞ്ഞ് മൂന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ മൂന്നാമത്തെ അംഗത്തെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. 2017 ഡിസംബർ 11 നായിരുന്നു അനുഷ്ക-കോഹ്ലി വിവാഹം.
advertisement
2/7
 മൂന്നാം വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് മനോഹരമായ കുറിപ്പാണ് വിരാട് കോഹ്ലി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. വിവാഹ ദിനത്തിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം "മൂന്ന് വർഷവും ഇനി ജീവിതകാലം മുഴുവൻ ഒന്നിച്ചും" എന്നാണ് കോഹ്ലി കുറിച്ചത്.
advertisement
3/7
 മൂന്നാം വിവാഹ വാർഷികത്തിലേക്ക് കടക്കുമ്പോൾ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് താര ജോഡികൾ. അടുത്ത വർഷം ജനുവരിയിലാണ് ഇവർക്ക് കുഞ്ഞ് പിറക്കുന്നത്. കുഞ്ഞിനെ സ്വീകരിക്കാൻ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ നിന്നും അവധിയെടുത്ത് കോഹ്ലിയും അനുഷ്കയ്ക്കൊപ്പം ഉണ്ടാകും.
advertisement
4/7
 അനുഷ്കയും മനോഹരമായ ചിത്രം പങ്കുവെച്ച് മൂന്നാം വാർഷികത്തിന്റെ സന്തോഷം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. "നമ്മുടെ മൂന്ന് വർഷം, ഉടനെ തന്നെ നമ്മൾ മൂന്ന് പേർ" എന്നാണ് കോഹ്ലിക്കൊപ്പമുള്ള ചിത്രത്തിന് അനുഷ്ക നൽകിയിരിക്കുന്ന കുറിപ്പ്.
advertisement
5/7
 വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറച്ച് മാസങ്ങൾ പരസ്പരം കണ്ടിരുന്നത് പോലും അപൂർവമായിട്ടായിരുന്നുവെന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. "ഞങ്ങൾ പരസ്പരം കാണുമ്പോൾ ഹോളിഡേ ആയിരിക്കും എന്നാണ് പലരും കരുതുക, എന്നാൽ അങ്ങനെയല്ല, രണ്ടിൽ ഒരാൾ എപ്പോഴും തിരക്കിലായിരിക്കും. ഇടയ്ക്ക് ലഭിക്കുന്ന ചെറിയ സമയത്ത് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരിക്കും ഞങ്ങൾ കാണുക". എന്നായിരുന്നു അനുഷ്ക പറഞ്ഞത്.
advertisement
6/7
 വിവാഹം കഴിഞ്ഞ് ആദ്യ ആറു മാസത്തിനിടയിൽ 21 ദിവസം മാത്രമാണ് ഒന്നിച്ചുണ്ടായിരുന്നതെന്നും അനുഷ്ക പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും സിനിമാലോകത്ത് സജീവമാണ് അനുഷ്ക. അഭിനയത്തിന് പുറമേ നിർമാണ രംഗത്തും താരം കടന്നിരുന്നു.
advertisement
7/7
 ഷാരൂഖ് നായകനായ സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരീസ് പതാൾ ലോക്, നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ബുൾബുൾ എന്നിവയുടെ നിർമാതാവ് അനുഷ്കയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'മൂന്നാം വർഷത്തിലേക്ക്, ഇനി നമ്മൾ മൂന്ന്'; വിവാഹ വാർഷികം ആഘോഷമാക്കി കോഹ്ലിയും അനുഷ്കയും
