TRENDING:

Arya Babu | 'നാണമില്ലേ, ഇത്രയും ആളുകൾ വിശന്ന് നോമ്പെടുത്തിരിക്കുമ്പോൾ ഭക്ഷണത്തിന്റെ പടമിടാൻ'; ദുരനുഭവത്തെക്കുറിച്ച് ആര്യ ബാബു

Last Updated:
തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടിയും അവതാരകയും സംരംഭകയുമായ ആര്യ ബാബു
advertisement
1/7
'നാണമില്ലേ, ഇത്രയും ആളുകൾ വിശന്ന് നോമ്പെടുത്തിരിക്കുമ്പോൾ ഭക്ഷണത്തിന്റെ പടമിടാൻ'; ദുരനുഭവത്തെക്കുറിച്ച് ആര്യ ബാബു
നടിയും അവതാരകയും സംരംഭകയും എന്ന നിലയിൽ തന്റേതായ ഇടം നേടിയ താരമാണ് ആര്യ ബാബു (Arya Babu). സ്വന്തമായി വസ്ത്രവിപണനരംഗത്ത് ഒരു ബ്രാൻഡ് സ്ഥാപിച്ചു മുന്നേറുകയാണ് ആര്യ ഇപ്പോൾ. കൂടാതെ സിനിമയിലും അവസരങ്ങൾ ഏറിവരുന്നു. അടുത്തതായി ഇന്ദ്രജിത്ത് സുകുമാരൻ നായകനാവുന്ന 'ഞാൻ കണ്ടതാ സാറേ' സിനിമയിലെ നായികയാണ് ആര്യ. മകൾ റോയ ആര്യയുടെ സോഷ്യൽ മീഡിയ പേജുകളിലെ സ്ഥിരസാന്നിധ്യമാണ്
advertisement
2/7
ബഡായി ബംഗ്ലാവ്, ബിഗ് ബോസ് ഷോകളാണ് ആര്യയെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാക്കിയത്. എപ്പോഴും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് ആര്യ എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ആര്യ ഒരു റേഡിയോ അഭിമുഖത്തിൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/7
നമ്മൾ എന്ത് കാര്യം ചെയ്താലും ആളുകൾ അത് രണ്ടു തരത്തിൽ കാണും. ചിലർ അത് മനസിലാക്കാൻ ശ്രമിക്കുമ്പോൾ, മറ്റൊരു വിഭാഗം ജഡ്ജ് ചെയ്യാനാകും ഇഷ്‌ടപ്പെടുക എന്ന് ആര്യ. ചില റെസ്റ്റോറന്റിൽ പോയി കഴിച്ചത് നല്ല ഭക്ഷണമെങ്കിൽ അത് ആര്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അവതരിപ്പിക്കാൻ മടിക്കാറില്ല
advertisement
4/7
ഒരിക്കൽ അത്തരമൊരു ഫുഡ് പോസ്റ്റ് ഇട്ടപ്പോൾ നോമ്പ് കാലമായിരുന്നു. ഒരാൾ ആര്യയോടു ഇൻബോക്സിൽ വന്നു പറഞ്ഞ മറുപടിയാണ് അവർ റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്
advertisement
5/7
'നാണമില്ലേ, ഇത്രയും ആളുകൾ വിശന്നു നോമ്പെടുത്തിരിക്കുമ്പോൾ ഒരു ഉളുപ്പില്ലാതെ ഭക്ഷണത്തിന്റെ ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്യാൻ' എന്നായി അയാൾ. നോമ്പെടുക്കുന്നവരെ അപമാനിക്കുന്നു എന്നാണ് അയാൾ പറഞ്ഞതിന്റെ ധ്വനി'. ആര്യ ആകെ അമ്പരപ്പിലായി
advertisement
6/7
'എന്താണിത്? ആൾക്കാർ ഇങ്ങനെയാണോ ഒരുകാര്യം നോക്കിക്കാണുന്നത് എന്നാണ് എന്റെ ചിന്ത പോയത്,' ആര്യ പറഞ്ഞു
advertisement
7/7
അത്തരത്തിൽ പ്രതികരിക്കുന്നവർ ഉണ്ടെങ്കിലും, തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ അനവധിയുണ്ട് എന്നും ആര്യ കൂട്ടിച്ചേർത്തു. 'ജീവിതത്തിൽ ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെ പോകവേ, നമ്മുടെ അനുഭവങ്ങൾ ഷെയർ ചെയ്തത് കണ്ട് ഇൻസ്പയർ ആയി എന്ന് മെസ്സേജ് ചെയ്ത ഒത്തിരിപ്പേരുണ്ട്' ആര്യ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Arya Babu | 'നാണമില്ലേ, ഇത്രയും ആളുകൾ വിശന്ന് നോമ്പെടുത്തിരിക്കുമ്പോൾ ഭക്ഷണത്തിന്റെ പടമിടാൻ'; ദുരനുഭവത്തെക്കുറിച്ച് ആര്യ ബാബു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories