ഷാരൂഖ് ഖാന്റെ 26കാരനായ മകൻ 33കാരിയായ ബോളിവുഡ് സുന്ദരിയുമായി പ്രണയത്തിൽ? ചർച്ചയായി ചിത്രം
- Published by:meera_57
- news18-malayalam
Last Updated:
ഷാരൂഖ് ഖാന്റെ മകൻ ആര്യന്റെ പ്രണയവാർത്തയാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്ന പ്രധാനവിശേഷം
advertisement
1/8

നടൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan) കുടുംബത്തിൽ നിന്നുള്ള വിശേഷങ്ങൾക്ക് കാതോർക്കുന്ന ആരാധകർ ഏറെയുണ്ട്. ഇന്റീരിയർ ഡിസൈനർ ആയ ഭാര്യ ഗൗരി ഖാൻ, മകൾ നടി സുഹാന ഖാൻ, സംരംഭകനായ മകൻ ആര്യൻ ഖാൻ (Aryan Khan), സ്കൂൾ വിദ്യാർത്ഥിയായ അബ്രാം ഖാൻ എന്നിവരാണ് ഷാരൂഖ് കുടുംബത്തിലെ പ്രധാനികൾ. ഇവരെപ്പറ്റിയുള്ള ഏതു വാർത്തയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷക ലോകം സ്വീകരിക്കുക
advertisement
2/8
ഷാരൂഖ് ഖാന്റെ മകൻ ആര്യന്റെ പ്രണയവാർത്തയാണ് ഇപ്പോൾ ഗോസിപ് കോളങ്ങളിലെ പ്രധാനവിശേഷം. 26കാരനായ ആര്യൻ, ബോളിവുഡിൽ മുഖം കാണിച്ച പാരമ്പര്യമുള്ള 33കാരിയായ നടിയുമായി പ്രണയത്തിൽ എന്ന റിപ്പോർട്ട് കുറച്ചു കാലമായി വരാൻ ആരംഭിച്ചിരുന്നു. അത് ഔദ്യോഗികമായോ എന്നാണ് പുതിയ ചിത്രം കണ്ടശേഷമുള്ള ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/8
മുംബൈയിലെ മന്നത്തിലേക്ക് മരുമകളായി ബ്രസീലിൽ പിറന്ന ബോളിവുഡ് സുന്ദരി വന്നേക്കും എന്നാണ് സൂചന. നടി ലറീസ ബൊണേസിയുമായി ആര്യൻ ഡേറ്റിംഗിലാണ് എന്ന അഭ്യൂഹങ്ങൾക്ക് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോട്ടോ പുത്തൻ മാനങ്ങൾ നൽകുകയാണ്
advertisement
4/8
വിമാനത്തിൽ കൈകോർത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രം ലറീസ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൂടെയുള്ള കൈ ആര്യൻ ഖാന്റേത് എന്ന് പലരും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രണയത്തിന്റെ കാര്യത്തിൽ ലറീസയോ ആര്യനോ ഇതുവരെയും പരസ്യ പ്രതികരണം നടത്തിയിട്ടില്ല
advertisement
5/8
ലറീസയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് അഭ്യൂഹങ്ങൾക്ക് ഇടയായത്. യാത്ര എങ്ങോട്ടെന്ന് ഊഹിക്കാമോ എന്ന ചോദ്യത്തിനൊപ്പം നാല് സ്ഥലപ്പേരുകളും ഓപ്‌ഷനായി കൊടുത്തിരിക്കുന്നു. ഒരു കയ്യിൽ കോഫി കാണാം
advertisement
6/8
റെഡിറ്റിൽ ചിത്രം വന്നതും, ആര്യൻ ഖാനെ കാമുകനെന്ന് പറയുന്ന സോഫ്റ്റ് ലോഞ്ച് ആണ് ലറീസ നടത്തിയത് എന്നായി വിശദീകരണം. ഹൈദരാബാദിലേക്കാണ് യാത്ര എന്ന് ലറീസ പിന്നീട് വ്യക്തമാക്കി. ആ കൈ ആര്യൻ ഖാന്റേതല്ലാതെ മറ്റാരുടേയുമല്ല എന്ന് നിരവധിപ്പേർ ഉറപ്പിച്ചു പറയുന്നുമുണ്ട്
advertisement
7/8
1990 മാർച്ച് 28 ന് ബ്രസീലിൽ ജനിച്ച ലറീസ ചില ഹിന്ദി, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുള്ള മോഡലും നടിയുമാണ്. അക്ഷയ് കുമാറിൻ്റെയും ജോൺ എബ്രഹാമിൻ്റെയും ദേശി ബോയ്‌സിലെ ഗാനമായ സുബ ഹോനേ ന ദേയിൽ അവർ നൃത്തം അവതരിപ്പിച്ചു. സെയ്ഫ് അലി ഖാൻ്റെ 'ഗോ ഗോവ ഗോണിലും' ലറീസ ഒരു ചെറിയ വേഷം ചെയ്തു
advertisement
8/8
തെലുങ്കിൽ സായ് ധരം തേജിൻ്റെ തിക്ക എന്ന ചിത്രത്തിലാണ് ലറീസ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ നായികയായിരുന്നു അവർ. ഒരു മോഡലെന്ന നിലയിൽ, ഒലേ, ലാങ്കോം, ലെവി തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യ കാമ്പെയ്‌നുകളിൽ ലറീസ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
ഷാരൂഖ് ഖാന്റെ 26കാരനായ മകൻ 33കാരിയായ ബോളിവുഡ് സുന്ദരിയുമായി പ്രണയത്തിൽ? ചർച്ചയായി ചിത്രം