Asif Ali | നടൻ ആസിഫ് അലിയെ വിഗ് ഇല്ലാതെ കണ്ടുവെന്ന് ആരാധകൻ; ആസിഫിന്റെ യഥാർത്ഥ ലുക്ക് എങ്ങനെ?
- Published by:meera_57
- news18-malayalam
Last Updated:
'ഋതു' മുതൽ ഇന്ന് വരെ കൂട്ടിനോക്കിയാൽ നടൻ ആസിഫ് അലിയെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ട് 15 വർഷങ്ങൾ തികയുന്നു
advertisement
1/8

'ഋതു' മുതൽ ഇന്ന് വരെ കൂട്ടിനോക്കിയാൽ നടൻ ആസിഫ് അലിയെ (Actor Asif Ali) മലയാള സിനിമയ്ക്ക് ലഭിച്ചിട്ട് 15 വർഷങ്ങൾ തികയുന്നു. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകർ പരിചയിച്ച മുഖങ്ങളിൽ മറ്റുള്ളവരും പിൽക്കാലത്തു ശ്രദ്ധേയ താരങ്ങളായി. നടി റിമ കല്ലിങ്കൽ, നിഷാൻ എന്നിവരായിരുന്നു മറ്റ് രണ്ട് പ്രധാന താരങ്ങൾ. ശ്യാമപ്രസാദ് ആയിരുന്നു മലയാളത്തിന് ഒരുപിടി മികച്ച പ്രതിഭകളെ സമ്മാനിച്ചത്
advertisement
2/8
തുരുതുരാ സിനിമകൾ ചെയ്തുകൂട്ടുന്ന പതിവ് ആസിഫ് അലിക്ക് ഇല്ല. വർഷങ്ങൾ പിന്നിട്ടതും ആസിഫ് അലി സെലെക്ടിവ് ആയി മാറി. അത്യന്തം കാമ്പുള്ള കഥാപാത്രങ്ങളുമായി ആസിഫ് മലയാള സിനിമയിൽ നിറഞ്ഞു. ഇതിനിടയിൽത്തന്നെ വിവാഹിതനുമായി. രണ്ട് കുട്ടികളും പിറന്നു (തുടർന്ന് വായിക്കുക)
advertisement
3/8
നായക വേഷങ്ങൾ മാത്രമല്ല, നല്ലൊരു കാമിയോ വന്നാലും അതിനും പല സിനിമകൾക്കും ചോയ്സ് ആസിഫ് അല്ലാതെ മറ്റാരുമല്ല. മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ ആസിഫ് അലിയായി തന്നെ അദ്ദേഹം സിനിമയിൽ അതിഥിവേഷത്തിലെത്തി. അടുത്തിറങ്ങിയ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയിലും ആസിഫ് സർപ്രൈസ് കഥാപാത്രമായി കടന്നുവന്നു
advertisement
4/8
ഇത്തരം വേഷങ്ങൾ സൗഹൃദങ്ങളിലൂടെയാണ് തന്നിലേക്കെത്തുന്നത് എന്ന് ആസിഫ് അലി സമ്മതിക്കുന്നു. ഇനി ആസിഫ് അലി നായക വേഷങ്ങൾ ചെയ്ത ചിത്രങ്ങളുടെ പരമ്പര തന്നെയുണ്ട് തിയേറ്ററിലെത്താൻ
advertisement
5/8
നടൻ ബിജു മേനോനൊപ്പം ആസിഫ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'തലവൻ' തീയേറ്ററിലെത്താൻ ഇനി അധികനാൾ ബാക്കിയില്ല. സംവിധായകൻ ജിസ് ജോയിയുടെ സിനിമയാണിത്. അരുൺ നാരായൺ നിർമാതാവുന്നു. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തന്റെ ഒരു സിനിമയുടെ സെറ്റിൽ ഉണ്ടായ അനുഭവം ആസിഫ് അലി വിവരിക്കുന്നു
advertisement
6/8
കൊച്ചി വൈറ്റില ഹബ്ബിലായിരുന്നു ഷൂട്ടിംഗ്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു സുപ്രധാനവേഷത്തിൽ. 'അഡിയോയ്സ് അമിഗോ' എന്ന സിനിമയുടെ ഷൂട്ടിങ് ആയിരുന്നു അവിടെ. ആസിഫിനെ കണ്ടതും ഒരാൾ 'ഞാൻ ആസിഫിനെ വിഗ് ഇല്ലാതെ കണ്ടു' എന്ന് അവകാശപ്പെട്ടു
advertisement
7/8
സംഗതി സിനിമയുടെ ഭാഗമായുള്ള ലുക്ക് മാത്രമായിരുന്നു. തലയുടെ ഇരുഭാഗത്തും ഷേവ് ചെയ്ത് കഷണ്ടി പോലെ ആക്കിയ മേക്കപ്പിലായിരുന്നു ആസിഫ് അപ്പോൾ. അതുകണ്ടിട്ട് ആസിഫിന് കഷണ്ടി എന്നും വിഗ് എന്നും കരുതി അയാൾ പോയി എന്ന് പറയുമ്പോൾ ആസിഫിന്റെ മുഖത്ത് ചിരി പടരുന്നു
advertisement
8/8
ആദ്യം അങ്ങനെ കേട്ടപ്പോൾ അയാളോട് പോയി യാഥാർഥ്യം എന്തെന്ന് പറയണമെന്ന് കരുതി. പക്ഷേ അതിലും ഒരു രസമുണ്ടെന്നു തോന്നി എന്ന് ആസിഫ് അലി നർമരൂപേണ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Asif Ali | നടൻ ആസിഫ് അലിയെ വിഗ് ഇല്ലാതെ കണ്ടുവെന്ന് ആരാധകൻ; ആസിഫിന്റെ യഥാർത്ഥ ലുക്ക് എങ്ങനെ?