'ഞാന്‍ ഭാഗ്യവാനാണ്; രണ്ട് നല്ല സ്ത്രീകളാണ് എന്റെ ജീവിതത്തിലുള്ളത്'; ദിയയെ കുറിച്ച് അശ്വിന്‍
- Published by:Sarika KP
- news18-malayalam
Last Updated:
താന്‍ വളരെ സന്തുഷ്ടനാണ്. എങ്ങനെ ഒരാളും ഇങ്ങനെ നോക്കിയിട്ടില്ലെന്നും അശ്വിന്‍ പറയുന്നു.
advertisement
1/8

ആരാധകർ ഏറെയുള്ള പ്രിയ താരമാണ് നടി അഹാനയുടെ സഹോദരി ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
advertisement
2/8
ഇതിനിടെയിലാണ് താരം സുഹൃത്തായ അശ്വിന്‍ ഗണേഷുമായി പ്രണയത്തിലെന്ന് തുറന്ന് പറഞ്ഞത്. ഇതിനു പിന്നാലെ ഇരുവരും തമ്മിലുള്ള വീഡിയോകളാണ് ദിയ പങ്കുവയക്കാറുള്ളത്.
advertisement
3/8
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ദിയയും അശ്വിനും എത്തിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള രസകരമായ വീഡിയോകളാണ് താരം പങ്കുവച്ചിട്ടുള്ളത്. ദിയയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഗുണങ്ങള്‍ എന്താണെന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ദിയയ്ക്ക് ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും അശ്വിന്‍ സംസാരിക്കുന്നുണ്ട്.
advertisement
4/8
താന്‍ ഭാഗ്യവാനാണ് എന്നും രണ്ട് നല്ല സ്ത്രീകളാണ് തന്റെ ജീവിതത്തിലുള്ളതെന്നും അശ്വിൻ തുറന്ന് പറയുന്നു . ആദ്യത്തേത് അമ്മയാണ്. അതാണല്ലോ എല്ലാത്തിന്റേയും അടിസ്ഥാനം.
advertisement
5/8
രണ്ടാമത്തേത് ലൈഫ് പാര്‍ട്ണര്‍. ഭാര്യയാണല്ലോ അടുത്ത അമ്മ എന്നാണ് അശ്വിൻ പറയുന്നത്. താന്‍ വളരെ സന്തുഷ്ടനാണ്. എങ്ങനെ ഒരാളും ഇങ്ങനെ നോക്കിയിട്ടില്ലെന്നും അശ്വിന്‍ പറയുന്നു. ദിയ അശ്വിനെ തേച്ചിട്ട് പോകും എ്ന്നു പറയുന്നവര്‍ക്കും അശ്വിന്‍ മറുപടി നല്‍കുന്നുണ്ട്.
advertisement
6/8
അത്തരം നെഗറ്റീവ് കമന്റുകള്‍ ഇടരുത്. ദിയ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. നിങ്ങളും കൂടെ വേദനിപ്പിച്ചിട്ടുണ്ട്. ഞാനത് കണ്ടിട്ടുണ്ട്. അത്തരം കമന്റുകള്‍ പറയരുത്. നമുക്ക് നെഗറ്റിവിറ്റി വേണ്ട. അത് കൊള്ളത്തില്ല.
advertisement
7/8
വ്യൂവേഴ്‌സാണ് നമുക്ക് എല്ലാം. ആളുകളില്ലാതെ ഒന്നുമില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. കമന്റിടുമ്പോള്‍ സൂക്ഷിക്കണം. മറ്റുള്ളവരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനോ ലൈക്ക് കിട്ടാനോ വേണ്ടിയാണോ കമന്റിടുന്നത് എന്നറിയില്ല.
advertisement
8/8
പക്ഷെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കമന്റ് ഇടരുത്. നാളെ ഒരുപക്ഷെ നിങ്ങളെ നോക്കിയും ഇത് പറയും. അതാണ് കര്‍മ്മ. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. വിമര്‍ശിച്ചോളൂ, ആരും പെര്‍ഫെക്ട് അല്ല. ഞാന്‍ ദിയയുടെ കൂടെ രാജാവായിട്ടാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് പറഞ്ഞയാതിരിക്കാനാകില്ലെന്നാണ് അശ്വിന്‍ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഞാന്‍ ഭാഗ്യവാനാണ്; രണ്ട് നല്ല സ്ത്രീകളാണ് എന്റെ ജീവിതത്തിലുള്ളത്'; ദിയയെ കുറിച്ച് അശ്വിന്‍