TRENDING:

Actor Bala | ബാലയെ ആശുപത്രിയിൽ പോയി കണ്ടു, സംസാരിച്ചു; ദയവായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്: ബാദുഷ

Last Updated:
ബാലയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിർമാതാവ് ബാദുഷ
advertisement
1/4
ബാലയെ ആശുപത്രിയിൽ പോയി കണ്ടു, സംസാരിച്ചു; ദയവായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്: ബാദുഷ
നടൻ ബാലയെ (Actor Bala) ആശുപത്രിയിൽ പോയി കണ്ടു സംസാരിച്ച ശേഷം, വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന അഭ്യർത്ഥനയുമായി നിർമാതാവ് ബാദുഷ (Producer Badusha). നടൻ ഉണ്ണി മുകുന്ദനും ബാദുഷയും ഒന്നിച്ചാണ് ആശുപത്രിയിൽ പോയത്. ബാല ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഫേസ്ബുക്കിലാണ് ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബാദുഷ കുറിപ്പിട്ടത്‌
advertisement
2/4
'ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവരും ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല (തുടർന്ന് വായിക്കുക)
advertisement
3/4
ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക' ബാദുഷ എഴുതി
advertisement
4/4
ഒട്ടേറെപ്പേർക്ക് ചികിത്സാ സഹായം ചെയ്യുന്ന ബാലയുടെ ആരോഗ്യവാനായി തിരികെയെത്തട്ടെ എന്നുപറഞ്ഞ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | ബാലയെ ആശുപത്രിയിൽ പോയി കണ്ടു, സംസാരിച്ചു; ദയവായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്: ബാദുഷ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories