'സിക്സ് പാക്കിലും സ്റ്റാർ ആകുന്നതിലുമല്ല കാര്യം; നല്ല അഭിനേതാവാകുകയാണ് പ്രധാനം': കരീന കപൂർ
- Published by:Vishnupriya S
- news18-malayalam
Last Updated:
'ദയവായി നിങ്ങളുടെ ടീ ഷർട്ട് എടുത്തു ധരിക്കൂ, എനിക്ക് നിങ്ങളെ നോക്കാൻ പോലും തോന്നുന്നില്ല'
advertisement
1/7

സിക്സ് പാക്കിലും വലിയ 'സ്റ്റാർ' ആകുന്നതിലുമല്ല കാര്യമെന്നും നല്ല അഭിനേതാവാകുകയാണ് പ്രധാനമെന്നും ബോളിവുഡ് താരം കരീന കപൂർ. ബോളിവുഡിൽ നല്ല നടൻ എന്ന പേരു വേണമെങ്കിൽ നല്ല അഭിനയ പാടവം വേണമെന്നും കരീന എടുത്തുപറഞ്ഞു.
advertisement
2/7
നല്ല നടനാകാൻ സിക്സ് പാക്ക് മാത്രം പോരാ എന്നും കരീന പറഞ്ഞു. ആരുടെയും പേര് പരാമർശിക്കാതെയായിരുന്നു താരത്തിന്റെ പ്രതികരണം.
advertisement
3/7
എന്നാൽ, നല്ല നടൻമാരെക്കുറിച്ചു പറയുന്നതിനിടെ, തന്റെ ബന്ധുവായ രൺബീർ കപൂറിന്റെ പേരും കരീന പരാമർശിച്ചു. രൺബീർ ഒരു മികച്ച നടനാണെന്നും നല്ല 'താരം' നല്ല 'നടൻ' ആകണമെന്നില്ല എന്നും കരീന കൂട്ടിച്ചേർത്തു.
advertisement
4/7
''നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ആളുകൾ നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളോട് അടുപ്പം തോന്നുകയും ചെയ്യും. എന്നാൽ, താരപദവി ലഭിക്കുക എന്നാൽ ഇതല്ല അർത്ഥമാക്കുന്നത്. അവന് സിക്സ് പാക്ക് ഉണ്ട്, അവൻ ഹോട്ട് ആണ്, അവൻ ഒരു വലിയ താരമാണ് എന്നൊക്കെ പറയുന്നതിൽ കാര്യമില്ല.
advertisement
5/7
''ദയവായി നിങ്ങളുടെ ടീ ഷർട്ട് എടുത്തു ധരിക്കൂ. എനിക്ക് നിങ്ങളെ നോക്കാൻ പോലും തോന്നുന്നില്ല'' എന്നാണ് അവരോടൊക്കെ പറയാൻ തോന്നാറ്'', കരീന കപൂർ കൂട്ടിച്ചേർത്തു.
advertisement
6/7
ബോളിവുഡ് താരം ബോബി ഡിയോളിനെയും കരീന പ്രശംസിച്ചു. ''നിങ്ങൾ ഒരു നല്ല അഭിനേതാവാണെങ്കിൽ, വളരെക്കാലം ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോൾ ബോബി ചെയ്യുന്നത്. അദ്ദേഹം തന്റെ കഴിവുകൾ കൂടുതൽ പരീക്ഷിക്കുകയാണ്. ഒരു നല്ല നടനെ നിങ്ങൾക്ക് തിരസ്കരിക്കാനാകില്ല'', കരീന കൂട്ടിച്ചേർത്തു.
advertisement
7/7
ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ അവതരിപ്പിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും കരീന പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'സിക്സ് പാക്കിലും സ്റ്റാർ ആകുന്നതിലുമല്ല കാര്യം; നല്ല അഭിനേതാവാകുകയാണ് പ്രധാനം': കരീന കപൂർ