TRENDING:

'പേര് സണ്ണി ലിയോണി, ഭര്‍ത്താവ് ജോണി സിൻസ്'; തന്റെ പേരുപയോഗിച്ച് സര്‍ക്കാർ പദ്ധതിയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് താരം

Last Updated:
പദ്ധതിയുടെ ഗുണഭോക്താക്കളിൽ സണ്ണി ലിയോണിയുടെ പേരും അവരുടെ ഭർത്താവിന്റെ പേര് ജോണി സിൻസ് എന്നും പരാമർശിച്ചിരുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തിയപ്പോഴാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്
advertisement
1/6
'പേര് സണ്ണി ലിയോണി, ഭര്‍ത്താവ് ജോണി സിൻസ്'; തന്റെ പേരുപയോഗിച്ച് സര്‍ക്കാർ പദ്ധതിയിൽ തട്ടിപ്പ്; പ്രതികരിച്ച് താരം
റായ്പൂര്‍ : നടി സണ്ണി ലിയോണിയുടെ പേര് ഉപയോഗിച്ച് ഛത്തീസ് സർക്കാരിന്റെ പദ്ധതിയിലൂടെ പണം തട്ടിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഛത്തീസ്ഗഡ് സംസ്ഥാന സർക്കാർ ആരംഭിച്ച മഹാതാരി വന്ദൻ യോജന പദ്ധതിയിലൂടെ 2024 മാര്‍ച്ച് മുതലുള്ള പണം തട്ടിയെടുക്കുകയായിരുന്നു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദൻ യോജന.
advertisement
2/6
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിവാഹിതരായ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സർക്കാർ പദ്ധതിയിൽ തന്റെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടിന് പ്രതികരിച്ച് താരം തന്നെ രംഗത്തെത്തി. പദ്ധതിയുടെ ഗുണഭോക്താക്കളിൽ സണ്ണി ലിയോണിയുടെ പേരും അവരുടെ ഭർത്താവിന്റെ പേര് ജോണി സിൻസ് എന്നും പരാമർശിച്ചിരുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തിയപ്പോഴാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്.
advertisement
3/6
സംഭവത്തിൽ തന്റെ നിരാശ സോഷ്യൽ മീഡിയയിൽ സണ്ണി ലിയോണി പ്രകടിപ്പിച്ചു. ഇത് നിർഭാഗ്യകരമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള പദ്ധതികളുടെ ദുരുപയോഗം വേദനാജനകമാണെന്നും അവർ പറഞ്ഞു. "ഛത്തീസ്ഗഢിലെ തട്ടിപ്പ് സംഭവത്തെക്കുറിച്ച് അറിയുന്നത് നിർഭാഗ്യകരമാണ്, അവിടെ എന്റെ പേര് തെറ്റായി ഉപയോഗിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് പ്രയോജനം ചെയ്യുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു പദ്ധതി ഈ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയും തെറ്റായി പ്രതിനിധീകരിക്കപ്പെടുകയും ചെയ്യുന്നത് കാണുന്നത് സങ്കടകരമാണ്."
advertisement
4/6
"ഈ പ്രവൃത്തിയെ ഞാൻ ശക്തമായി അപലപിക്കുന്നു, ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ അധികാരികളെ പൂർണ്ണമായി പിന്തുണയ്ക്കുന്നു" - ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രസ്താവനയിൽ അവര്‍ പറഞ്ഞു. ഗുണഭോക്തൃ പട്ടികയിൽ സംശയാസ്പദമായ ചില കാര്യങ്ങൾ കണ്ടതോടെയാണ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയതും തട്ടിപ്പ് പുറത്തുവന്നത്.
advertisement
5/6
2024 മാര്‍ച്ച് മുതല്‍ സണ്ണി ലിയോണിന്റെ പേരില്‍ തട്ടിപ്പുകാരന് ഇത് വരെ ലഭിച്ചത് 9000 രൂപയാണ്. എന്നാല്‍ തട്ടിപ്പിനിടയ്ക്ക് ഗുണഭോക്താവിന് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. സണ്ണി ലിയോണിന്റെ ഭര്‍ത്താവിന്റെ പേരായി ഇയാള്‍ നല്‍കിയിരിക്കുന്നത് ജോണി സിന്‍സിന്റെ പേരാണ്.
advertisement
6/6
വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. തുടർ നടപടികൾക്കായി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ കളക്ടർ ഹാരിസ് ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/India/
'പേര് സണ്ണി ലിയോണി, ഭര്‍ത്താവ് ജോണി സിൻസ്'; തന്റെ പേരുപയോഗിച്ച് സര്‍ക്കാർ പദ്ധതിയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് താരം
Open in App
Home
Video
Impact Shorts
Web Stories