TRENDING:

'ഞാൻ നടിയാണ്, കയ്യിൽ പേനയും പേപ്പറും'; റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന നടിയെ രക്ഷപ്പെടുത്തി

Last Updated:
നടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോ​ഗസ്ഥർ
advertisement
1/7
'ഞാൻ നടിയാണ്, കയ്യിൽ പേനയും പേപ്പറും'; റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന നടിയെ രക്ഷപ്പെടുത്തി
അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സ്ത്രീ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു. ഇത് കേൾക്കുന്ന നാട്ടുകാരും ഞെട്ടിപോകുന്നു. ഇത്തരത്തിലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഈ സ്ത്രീ ആരാണെന്ന് നിങ്ങൾക്കറിയാമോ?
advertisement
2/7
ഒരുകാലത്ത് ജനപ്രിയ ബംഗാളി ടിവി സീരിയലിൽ അഭിനയിച്ചിരുന്ന നടിയാണ്. ഇപ്പോൾ പരസ്പരവിരുദ്ധമായി സംസാരിക്കുയും തെരുവുകളിൽ അലഞ്ഞു തിരിയുകയുമാണ് ഇവർ.
advertisement
3/7
കറുത്ത ഷർട്ടും ഷോർട്ട്സും ധരിച്ച്, പാറിപ്പറന്ന മുടിയുമായി കയ്യിൽ പേപ്പറും പേനയുമായാണ് യാത്ര. ബംഗാളി നടി സുമി ഹർ ചൗധരിയാണ് മനോനില തെറ്റിയ നിലയിൽ മേൽവിവരിച്ച സാഹചര്യത്തിൽ കണ്ടെത്തിയത്.
advertisement
4/7
ബർദ്വാൻ-അരംബാഗ് സംസ്ഥാന പാതയിലൂടെ അലഞ്ഞുനടക്കുന്ന സുമിയെ ആദ്യം പ്രദേശവാസികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മാനോനില തെറ്റിയ നിലയിലായിരുന്നു. സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു. ആദ്യം ഞങ്ങൾ വിശ്വസിച്ചില്ല. പിന്നീട് സമൂഹമാധ്യമങ്ങളിൽ തിരഞ്ഞപ്പോഴാണ് ഇവർ നടിയാണെന്ന് മനസിലായത്.
advertisement
5/7
പ്രദേശവാസികളുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് സുമി നൽകിയത്. പുർബ ബർധമാനിലെ ഖന്ദഘോഷിൽ അവർ എങ്ങനെയാണ് എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
advertisement
6/7
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി. നടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിന് പിന്നാലെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോ​ഗസ്ഥർ.
advertisement
7/7
ജനപ്രിയ ബംഗാളി ചിത്രങ്ങളായ ദ്വിതിയോ പുരുഷ്, നസീറുദ്ദീൻ ഷാ അഭിനയിച്ച ഖാഷി കഥ: എ ആട് സാഗ എന്നിവയിലും രൂപസാഗോർ മോനേർ മാനുഷ്, തുമി ആഷേ പാഷേ തക്ലെ തുടങ്ങിയ ടിവി സീരിയലുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഞാൻ നടിയാണ്, കയ്യിൽ പേനയും പേപ്പറും'; റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന നടിയെ രക്ഷപ്പെടുത്തി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories