TRENDING:

Bhagya Suresh | മകളെ കിലോക്കണക്കിന് സ്വർണത്തിൽ മുക്കാതെ സുരേഷ് ഗോപി; ലാളിത്യം നിറഞ്ഞ വധുവായി ഭാഗ്യ

Last Updated:
സ്വർണ്ണക്കിരീടവും സ്വർണത്തളികയും നേർച്ചയും സമ്മാനവുമാക്കിയെങ്കിലും, മകളുടെ വിവാഹത്തിന് സുരേഷ് ഗോപി ആർഭാടമില്ലാത്ത പിതാവ്
advertisement
1/7
Bhagya Suresh | മകളെ കിലോക്കണക്കിന് സ്വർണത്തിൽ മുക്കാതെ സുരേഷ് ഗോപി; ലാളിത്യം നിറഞ്ഞ വധുവായി ഭാഗ്യ
മകൾ ഭാഗ്യയുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപേ സ്വർണത്തിന്റെ പേരിൽ നടൻ സുരേഷ് ഗോപിയുടെ (Suresh Gopi) പേരിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയായിരുന്നു. ലൂർദ് മാതാ പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചതിലായിരുന്നു തുടക്കം എങ്കിൽ, അതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തളിക സമ്മാനിച്ചതും വാർത്തകളിൽ ഇടം നേടി. എങ്കിൽ, മകളുടെ വിവാഹത്തിന് മാതൃകയാവണം എന്ന് സുരേഷ് ഗോപിക്ക് നിർബന്ധമുണ്ടായിരുന്നു
advertisement
2/7
വിവാഹത്തിന് മുൻപ് നടന്ന സംഗീത്, ഹൽദി ചടങ്ങുകളിലും നല്ല വസ്ത്രം ധരിച്ചു എന്നതൊഴിച്ചാൽ, ആഭരണത്തിന്റെ കാര്യത്തിൽ ഭാഗ്യ അത്ര ശ്രദ്ധ നൽകിയതായി കണ്ടില്ല. ഗുരുവായൂർ അമ്പലനടയിൽ ശ്രേയസ് മോഹൻ താലിചാർത്തിയതും കിലോക്കണക്കിന് സ്വർണത്തിൽ മുങ്ങിയ വധുവിനല്ല (തുടർന്ന് വായിക്കുക)
advertisement
3/7
ഭാഗ്യയുടെ കഴുത്തിൽ ആകെയുള്ളത് ഒരു ചോക്കർ മാത്രം. കയ്യിൽ ഏതാനും വളകളും. ആഭരണത്തെക്കുറിച്ചുള്ള വർണ്ണന കഴിഞ്ഞു. തലമുടി നിറയെ മുല്ലപ്പൂവും മനോഹരമായ പട്ടുസാരിയും മേക്കപ്പും മാത്രമാണ് വധുവായ ഭാഗ്യയുടെ മറ്റലങ്കാരങ്ങൾ
advertisement
4/7
മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങളും അണിനിരന്ന ഗുരുവായൂർ ക്ഷേത്രനടയിലെ മണ്ഡപത്തിലാണ് ഭാഗ്യയുടെ ലളിതമായ വിവാഹച്ചടങ്ങ്‌ അരങ്ങേറിയത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ താലികെട്ടുന്ന വേളയിൽ സന്നിഹിതരായിരുന്നു
advertisement
5/7
വിവാഹത്തലേന്ന് ഭാര്യ രാധികയും ഭാര്യാമാതാവും മകൾ ഭാഗ്യയും സുരേഷ് ഗോപിക്കൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതേസമയം തന്നെ മറ്റു താരങ്ങൾ പലരും എത്തിച്ചേരുകയും ക്ഷേത്ര ദർശനം നടത്തുകയുമുണ്ടായി. ഗുരുവായൂരിലെ സ്വകാര്യ കൺവെൻഷൻ സെന്ററിലാണ് വിവാഹസൽക്കാരം
advertisement
6/7
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഭാഗ്യയും ശ്രേയസ് മോഹനും വിവാഹിതരായത്. ശേഷം വധൂവരന്മാർ സുരേഷ് ഗോപിക്കും രാധികയ്ക്കും ഒപ്പം ക്ഷേത്രനടയിൽ പ്രാർത്ഥിക്കുന്ന ദൃശ്യം
advertisement
7/7
വിവാഹത്തലേന്ന് ഭാഗ്യയും സുരേഷ് ഗോപിയും രാധികയും ഗുരുവായൂരിലെത്തിയ ശേഷം
മലയാളം വാർത്തകൾ/Photogallery/Buzz/
Bhagya Suresh | മകളെ കിലോക്കണക്കിന് സ്വർണത്തിൽ മുക്കാതെ സുരേഷ് ഗോപി; ലാളിത്യം നിറഞ്ഞ വധുവായി ഭാഗ്യ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories