Bhavana | വെറുതേ കിടന്നുറങ്ങി, അയിനാണ്; ഭാവനയെ പൊട്ടിചിരിപ്പിച്ച് തമിഴ് ആരാധകൻ
- Published by:meera_57
- news18-malayalam
Last Updated:
എന്തായിരിക്കും ഭാവന ഇങ്ങനെ രണ്ടു ദിവസം എടുത്തു ചെയ്തത് എന്നാലോചിക്കാൻ സമയമുണ്ട്
advertisement
1/7

കോടി ക്ലബ്ബുകളുടെ കാലം തുടങ്ങും മുൻപേ മലയാള സിനിമയിൽ വളരെ മികച്ച ബോക്സ് ഓഫീസ് വിജയങ്ങൾ സമ്മാനിച്ച നായികയാണ് ഭാവന (Bhavana). സീനിയർ താരമാണെങ്കിലും ഇന്നും യുവത്വം കാത്തുസൂക്ഷിച്ച് മലയാള സിനിമയിൽ സജീവമായി ഭാവന അഭിനയരംഗത്ത് ഉണ്ട്. പക്ഷേ സിനിമ കാണുന്നതിനേക്കാൾ ഏറെ ആരാധകർ ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ കാണുന്നുണ്ടാകും. രണ്ടു മില്യൺ ഫോളോവേഴ്സ് ആണ് ഭാവനയുടെ ഇൻസ്റ്റഗ്രാം പേജിനുള്ളത്. ഇന്നും ഭാവന അവർക്ക് മുന്നിലേക്ക് തന്റെ കുറച്ചു ചിത്രങ്ങളുമായി വന്നിട്ടുണ്ട്
advertisement
2/7
നവരാത്രി ആരംഭിച്ചുവെങ്കിലും ഇതിപ്പോ നവരാത്രി സ്പെഷ്യൽ ചിത്രങ്ങൾ ഒന്നുമല്ല ഭാവനയുടെ പോസ്റ്റിൽ. വെറുതേ വീട്ടിലിരുന്നപ്പോഴോ മറ്റോ ഭാവന തന്റെ ഫോണെടുത്ത് ക്ലിക്ക് ചെയ്ത് കുറച്ച് സെൽഫികൾ മാത്രമാണ്. തൂവെള്ള നിറമുള്ള വസ്ത്രവും മുഖത്ത് മിനിമൽ മേക്കപ്പും ആണ് ഭാവനയുടെ ആടയാഭരണങ്ങൾ. വലിയ ആഘോഷം ഒന്നുമില്ലാത്ത ഒരു ക്യാപ്ഷൻ ഈ ചിത്രങ്ങളുടെ കൂടെയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
'ഇന്നലെ ഞാൻ ഒന്നും ചെയ്തില്ല, ഇന്ന് ഞാൻ ഇന്നലെ ചെയ്തത് പൂർത്തിയാക്കുന്നു' എന്നാണ് ഭാവന നൽകിയിട്ടുള്ള ക്യാപ്ഷൻ. ഇതിന്റെ കൂടെ മൂന്ന് ഇമോജികളും കാണാം. ലൈറ്റും സോഫയുമാണ് അതിലൊന്ന് എന്ന് മനസിലാക്കാം. മറ്റൊന്ന് ഒരു വാഹനമാണ്. നടുവിൽ പെയിന്റിംഗ് ബോർഡ് പോലെ തോന്നുന്ന ഒരു ഇമോജിയാണ്. കഴിഞ്ഞ ദിവസം എന്തൊക്കെ ചെയ്തു എന്നാണ് ഭാവന ഇമോജികൾ പോസ്റ്റ് ചെയ്തത് കൊണ്ട് ഉദ്ദേശിക്കുന്നത്. രസകരമായ ക്യാപ്ഷനുമായി ആരാധകർ മാത്രമല്ല സുഹൃത്തായ രമ്യ നമ്പീശനും വന്നിരിക്കുന്നു. ചില ക്യാപ്ഷനുകൾ കണ്ട് ഭാവനയ്ക്ക് തന്നെ മറുപടി കൊടുക്കാതിരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവം
advertisement
4/7
എന്നാലും എന്തായിരിക്കും ഭാവന ഇങ്ങനെ രണ്ടു ദിവസം എടുത്തു ചെയ്തത് എന്നാലോചിക്കാൻ സമയമുണ്ട്. ഇംഗ്ലീഷ് നല്ലതുപോലെ മനസിലാകുന്നവർക്ക് നായിക ഉദ്ദേശിച്ച കാര്യം എളുപ്പം പിടികിട്ടും. കാര്യം ഒരാൾക്ക് എന്തായാലും എളുപ്പം കത്തി. ഭാവനയുടെ തമിഴ് ആരാധകനാണ് കക്ഷി. പറയാനുള്ള കാര്യം തമിഴ് ഭാഷയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹം
advertisement
5/7
വെറുതേ കിടന്നുറങ്ങി എന്ന് പറയുന്നതിന് ഇങ്ങനെ ഒരു ക്യാപ്ഷനോ എന്നാണ് ചോദ്യം. ഇത് കണ്ട ഭാവനയ്ക്ക് ഒരു ലാഫിങ് ഇമോജി പോസ്റ്റ് ചെയ്യാതിരിക്കാൻ സാധിച്ചില്ല. താരം ആരാധകർക്ക് അത്രയേറെ പ്രാധാന്യം നൽകുന്നു എന്നാണ് അവരുടെ ക്യാപ്ഷനുകൾക്കുള്ള പ്രതികരണത്തിൽ നിന്നും മനസിലാക്കേണ്ടത്. തമിഴ് സിനിമസയിലും ബി ഹവാന ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ ഇക്കാലത്തിനകം അവതരിപ്പിച്ചു കഴിഞ്ഞു
advertisement
6/7
പഴയ കാലവുമായി താരതമ്യം ചെയ്താൽ, ഭാവന മലയാള സിനിമയിൽ അത്രയ്ക്ക് സജീവമല്ല. അടുത്തിടെ ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' എന്ന സിനിമയിൽ ഭാവന അഭിനയിച്ചിരുന്നു. ഇതിൽ ഒരു യുവ ഡോക്‌ടറുടെ വേഷമാണ് അവർ അവതരിപ്പിച്ചത്. മലയാള സിനിമയിൽ ഭാവന നീണ്ട ഇടവേളകൾ എടുത്താണ് ഓരോ ചിത്രത്തിലും അഭിനയിക്കാറ്. കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലാണ് ഭാവന ആദ്യമായി വെള്ളിത്തിരയ്ക്ക് മുന്നിലെത്തിയത്
advertisement
7/7
എന്തായാലും ഭാവനയുടെ ആരാധകന്റെ ഊഹം തെറ്റിയില്ല എന്ന് ഈ ചിത്രങ്ങളുടെ ഒടുവിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടാൽ മനസിലാകും. തലയണകൾ ചാരിവച്ച് സോഫയിൽ കിടക്കുന്ന ദൃശ്യവും കൂടിയുണ്ട് ഇവിടെ
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana | വെറുതേ കിടന്നുറങ്ങി, അയിനാണ്; ഭാവനയെ പൊട്ടിചിരിപ്പിച്ച് തമിഴ് ആരാധകൻ