Bhavana | 'ലവ് യൂ'; ആറാം വിവാഹവാർഷിക ദിനത്തിൽ പ്രിയതമന് ആശംസയുമായി ഭാവന
- Published by:Vishnupriya S
- news18-malayalam
Last Updated:
ഭാവനയ്ക്കും നവീനും ആശംസകളുമായി നിരവധി പേര്‍ രംഗത്ത്
advertisement
1/9

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഭാവന. ഒരു ഇടവേളക്ക് ശേഷം അടുത്തകാലത്ത് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു.
advertisement
2/9
സിനിമയില്‍ സജീവമല്ലാത്തപ്പോള്‍ പോലും ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
advertisement
3/9
സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങളും ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
advertisement
4/9
ഇപ്പോൾ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.
advertisement
5/9
ഭാവനയുടെ ആറാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.
advertisement
6/9
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ലവ് യു എന്നെഴുതി വിവാഹ ഫോട്ടോകളടക്കമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
advertisement
7/9
ഭാവനയ്ക്കും നവീനും ആശംസകളുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു.
advertisement
8/9
കന്നഡയിലെ പ്രശസ്‍ത സിനിമ നിര്‍മാതാവുമായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. വിവിധ ഭാഷകളില്‍ ഭാവനയുടേതായി നിരവധി ചിത്രങ്ങള്‍ എത്താനുണ്ട്.
advertisement
9/9
സംവിധായകൻ ഷാജി കൈലാസിന്റെ മലയാള ചിത്രമായ ഹണ്ട്, കന്നഡയിലെ പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവ ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നവയാണ്. തമിഴകത്ത് നവീൻ നിര്‍മിക്കുന്ന ഒരു ചിത്രമായ ദ ഡോറിലും നായികാ വേഷത്തില്‍ ഭാവനയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana | 'ലവ് യൂ'; ആറാം വിവാഹവാർഷിക ദിനത്തിൽ പ്രിയതമന് ആശംസയുമായി ഭാവന