TRENDING:

Sajna Firoz | ഫിറോസുമായി വേർപിരിഞ്ഞു എന്ന് ദുഃഖം കടിച്ചമർത്തി സജ്‌ന; ഇത്രയും നാൾ ഇക്ക എന്ന് വിളിച്ചയാൾ ഡിവോഴ്സ് എന്ന് കേട്ടപ്പോൾ മോശമായി പെരുമാറി

Last Updated:
ബിഗ് ബോസ് മത്സരാർത്ഥികളായ ഫിറോസും സജ്നയും പിരിയുന്നു. ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് സജ്‌ന
advertisement
1/8
ഫിറോസുമായി വേർപിരിഞ്ഞു എന്ന് ദുഃഖം കടിച്ചമർത്തി സജ്‌ന; ഇത്രയും നാൾ ഇക്ക എന്ന് വിളിച്ചയാൾ ഡിവോഴ്സ് എന്ന്...
മലയാളം ബിഗ് ബോസ് (Bigg Boss) കണ്ടവർക്ക് പവർ ദമ്പതികളായ സജ്‌നയേയും (Sajna) ഫിറോസ് ഖാനെയും (Firoz Khan) മറക്കാൻ സാധിക്കില്ല. ആദ്യം ഫിറോസും, തൊട്ടുപിന്നാലെ സജ്നയും ബിഗ് ബോസ് വീട്ടിലെത്തി. അഭിനേതാക്കളും നർത്തകരുമായ ഇരുവരും വിവാഹ ജീവിതത്തിനു രണ്ടാം ഊഴം നൽകിയവരാണ്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഫിറോസുമായി വിവാഹമോചനത്തിനായി കാത്തിരിക്കുന്ന വിവരം കഴിഞ്ഞ ദിവസം സജ്‌ന വെളിപ്പെടുത്തിയത്
advertisement
2/8
ചോദ്യങ്ങൾക്ക് തന്നാലാവും വിധം ദുഃഖം കടിച്ചമർത്തിക്കൊണ്ടാണ് സജ്‌ന മറുപടി നൽകിയത്. മക്കൾ രണ്ടുപേരും തന്റെ ഉമ്മയുടെ അടുത്താണ്. പപ്പയെ കുഞ്ഞുങ്ങൾക്ക് മിസ് ആവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട് എന്നും സജ്‌ന (തുടർന്ന് വായിക്കുക)
advertisement
3/8
എന്നാൽ വിവാഹമോചിതയാകുമ്പോൾ സമൂഹത്തിൽ നേരിടേണ്ടി വരുന്ന വിവേചനത്തെക്കുറിച്ച് ഒരു മറയും കൂടാതെ സംസാരിക്കാനും സജ്‌ന മുന്നോട്ടുവന്നു കഴിഞ്ഞു. ഫിറോസ് കൂടെ ഉണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന ചില നല്ല കാര്യങ്ങൾ ഇതോടെ ഇല്ലാതായി എന്നും, ഇനിയും അത്തരം പെരുമാറ്റങ്ങൾ താൻ പ്രതീക്ഷിക്കുന്നു എന്നും സജ്‌ന
advertisement
4/8
അത്രയും നാൾ ഇക്ക എന്ന് വിളിച്ച മറ്റൊരാളുടെ അടുത്ത് നിന്നും ഉണ്ടായ മോശം അനുഭവത്തെക്കുറിച്ചും സജ്‌ന വാചാലയായി. ഒരു കുടുംബം എന്ന നിലയിലാണ് അയാളും ഭാര്യയും തന്നെ കണക്കാക്കി പോന്നിരുന്നത്. ഒരു ഷൂട്ടിങ്ങിനിടെ ആരംഭിച്ച പരിചയമാണ്
advertisement
5/8
പ്രൊഡക്ഷൻ ഫുഡ് പോലും കഴിക്കാതെ വീട്ടിൽ തയാറാക്കിയ ഭകഷണം മാത്രമാണ് അവർ തനിക്ക് നൽകിയിരുന്നത് എന്ന് സജ്‌ന. ഒരു പരിപാടിക്കിടെ ദമ്പതികൾ തന്നെ കാണാൻ വരും എന്ന് പറഞ്ഞിരുന്നു. വന്നപ്പോൾ അയാൾ മാത്രമാണുണ്ടായിരുന്നത്. മദ്യപിച്ചിട്ടുമുണ്ടായിരുന്നു
advertisement
6/8
തന്റെ ഒപ്പം നിന്ന് പലരും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അയാളും ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് മുന്നിൽ വന്നു. അതിനിടെ സജ്നയുടെ ശരീരത്തിൽ സ്പർശിച്ചു കൊണ്ടുള്ള പെരുമാറ്റമുണ്ടായി. ഇയാൾ അപമര്യാദയായാണ് പെരുമാറുന്നത് എന്ന് ഒരു സുഹൃത്ത് അപ്പോൾ തന്നെ സജ്‌നക്ക് മുന്നറിയിപ്പ് നൽകി
advertisement
7/8
പണ്ട് ഭർത്താവ് കൂടെ ഉണ്ടായിരുന്നപ്പോൾ ഒരാൾ പോലും ഇത്തരം പെരുമാറ്റത്തിന് മുതിർന്നിട്ടില്ല എന്ന് സജ്‌ന. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയോട് സമൂഹം കാട്ടുന്ന മോശം സമീപനത്തിന് ഉദാഹരണമാണ് സജ്‌നയുടെ വെളിപ്പെടുത്തലിലൂടെ പുറം ലോകം അറിഞ്ഞത്
advertisement
8/8
ഒത്തുപോകാൻ പറ്റില്ല എന്നുറപ്പായതും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനം എന്ന് സജ്‌ന. തീർത്തും വ്യക്തിപരമായ വിഷയമാണ് അതെന്നും, കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല എന്നും സജ്‌ന വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Sajna Firoz | ഫിറോസുമായി വേർപിരിഞ്ഞു എന്ന് ദുഃഖം കടിച്ചമർത്തി സജ്‌ന; ഇത്രയും നാൾ ഇക്ക എന്ന് വിളിച്ചയാൾ ഡിവോഴ്സ് എന്ന് കേട്ടപ്പോൾ മോശമായി പെരുമാറി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories