TRENDING:

'കറുത്തവളാണ്, വണ്ണം കൂടിയ പെണ്‍കുട്ടി'; തുടക്കകാലത്ത് അധിക്ഷേപം നേരിട്ടിരുന്നതായി കജോള്‍

Last Updated:
ബോഡി ഷെയിമിങ് ആദ്യമൊക്കെ വേദനിപ്പിച്ചവെന്നും ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെണ്‍കുട്ടിയാണെന്ന് ഞാനെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നു എന്നും കജോള്‍
advertisement
1/6
'കറുത്തവളാണ്, വണ്ണം കൂടിയ പെണ്‍കുട്ടി'; തുടക്കകാലത്ത് അധിക്ഷേപം നേരിട്ടിരുന്നതായി കജോള്‍
സിനിമാ മേഖലയിലെ തുടക്കകാലത്ത്  ബോഡി ഷെയ്മിങ് അധിക്ഷേപങ്ങളെല്ലാം കേട്ടിട്ടുണ്ടായിരുന്നതായി ബോളിവുഡ് നടി കാജോള്‍. ഹ്യുമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് കാജോള്‍ തന്റെ അനുഭവം പങ്കുവച്ചത്.
advertisement
2/6
'അവള്‍ കറുത്തവളാണ്. എപ്പോഴും കണ്ണട ഉപയോഗിക്കുന്നു. വണ്ണം കൂടിയ പെണ്‍കുട്ടിയാണ്' എന്നിങ്ങനെയുള്ള ബോഡി ഷെയിമിങ് വാക്കുകള്‍ കേട്ടിരുന്നതായി നടി പറയുന്നു.
advertisement
3/6
'ഞാന്‍ അതേ പറ്റി കൂടുതല്‍ ചിന്തിച്ചിരുന്നില്ല. എന്റെ നെഗറ്റീവുകള്‍ പറയുന്ന എല്ലാവരെക്കാളും മികച്ചതാണ് ഞാനെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ എന്റെ പാതയിലൂടെ സഞ്ചരിച്ചു. എനിക്ക് പരാജയങ്ങളേക്കാള്‍ കൂടുതല്‍ ഹിറ്റുകളായിരുന്നു ഉണ്ടായിരുന്നത്'' കജോള്‍ പറഞ്ഞു.
advertisement
4/6
ബോഡി ഷെയിമിങ് ആദ്യമൊക്കെ വേദനിപ്പിച്ചവെന്നും ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെണ്‍കുട്ടിയാണെന്ന് ഞാനെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നു എന്നും കജോള്‍ പറയുന്നു. ഒടുവില്‍ സമയമെടുത്തിട്ടാണെങ്കിലും കളിയാക്കലുംബോഡി ഷെയിമിങും തന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുവെന്നാണ് കജോള്‍ പറയുന്നത്.
advertisement
5/6
17-ാം വയസിലാണ് കാജോള്‍ നായികയായി എത്തുന്നത്. 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്,
advertisement
6/6
നടന്‍ അജയ് ദേവ്ഗനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ കജോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'കറുത്തവളാണ്, വണ്ണം കൂടിയ പെണ്‍കുട്ടി'; തുടക്കകാലത്ത് അധിക്ഷേപം നേരിട്ടിരുന്നതായി കജോള്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories