ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ മോഷ്ടിച്ച് വിദ്യാർഥി; ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ സംഭവിച്ചത്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മകന് പുതുയൊരു ഫോൺ വാങ്ങി നൽകാൻ പിതാവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമീപവാസികളായ രണ്ടു മോഷ്ടാക്കളുടെ സഹായത്തോടെ വിദ്യാർഥി മോഷണത്തിനിറങ്ങിയത്.
advertisement
1/8

ചെന്നൈ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ഇല്ലാത്തതിനെ തുടർന്ന് മോഷ്ടിക്കാനിറങ്ങിയ വിദ്യാർഥിയെ പൊലീസ് പിടികൂടി. എന്നാൽ ഫോൺ മോഷ്ടിച്ചത് എന്തനെന്ന വിദ്യാർഥിയുടെ വെളിപ്പെടുത്തൽ പൊലീസുകാരെ സങ്കടത്തിലാക്കി.
advertisement
2/8
കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതോടെ ഫോൺ ഇല്ലാത്ത തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു.
advertisement
3/8
കുട്ടിയുടെ പിതാവിന് ബിസ്കറ്റ് കടയിലാണ് ജോലി. പിതാവിൻറെ ചുരുങ്ങിയ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. പഠനാവശ്യത്തിനായി മകന് പുതുയൊരു ഫോൺ വാങ്ങി നൽകാൻ പിതാവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമീപവാസികളായ രണ്ടു മോഷ്ടാക്കളുടെ സഹായത്തോടെ വിദ്യാർഥി മോഷണത്തിനിറങ്ങിയത്.
advertisement
4/8
മോഷണത്തിനിടെ പിടിക്കപ്പെട്ടാലും പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയാകില്ലെന്ന് മോഷ്ടാക്കൾ വിദ്യാർഥിയോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. മൂന്നുപേരും ചേർന്ന് തിരുവോട്ടിയൂരിലെ ഒരു ട്രക്ക് ഡ്രൈവറുടെ ഫോൺ ആണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
advertisement
5/8
എന്നാൽ സംഭവ സ്ഥലത്ത് വച്ചു തന്നെ മൂവരെയും നാട്ടുകാർ കൈയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ഫോൺ മോഷ്ടിച്ചത് എന്തിന് വേണ്ടിയാണെന്ന് വിദ്യാർഥി തിരുവോട്ടിയൂർ പോലീസ് ഇൻസ്പെക്ടർ എസ്. ഭുവനേശ്വരിയോട് വെളിപ്പെടുത്തിയത്.
advertisement
6/8
കുട്ടിയുടെ ദൈന്യാവസ്ഥ മനസിലാക്കിയ ഇൻസ്പെകടർ അവന് പുതിയൊരു ഫോൺ വാങ്ങി നൽകാൻ തീരുമാനിച്ചു. മകൾക്ക് സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി മാറ്റി വച്ച പണം ഉപയോഗിച്ചാണ് പുതിയൊരു ഫോൺ വാങ്ങി വിദ്യാർഥിക്ക് കൈമാറിയത്.
advertisement
7/8
നന്നായി പഠിക്കണമെന്നും ഇനി മോഷ്ടിക്കരുതെന്നുമുള്ള ഉപദേശവും നൽകിയാണ് ഇൻസ്പെക്ടർ വിദ്യാർഥിയെ വീട്ടിലേക്ക് മടക്കി അയച്ചത്.
advertisement
8/8
പ്രതീകാത്മക ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ മോഷ്ടിച്ച് വിദ്യാർഥി; ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ സംഭവിച്ചത്