മമ്മുക്കേടെ സിനിമേല് കണ്ട പോലല്ലല്ലോ; അനാർക്കലിയുടെ നോമ്പുതുറക്ക് ഇരിക്കുന്ന നായികയെ കണ്ടിട്ട് മനസിലായോ?
- Published by:meera_57
- news18-malayalam
Last Updated:
സിനിമയ്ക്കായി അതിഗംഭീര മേക്കോവർ നടത്തിയ ആ താരം ഇതാ നേരിൽക്കണ്ടാൽ ഇങ്ങനെയാണ്
advertisement
1/7

നടി അനാർക്കലി മരയ്ക്കാർ (Anarkali Marikar) പോസ്റ്റ് ചെയ്ത നോമ്പുതുറയുടെ ചിത്രമാണിത്. മേശപ്പുറത്തു വിഭവസമൃദ്ധമായ ഭക്ഷണം നിരന്നിട്ടുണ്ട്. അതിന്റെ മുന്നിൽ രണ്ടുപേരെയും കാണാം. ഒരാൾ ഇന്ന് മലയാളികൾക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞ നായികയാണ്. മറ്റെയാൾ ഛായാഗ്രാഹകനും. സിനിമയിൽ കണ്ട ലുക്കിൽ നിന്നും നേരിൽ കാണുമ്പോൾ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു വരും
advertisement
2/7
വയനാട് സ്വദേശിനിയാണ് ഈ താരം. അനാർക്കലിയുടെ കുടുംബവും നോമ്പുതുറ സമയത്ത് ഇവിടെയുള്ളതായി കാണാം. അനാർക്കലിയുടെ ഒപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് താനും. 2016ലെ 'കമ്മട്ടിപ്പാടം' എന്ന ചിത്രം മുതൽ ഇന്നുവരെ ഈ അഭിനേത്രി മലയാള സിനിമയിൽ സജീവമായുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
അന്ന് മുതൽ ഇന്നുവരെ എട്ടു സിനിമകൾ ചെയ്‌തു കഴിഞ്ഞുവെങ്കിലും, അറിയപ്പെടുന്നത് കഴിഞ്ഞ മാസം തിയെറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിലൂടെയാണ്. സിനിമയിലെ ഏക സ്ത്രീകഥാപാത്രവും ഈ ഒരാൾ മാത്രമാണ്
advertisement
4/7
അമാൽഡ ലിസ് ജോസഫ് എന്ന് പറഞ്ഞാൽ പലർക്കും മനസ്സിലായില്ലെന്ന് വരും. പക്ഷേ മമ്മൂട്ടി നായകനായ 'ഭ്രമയുഗം' സിനിമയിലെ യക്ഷിയെ എല്ലാവരും അറിയും. അതാണ് ഇന്ന് സിനിമയിലെ ഈ നായികയുടെ പ്രധാന മേൽവിലാസം
advertisement
5/7
കമ്മട്ടിപ്പാടത്തിൽ ആരംഭിച്ചുവെങ്കിലും, ഇന്നും താനൊരു പുതുമുഖമാണ് എന്ന് കരുതുന്ന പലരുമുണ്ട് എന്ന് അമാൽഡ ഒരു അഭിമുഖത്തിൽ സമ്മതിച്ചു തരുന്നു. ഫഹദ് നായകനായ 'സീ യു സൂൺ' എന്ന ചിത്രത്തിലും ഫെല്ലിനി സംവിധാനം നിർവഹിച്ച 'ഒറ്റ്' സിനിമയിലും അമാൽഡയെ കാണാം
advertisement
6/7
അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത 'സുലൈഖ മൻസിൽ' എന്ന ചിത്രത്തിൽ അനാർക്കലിക്കൊപ്പം അമാൽഡയുമുണ്ട്. ഭ്രമയുഗത്തിനു ശേഷം അമാൽഡയുടേതായി ഒരു മലയാള സിനിമയും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല
advertisement
7/7
മധുരൈയിലെ ക്ഷേത്ര പരിസരത്തു നിന്നുമുള്ള അമാൽഡയുടെ പരമ്പരാഗത ലുക്കിലെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
മമ്മുക്കേടെ സിനിമേല് കണ്ട പോലല്ലല്ലോ; അനാർക്കലിയുടെ നോമ്പുതുറക്ക് ഇരിക്കുന്ന നായികയെ കണ്ടിട്ട് മനസിലായോ?