ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂവായിരം വിദ്യാർത്ഥികളുടെ ബോണ്‍ നത്താലേ റാലി
- Published by:Vishnupriya S
- news18-malayalam
Last Updated:
'ബോണ്‍ നത്താലേ(Buon Natale) എന്ന ഇറ്റാലിയൻ പദപ്രയോഗത്തിന്റെ അർത്ഥം 'ക്രിസ്മസ് ആശംസകൾ' എന്നാണ്.
advertisement
1/10

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ വിദ്യാർത്ഥികളുടെ ബോണ്‍ നത്താലേ റാലി.
advertisement
2/10
ബോൺ നതാലെ ക്രിസ്മസ് പാപ്പാ വിളംബരയാത്രയിൽ ഒന്നും രണ്ടുമല്ല മൂവായിരത്തോളം ക്രിസ്‌മസ് പാപ്പാമാരാണ് റാലിയിൽ പങ്കുചേർന്നത്.
advertisement
3/10
ഇത് മൂന്നാം തവണയാണ് കോട്ടയത്ത് ബോണ്‍ നത്താലേ റാലി നടത്തുന്നത്.
advertisement
4/10
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യാത്ര ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു.
advertisement
5/10
കോട്ടയത്തെ പ്രധാന വീഥിയിലൂടെ കടന്ന് തിരുനക്കരയിലാണ് റാലി അവസാനിച്ചത്.
advertisement
6/10
തുടർന്ന് നടന്ന സമ്മേളനത്തിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചേർന്ന് കേക്ക് മുറിച്ചു.
advertisement
7/10
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും റാലിയിൽ പങ്കുചേർന്നു.
advertisement
8/10
'ബോണ്‍ നത്താലേ(Buon Natale) എന്ന ഇറ്റാലിയൻ പദപ്രയോഗത്തിന്റെ അർത്ഥം 'ക്രിസ്മസ് ആശംസകൾ' എന്നാണ്.
advertisement
9/10
കേരളത്തിലെ വിവിധ നഗരങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിക്കാറുണ്ട്.
advertisement
10/10
2013-ൽ തൃശ്ശൂരിൽ ആരംഭിച്ച ബ്യൂൺ നതാലെ പരിപാടികൾ 2014-ൽ ഏറ്റവും കൂടുതൽ പേർ സാന്റാ വേഷം ധരിച്ച പരിപാടിയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. ഏകദേശം 18,000 സാന്റാകൾ റെക്കോർഡ് നേടിയ ഘോഷയാത്രയുടെ ഭാഗമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂവായിരം വിദ്യാർത്ഥികളുടെ ബോണ്‍ നത്താലേ റാലി