TRENDING:

Nimish Ravi | അഹാനയുടെ കൂട്ടുകാരൻ നിമിഷ് രവിക്ക് ദുൽഖർ സൽമാന്റെ സമ്മാനം

Last Updated:
നിമിഷന് തന്റെ പ്രിയ നായകൻ ദുൽഖർ സൽമാൻ ഒരു സമ്മാനം കൊടുത്തു വിട്ടിരിക്കുകയാണ്
advertisement
1/6
Nimish Ravi | അഹാനയുടെ കൂട്ടുകാരൻ നിമിഷ് രവിക്ക് ദുൽഖർ സൽമാന്റെ സമ്മാനം
വളരെ വർഷങ്ങളുടെ പരിശ്രമം കൊണ്ട് മലയാള സിനിമയിൽ ഇടം നേടിയെടുക്കുന്ന പ്രതിഭകൾ ഏറെയുണ്ടാകും. പക്ഷേ വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ഛായാഗ്രാഹകരിൽ തന്റേതായ ഒരിടം നേടിയ യുവ സിനിമട്ടോഗ്രാഫറാണ് നിമിഷ് രവി (Nimish Ravi cinematographer). ആദ്യചിത്രമായ ലൂക്കിയിൽ സ്വതന്ത്ര ഛായാഗ്രാഹകനാകുമ്പോൾ നിമിഷനു പ്രായം 20ന്റെ പകുതിയിൽ എത്തിയിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലൂക്ക എന്ന ഈ ചിത്രത്തിൽ നായികയായതാകട്ടെ, നിമിഷന്റെ കൂട്ടുകാരി അഹാന കൃഷ്ണയും. അഹാനയുടെ ചിത്രങ്ങളിലും പോസ്റ്റുകളിലും നിമിഷ് ഒരു സ്ഥിര സാന്നിധ്യമാണ്. കൂടുതലും ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രങ്ങൾക്കാണ് നിമിഷ് ഛായാഗ്രഹണം നിർവഹിച്ചത് എന്ന് പ്രത്യേകത കൂടിയുണ്ട്
advertisement
2/6
നിമിഷ് രവി ക്യാമറ ചലിപ്പിച്ച ചിത്രങ്ങളുടെ എണ്ണം കേവലം ഏഴു മാത്രം. ലൂക്കയിൽ തുടങ്ങി അന്ന ബെൻ നായികയായ സാറാസ്, ദുൽഖറിന്റെ കുറുപ്പ്, മമ്മൂട്ടിയുടെ റോഷാക്ക്, ദുൽഖർ നായകനായ കിംഗ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ഇനി മലയാളത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം ബസുക്ക എന്നിവയുടെ ഛായാഗ്രാഹകനാണ് നിമിഷ്. ചിത്രങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം മലയാളിക്ക് മനസ്സിലാക്കാം. അവർ ഇതുവരെയും കണ്ട സിനിമകളുടെ എല്ലാം ഫ്രെയിമുകൾക്കും ജീവൻ തുടിക്കുന്നുണ്ടെങ്കിൽ ഫ്രെയിമുകളുടെ ഉടമസ്ഥനായ ക്യാമറമാൻ നിസ്സാരക്കാരൻ അല്ല എന്ന് (തുടർന്ന് വായിക്കുക)
advertisement
3/6
ഇന്ന് നിമിഷന് തന്റെ പ്രിയ നായകൻ ദുൽഖർ സൽമാൻ ഒരു സമ്മാനം കൊടുത്തു വിട്ടിരിക്കുകയാണ്. സമ്മാനത്തിന്റെ വിശേഷങ്ങളുമായി നിമിഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലും എത്തി. ഈ സമ്മാനം കാണുമ്പോൾ തനിക്ക് ഓർമ്മ വരുന്നത് കൊത്തയുടെ നാളുകളായിരുന്നു എന്ന് നിമിഷ്. ജീവിതത്തിലെ വളരെ മോശം കാലഘട്ടമായിരുന്നു അത് എന്നും നിമിഷ് ഓർക്കുന്നു. നിർമാണത്തിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ട് പോലും വളരെയേറെ വിമർശനങ്ങൾ നേരിട്ട സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. അവിടം കൊണ്ട് ഒന്നും ഇവരുടെ ആവേശം ചോർത്തി കളയാൻ ആർക്കും കഴിഞ്ഞില്ല
advertisement
4/6
അതേ ടീം വീണ്ടും കൈകോർത്തു. മലയാളത്തിൽ അല്ലെങ്കിൽ പോലും അന്യഭാഷയിൽ അവർ ആ സിനിമ കൊണ്ട് വിജയക്കൊടി പാറിച്ചു. വളരെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ലക്കി ഭാസ്കർ എന്ന സിനിമയുടെ പിന്നണിയിൽ നിമിഷും ദുൽഖറും ഒന്നിച്ചു. കഠിനാധ്വാനത്തിന്റെയും തനിക്ക് ലഭിച്ച സ്നേഹത്തിന്റെയും ഫലമായി ഇങ്ങനെയൊരു സമ്മാനം കൈപ്പറ്റാൻ സാധിച്ചതിൽ നിമിഷന്റെ മനസ്സിൽ ചാരിതാർത്ഥ്യം നിറയുന്നു
advertisement
5/6
ഇനി നിമിഷന്റെ കൈത്തണ്ടയിൽ ദുൽഖർ സൽമാൻ സമ്മാനിച്ച മനോഹരമായ കാർട്ടിയർ വാച്ച് ഉണ്ടാകും. ഈ സമ്മാനത്തിലേക്ക് കണ്ണു പായിക്കുമ്പോൾ താൻ കാണുന്നത് വെളിച്ചവും പ്രതീക്ഷയുമാണ്. എക്കാലവും തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന സമ്മാനത്തിന് നിമിഷ് രവി ദുൽഖർ സൽമാനോട് നന്ദി പറഞ്ഞു. നല്ല ഓർമ്മകൾ ഈ സമ്മാനവുമായി ചേർത്തുവയ്ക്കാൻ താനാഗ്രഹിക്കുന്നു എന്നു പറയാനും നിമിഷ് മറന്നില്ല
advertisement
6/6
നിമിഷ് രവിക്ക് ദുൽഖർ സൽമാൻ സമ്മാനിച്ച വാച്ച് കയ്യിൽക്കെട്ടിയ ചിത്രമാണിത്. ആകെ ഏഴു സിനിമകളുടെ ഛായാഗ്രാഹകനെന്നു മാത്രമല്ല, നിമിഷ് രവി, കുറുപ്പിന്റെ ക്യാമറ ചലിപ്പിച്ചതിനു പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. പത്താമത് സൈമ പുരസ്കാരങ്ങളിൽ, മികച്ച മലയാള ഛായാഗ്രാഹകനുള്ള പുരസ്കാരം കേരളത്തിലേക്ക് കൊണ്ടുവന്നത് നിമിഷ് ആയിരുന്നു. അഹാനയും താനും ജീവിതകാലം മുഴുവൻ നീളുന്ന കൂട്ടുകെട്ടിലാണ് എന്നാണ് നിമിഷ് പറഞ്ഞിട്ടുള്ളത്
മലയാളം വാർത്തകൾ/Photogallery/Buzz/
Nimish Ravi | അഹാനയുടെ കൂട്ടുകാരൻ നിമിഷ് രവിക്ക് ദുൽഖർ സൽമാന്റെ സമ്മാനം
Open in App
Home
Video
Impact Shorts
Web Stories