നാട്ടിൽ ഇതൊന്നും നടക്കില്ല; താരദമ്പതികൾ ബെൽജിയത്തിൽ തുണിക്കടയിൽ ഷോപ്പിംഗ് നടത്തുന്ന ദൃശ്യം
- Published by:user_57
- news18-malayalam
Last Updated:
താരദമ്പതികൾ ബെൽജിയം എന്ന രാജ്യത്തെ ഒരു തുണിക്കടയിൽ സാധാരണക്കാരെ പോലെ ഷോപ്പ് ചെയ്യുന്നതാണ് ദൃശ്യം
advertisement
1/8

ഉയരം കൂടും തോറും ചായക്ക് കടുപ്പമേറും എന്ന് നിങ്ങൾ പരസ്യവാചകത്തിൽ കേട്ടിരിക്കാം. അതേസമയം ജീവിതത്തിൽ ഉയരം കൂടും തോറും നേരിടേണ്ടി വരുന്ന കാര്യങ്ങൾ അത്ര രസമുള്ളതാവില്ല. പ്രത്യേകിച്ചും സെലിബ്രിറ്റികൾ എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര താരങ്ങൾക്ക്. സാധാരണക്കാർ ചെയ്യുന്ന പലതും അവർക്ക് ഒരു അകലത്തിൽ നിന്ന് മാത്രമേ ഒരുപക്ഷെ നോക്കിക്കാണാൻ സാധിക്കൂ. പ്രശസ്തിയും ആരാധകവൃന്ദവും തന്നെ കാരണം
advertisement
2/8
ഇതാ പ്രേക്ഷകർക്ക് വളരെ വേണ്ടപ്പെട്ട താരദമ്പതികൾ. ഇവർ ബെൽജിയം എന്ന രാജ്യത്തെ ഒരു തുണിക്കടയിൽ സാധാരണക്കാരെ പോലെ ഷോപ്പ് ചെയ്യുന്നതാണ് ദൃശ്യം. അതിലിത്ര പറയാൻ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ, നാട്ടിൽ ഇത്തരമൊരു ഷോപ്പിംഗ് നടത്തിയാൽ അവർക്ക് ചുറ്റും ആരാധകർ ഉണ്ടാകും. പിന്നെ സെൽഫിയായി, പുകിലായി, ആകെ ശബ്ദകോലാഹലം ഉണ്ടാകും (തുടർന്ന് വായിക്കുക)
advertisement
3/8
പക്ഷെ അവിടെയും ആരോ പാപ്പാരാസികളായി പിറകെ കൂടി. അവർ ദീപികയും രൺവീറും തന്നെയെന്ന് കണ്ടുപിടിച്ചു. എന്നാൽ ക്യാമറയിൽ തങ്ങൾ പതിഞ്ഞ വിവരം അവർ അറിഞ്ഞ മട്ടില്ല
advertisement
4/8
ഇവരുടെ വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങളായതിനാൽ തന്നെ ദീപികയും രൺവീർ സിങ്ങും വേർപിരിഞ്ഞു എന്ന തരത്തിൽ പലപ്പോഴും റിപോർട്ടുകൾ പ്രചരിച്ചിരുന്നു. അതേസമയം, ഇത്തരം റിപ്പോർട്ടുകൾക്ക് പിന്നാലെ അവർക്ക് കുറിക്കു കൊള്ളുന്ന മറുപടി എന്ന നിലയിൽ ദമ്പതികൾ പൊതുവിടങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു
advertisement
5/8
അതിന്റെ ഏറ്റവും പുതിയ തെളിവാണ് അവർ വിദേശ രാജ്യത്ത് നടത്തിയ ഷോപ്പിംഗ് ദൃശ്യങ്ങൾ. സിനിമയിലും ഇരുവരും വളരെ സജീവമായി തന്നെ ചിത്രങ്ങൾ ചെയ്ത് മുന്നേറുന്നുമുണ്ട്
advertisement
6/8
വിവാഹം കഴിഞ്ഞ നാളുകൾ മുതൽ DeepVeer എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. ദീപികയും രൺവീറും എന്നതിന്റെ ചുരുക്ക രൂപമാണിത്. പാപ്പരാസികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ കൂടിയാണിവർ
advertisement
7/8
പോയവർഷം ദീപിക, രൺവീർ ദമ്പതികൾക്ക് ബോക്സ് ഓഫീസ് തിളക്കം ലഭിച്ച കാലം കൂടിയാണ്. രൺവീറിന്റെ 'റോക്കി ഓർ റാണി കി പ്രേം കഹാനി' വിജയചിത്രമായിരുന്നു. ആലിയ ഭട്ട് ആയിരുന്നു ഈ ചിത്രത്തിലെ നായിക
advertisement
8/8
ദീപികയുടെ 'ജവാൻ' ആയിരുന്നു ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കിയ മറ്റൊരു ബോളിവുഡ് ചിത്രം. ഈ സിനിമ മൊത്തം 1,148.32 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയതായാണ് റിപ്പോർട്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
നാട്ടിൽ ഇതൊന്നും നടക്കില്ല; താരദമ്പതികൾ ബെൽജിയത്തിൽ തുണിക്കടയിൽ ഷോപ്പിംഗ് നടത്തുന്ന ദൃശ്യം