ശ്രീനി ചേട്ടനെ പോലെ ഒരു പയ്യനെ കിട്ടിയാൽ ആലോചിക്കാം; വിവാഹ സങ്കൽപ്പത്തെ കുറിച്ച് ദീപ്തി സതി
- Published by:Ashli
- news18-malayalam
Last Updated:
അവൾ ശ്രീനി ചേട്ടനെ കാണുന്നതിന് ഒരു വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. അന്ന് കണ്ട പേളിയല്ല ഇന്ന്. ഒരുപാട് മാറ്റം വന്നു.
advertisement
1/6

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പേളിമാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇവർക്കും രണ്ട് പെൺകുട്ടികളാണ്. തന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ജീവിതത്തിൽ വളരെയധികം സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് ശ്രീനിഷ് എന്ന് പേളി പലപ്പോഴും പറയാറുണ്ട്.
advertisement
2/6
ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോകളും പേളിയുടെ ജീവിതവും കാണുന്ന ആരാധകരും ശ്രീനിഷ് എത്രത്തോളം പേളിയെ പിന്തുണയ്ക്കുന്നുവെന്നും സ്നേഹിക്കുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം തന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
advertisement
3/6
ശ്രീനിഷിനെ പോലെ ഒരാളെയാണ് ലഭിക്കുന്നതെങ്കിൽ താൻ വിവാഹം കഴിക്കാൻ ഒരുക്കമാണെന്നാണ് ദീപ്തി പറയുന്നത്. പേളിമാണിയുടെ അടുത്ത സുഹൃത്താണ് ദീപ്തി. അടുത്തിടെ പേളിയുടെ വീട്ടിലെത്തിയ ദീപ്തിയുടെ വീഡിയോകളെെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപ്തി പേളിയെക്കുറിച്ചും ശ്രീനിഷിനെക്കുറിച്ചും സംസാരിച്ചത്.
advertisement
4/6
പേളി സുഹൃത്തുക്കളെ നന്നായി സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് നന്നായി മോട്ടിവേറ്റ് ചെയ്യും. തമാശക്കാരിയാണ്. അവൾ ശ്രീനി ചേട്ടനെ കാണുന്നതിന് ഒരു വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. അന്ന് കണ്ട പേളിയല്ല ഇന്ന്. ഒരുപാട് മാറ്റം വന്നു. ഫൺ ആയ ചേഞ്ച് ആണ്. ശ്രീനി ചേട്ടനും അവളെ പോലെയാണ്.
advertisement
5/6
അവർ പരസ്പരം കോംപ്ലിമെന്റ് ചെയ്താണ് ജീവിക്കുന്നത്. അടുത്തിടെ ശ്രീനി ചേട്ടൻ ദീപ്തിയുടെ ഭാവി പ്ലാൻ എന്താണെന്ന് എന്നോട് ചോദിച്ചു. ശ്രീനി ചേട്ടനെ പോലെ പയ്യനെ കിട്ടുകയാണെങ്കിൽ ആലോചിക്കാമെന്ന് ഞാൻ മറുപടി നൽകിയതെന്നാണ് ദീപ്തി പറഞ്ഞത്.
advertisement
6/6
അതേസമയം തനിക്ക് അധികം പ്രൊപ്പോസലുകൾ വരാറില്ലെന്നും ദീപ്തി പറഞ്ഞു. നീന എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ദീപ്തി സതി സിനിമയിലെത്തുന്നത്. താനാരാ ഹൂ ആർ യു ആണ് ദീപ്തി സതിയുടെ പുതിയ ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
ശ്രീനി ചേട്ടനെ പോലെ ഒരു പയ്യനെ കിട്ടിയാൽ ആലോചിക്കാം; വിവാഹ സങ്കൽപ്പത്തെ കുറിച്ച് ദീപ്തി സതി