TRENDING:

Nayanthara| വിവാഹം കഴിഞ്ഞ് കൊല്ലം ഒന്നായി, രണ്ട് കുട്ടികളുമായി; നയൻതാരയുടെ വിവാഹ വീഡിയോ എവിടെയെന്ന് ആരാധകർ

Last Updated:
സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സ് 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന പേരിൽ ടീസറും പുറത്തിറക്കിയിരുന്നു
advertisement
1/10
വിവാഹം കഴിഞ്ഞ് കൊല്ലം ഒന്നായി, രണ്ട് കുട്ടികളുമായി; നയൻതാരയുടെ വിവാഹ വീഡിയോ എവിടെയെന്ന് ആരാധകർ
ഇക്കഴിഞ്ഞ ജൂൺ 9 നായിരുന്നു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹ വാർഷികം. മക്കളായ ഉലകിനും ഉയിരനുമൊപ്പമായിരുന്നു താരദമ്പതികളുടെ വിവാഹ വാർഷികാഘോഷം. (Image: Twitter)
advertisement
2/10
ഇതിനിടയിൽ ആരാധകർ ആ കാര്യം ചോദിക്കാൻ മറന്നില്ല. ഒരു വർഷം മുമ്പ് നടന്ന വിവാഹ വീഡ‍ിയോ നെറ്റ്ഫ്ലിക്സിൽ എത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. പിന്നെ അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. (iamge: instagram)
advertisement
3/10
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞില്ലേ ഇനിയെങ്കിലും നെറ്റ്ഫ്ലിക്സിൽ വീഡിയോ എത്തുമോ എന്നാണ് പലരുടേയും ചോദ്യം. (Image: instagram)
advertisement
4/10
2022 ചെന്നൈയിൽ മഹാബലിപുരത്ത് വെച്ചായിരുന്നു താരവിവാഹം നടന്നത്. ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ അടക്കം പങ്കെടുത്ത വിവാഹത്തിന് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
advertisement
5/10
വിവാഹത്തിന്റെ പകിട്ട് ചോരാതെ നെറ്റ്ഫ്ലിക്സിൽ എത്തുമെന്ന് പിന്നാലെ പ്രഖ്യാപനമുണ്ടായി. സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സ് 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന പേരിൽ ടീസറും പുറത്തിറക്കി. (Image: instagram)
advertisement
6/10
വെറുമൊരു വിവാഹ വീഡിയോ മാത്രമായിരിക്കില്ല, നയൻതാരയെന്ന താരത്തിന്റെ ജീവിതകഥ കൂടിയായിരിക്കും എന്നൊക്കെയായിരുന്നു അന്ന് പ്രചരിച്ച വാർത്തകൾ. (Image: Instagram)
advertisement
7/10
എന്നാൽ, ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോയെ കുറിച്ച് നെറ്റ്ഫ്ലിക്സ് പോലും മറന്ന മട്ടാണ്. ഇതിനിടയിൽ താരങ്ങളുടെ മക്കളും നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയിൽ ഭാഗമാകുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
advertisement
8/10
ഇതിനൊന്നും ഔദ്യോഗിമായി യാതൊരു സ്ഥിരീകരണവുമില്ല. 2023 ഏപ്രിൽ മാസത്തിൽ വീഡിയോ പുറത്തിറങ്ങുമെന്നായിരുന്നു ഏറ്റവും ഒടുവിൽ വന്ന വാർത്തകൾ.
advertisement
9/10
അതേസമയം, വിഘ്നേഷ് ശിവന്റെ തിരക്കുകളാണ് വിവാവ വീഡിയോ പുറത്തിറങ്ങാൻ വൈകുന്നതിന് കാരണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
advertisement
10/10
കാരണം എന്തായാലും, തങ്ങൾ കാണാൻ കൊതിച്ച വിവാഹം ഇനിയെങ്കിലും പുറത്തിറക്കിക്കൂടെയെന്നാണ് ആരാധകരുടെ ചോദ്യം.
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara| വിവാഹം കഴിഞ്ഞ് കൊല്ലം ഒന്നായി, രണ്ട് കുട്ടികളുമായി; നയൻതാരയുടെ വിവാഹ വീഡിയോ എവിടെയെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories