TRENDING:

Dileep | 'ഇനി ഇയാൾ ഇല്ല' എന്ന സാഹചര്യത്തിൽ നിന്നും തിരിച്ചുവരവിന് കാരണമായ അവസരം; തുറന്നു പറഞ്ഞ് ദിലീപ്

Last Updated:
ഒരു മിമിക്രി താരത്തിൽ നിന്നും സൂപ്പർ നടൻ എന്ന വിളിപ്പേര് നേടാൻ വർഷങ്ങളുടെ അധ്വാനമുണ്ടായിരുന്നു ദിലീപിന്
advertisement
1/6
Dileep | 'ഇനി ഇയാൾ ഇല്ല' എന്ന സാഹചര്യത്തിൽ നിന്നും തിരിച്ചുവരവിന് കാരണമായ അവസരം; തുറന്നു പറഞ്ഞ് ദിലീപ്
നടൻ ദിലീപിന്റെ (Actor Dileep) ജീവിതത്തിലെ കഴിഞ്ഞ എട്ടു കൊല്ലങ്ങളിൽ നിരവധിയധ്യായങ്ങൾ പൊതുജനവും കണ്ടതാണ്. ജയിൽ വാസം മുതൽ കേസിൽ വെറുതെവിട്ടത് വരെയുള്ള സമയം അദ്ദേഹത്തിന് കഠിനമായിരുന്നു. ഇതിനിടയിൽ പുറത്തിറങ്ങിയ സിനിമകളിൽ ബഹുഭൂരിപക്ഷവും വിജയം കാണാതെ പോയി. വിദേശ യാത്രയ്ക്ക് പോലും നിരോധനം ഉണ്ടായ സാഹചര്യത്തിൽ ദിലീപിന്റെ പാസ്പോർട്ട് കോടതിയുടെ പക്കലായിരുന്നു. ഈ വർഷങ്ങൾക്കുള്ളിൽ ദിലീപിനും കാവ്യക്കും അവരുടെ മകൾ മഹാലക്ഷ്മിയുടെ പിറവി ഒരു വലിയ വഴിത്തിരിവായിരുന്നു. കേസിലെ വിചാരണ പൂർത്തിയായെങ്കിലും, ഇന്നും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഇന്നും ഗൂഡാലോചനാ വിവാദം ഒരെത്തുംപിടിയും കിട്ടാതെ നിഴലിക്കുന്നു
advertisement
2/6
തൊട്ടുമുൻപ് റിലീസ് ചെയ്ത ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' മറ്റു ചിത്രങ്ങളിൽ നിന്നും അൽപ്പം വ്യത്യസ്തമായി. ഈ ചിത്രം ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. കൂടാതെ, അതിനു മുൻപിറങ്ങിയ ബാന്ദ്ര, തങ്കമണി ഉൾപ്പെടുന്ന ചിത്രങ്ങൾ ഇനിയും ഒ.ടി.ടിയിൽ റിലീസ് ചെയ്യാതെ പോയി. ഒരു മിമിക്രി താരത്തിൽ നിന്നും സൂപ്പർ നടൻ എന്ന വിളിപ്പേര് നേടാൻ വർഷങ്ങളുടെ അധ്വാനമുണ്ടായിരുന്നു ദിലീപിന്. കലാഭവനിൽ നിന്നും ദിലീപിന് ടി വി പരിപാടികളിൽ അവസരം ലഭിക്കുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
വളരെ പെട്ടെന്ന് തന്നെ ദിലീപിന് ജനപ്രിയ നായകൻ എന്ന പേര് നേടാൻ കഴിഞ്ഞു. നിരവധി കുടുംബ ചിത്രങ്ങളിൽ നായകനായതോടു കൂടിയായിരുന്നു ഇത്. ദിലീപിന്റെ നായികമാരായി അഭിനയിച്ചവരെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെടുന്ന നടിമാരായി മാറി. മഞ്ജു വാര്യർ, കാവ്യാ മാധവൻ, ഭാവന, മീര ജാസ്മിൻ, സനുഷ എന്നിവരെല്ലാം ആ പരമ്പരയിൽ ഉൾപ്പെടുത്താവുന്ന നടിമാരാണ്. ദിലീപും ഭാര്യ കാവ്യാ മാധവനും ജോഡികളായി അഭിനയിച്ച സിനിമകളിൽ പരാജയ ചിത്രങ്ങൾ ഇല്ലായിരുന്നു എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു
advertisement
4/6
2017ൽ യുവനടിയെ ഓടുന്ന കാറിൽ തട്ടിക്കൊണ്ടു പീഡിപ്പിച്ച കേസിൽ പക്ഷേ, ദിലീപിന് മുകളിൽ കുരുക്ക് മുറുകി. ഗൂഢാലോചനയുടെ പേരിൽ എട്ടാം പ്രതിയാക്കപ്പെട്ട ദിലീപ് ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. ആ കാലഘട്ടത്തിൽ രണ്ടു സിനിമകൾ ദിലീപിന്റേതായി ഇറങ്ങാൻ ബാക്കിയുണ്ടായിരുന്നു. രാമലീലയും, കമ്മാരസംഭവവും. ഉള്ളടക്കത്തിന്റെ കാര്യത്തിൽ മികച്ച ചിത്രങ്ങളാണ് രണ്ടും. രാമലീലയുടെ ഷൂട്ടിംഗ് പോലും ബാധിക്കപ്പെടുകയുണ്ടായി. കമ്മാരസംഭവം ദിലീപിന്റെ കരിയറിൽ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു
advertisement
5/6
ജീവിതത്തിലേറ്റ ഏറ്റവും വലിയ പ്രഹരസമയത്തു തനിക്ക് തിരിച്ചു വരവിന് കാരണമായ ഒരു ചിത്രം ഉണ്ടായ കാര്യം ദിലീപ് ഓർക്കുന്നു. "പരാജയപ്പെട്ടു, ഇനിയില്ല എന്ന സാഹചര്യത്തിൽ നിന്നും വീണ്ടും ദൈവം എടുത്തിയതുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു മുഹൂർത്തം ലഭിച്ചയാളാണ് ഞാൻ എന്ന് എനിക്കവകാശപ്പെടാം. ഓരോ ആപത്ഘട്ടത്തിലും ദൈവം വന്ന് കൈതരിക. ആ ദൈവം എന്ന് പറയുന്നത് എനിക്ക് പ്രേക്ഷകരാണ്. എന്റെ ജീവിതത്തിലെ ഒരു ക്രിട്ടിക്കൽ സാഹചര്യത്തിൽ, ഇനി ഇയാളില്ല എന്ന് പറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് എനിക്ക് ഈശ്വരനായി 'രാമലീല' തന്നത്. ആ സിനിമയ്ക്ക് അന്ന് ഒരാളും വന്നിരുന്നില്ല എങ്കിൽ, ദിലീപ് എന്ന നടന് അവിടെ അവസാനമായേനെ," ദിലീപ് ഒരഭിമുഖത്തിൽ പറഞ്ഞു
advertisement
6/6
സച്ചിയുടെ രചനയിൽ അരുൺ ഗോപി സംവിധാനം ചെയ്ത 'രാമലീല' 2017 സെപ്റ്റംബർ മാസത്തിൽ റിലീസ് ചെയ്തു. 14 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 55 കോടി നേടുകയുണ്ടായി. ചിത്രം നിർമിച്ചത് ടോമിച്ചൻ മുളകുപാടം. എം.എൽ.എയുടെ വേഷത്തിലായിരുന്നു ദിലീപ് ഈ ചിത്രത്തിൽ എത്തിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | 'ഇനി ഇയാൾ ഇല്ല' എന്ന സാഹചര്യത്തിൽ നിന്നും തിരിച്ചുവരവിന് കാരണമായ അവസരം; തുറന്നു പറഞ്ഞ് ദിലീപ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories